Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റാഫേൽ യുദ്ധവിമാന നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്ന പാരീസിലെ ഇന്ത്യൻ വ്യോമസേനയുടെ ഓഫീസിൽ മോഷണ ശ്രമം; ഞായറാഴ്‌ച്ച നടന്ന മോഷണശ്രമം സ്ഥിരീകരിച്ച് ദസ്സാൾട്ട് ഏവിയേഷനും; മോഷണശ്രമം ചാരവൃത്തിയുടെ ഭാഗമാണോ എന്ന കാര്യത്തിലും വ്യക്തയില്ല; ഫ്രഞ്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടും സംഭവത്തിൽ പ്രതികരിക്കാതെ പ്രതിരോധ മന്ത്രാലയവും ഫ്രാൻസിലെ ഇന്ത്യൻ എംബസിയും

റാഫേൽ യുദ്ധവിമാന നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്ന പാരീസിലെ ഇന്ത്യൻ വ്യോമസേനയുടെ ഓഫീസിൽ മോഷണ ശ്രമം; ഞായറാഴ്‌ച്ച നടന്ന മോഷണശ്രമം സ്ഥിരീകരിച്ച് ദസ്സാൾട്ട് ഏവിയേഷനും; മോഷണശ്രമം ചാരവൃത്തിയുടെ ഭാഗമാണോ എന്ന കാര്യത്തിലും വ്യക്തയില്ല; ഫ്രഞ്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടും സംഭവത്തിൽ പ്രതികരിക്കാതെ പ്രതിരോധ മന്ത്രാലയവും ഫ്രാൻസിലെ ഇന്ത്യൻ എംബസിയും

മറുനാടൻ ഡെസ്‌ക്‌

പാരിസ്: ഇന്ത്യയിൽ വിവാദം സൃഷ്ടിച്ച റഫേൽ യുദ്ധവിമാന ഇടപാടിൽ പുതിയ വാർത്ത. റഫേൽ യുദ്ധവിമാനത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട മേൽനോട്ടം വഹിക്കാൻ പാരീസിൽ സ്ഥാപിച്ച ഇന്ത്യൻ വ്യോമസേനയുടെ ഓഫീസിൽ മോഷണ ശ്രമം നടന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മോഷണ ശ്രമം നടന്നെന്ന് നിർമ്മാണ കമ്പനിയായ ദസോ സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യൻ വ്യോമസേനയുടെ പ്രൊജക്ട് മാനേജ്‌മെന്റ് ടീമിന്റെ പാരീസിലെ സെന്റ് ക്ലൗഡ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഓഫീസിൽ ഞായറാഴ്ചയാണ് സംഭവം. മോഷണശ്രമം ചാരവൃത്തിയുടെ ഭാഗമാണോ എന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്ടൻ റാങ്കിലുള്ള ഓഫീസറുടെ നേതൃത്വത്തിലാണ് ഇന്ത്യൻ പ്രൊജക്ട് മാനേജ്‌മെന്റ് ടീം പാരിസിൽ പ്രവർത്തിക്കുന്നത്.

അതേസമയം, വ്യോമസേനയെ സംബന്ധിച്ച് പ്രാധാന്യമുള്ള ഒരു ഓഫീസിൽ അതിക്രമിച്ച് കടന്ന സംഭവം ഉണ്ടായിട്ടും ഇതുവരെ പ്രതിരോധ മന്ത്രാലയമോ ഫ്രാൻസിലെ ഇന്ത്യൻ എംബസിയോ പ്രതികരണം നടത്തിയിട്ടില്ല. ഇന്ത്യയിൽ തെരഞ്ഞെടുപ്പു വേളയിൽ തുടക്കത്തിൽ റഫേൽ യുദ്ധ വിമാന അഴിമതി കോൺഗ്രസ് ആയുധമാക്കിയിരുന്നു. ഹിന്ദു ദിനപത്രം പുറത്തുവിട്ട റിപ്പോർട്ടുകൾ അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് വിരൽചൂണ്ടുകയും ചെയ്തു.

യുദ്ധവിമാനങ്ങളും ആയുധങ്ങളും ഉൾപ്പെടുന്ന 61913.29 കോടിരൂപയുടെ ഇടപാടിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്ന് ഹിന്ദു എഡിറ്റർ എൻ റാം വെളിപ്പെടുത്തിയിരുന്നു. റഫേൽ ഇടപാടുമായി ബന്ധപ്പെട് സിഎജി റിപ്പോർട്ട് പാർലമെന്റിൽ വെക്കുന്ന അവസ്ഥ വരെയുണ്ടായിരുന്നു. വില അടിസ്ഥാനമാക്കിയുള്ള ഓഡി്റ്റ് വിവരങ്ങൾ ഒഴിവാക്കിയിട്ടുള്ളതിനാൽ സിഎജി റിപ്പോർട്ട് മോദി സർക്കാരിന് ഭീഷണിയാകില്ല. 2007 ൽ യുപിഎ സർക്കാരിന്റെ കാലത്തെ ടെൻഡർ പ്രക്രിയയെയും 2015 ൽ മോദി സർക്കാരും ഫ്രഞ്ച് കമ്പനിയായ ദസോൾട്ടും ടെൻഡറിലേക്ക് എത്തിച്ചേർന്ന പ്രക്രിയയും വിമാനത്തിലെ സൗകര്യങ്ങളെയും സംവിധാനങ്ങളെയുമാണ് ഓഡിറ്റ് റിപ്പോർട്ടിൽ താരതമ്യം ചെയ്തിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP