Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യാക്കൂബ് വധം അശ്വിനി കുമാറിന്റെ കൊലക്കുള്ള പ്രതികാരമോ; ആർഎസ്എസ് നേതാവായിരുന്ന അശ്വിനി കുമാറിനെ കൊലചെയ്തത് എൻഡിഎഫുകാർ; കൊല്ലപ്പെട്ട യാക്കൂബ് മുൻ എൻഡിഎഫ് പ്രവർത്തകനായിരുന്നെന്ന് ബിജെപി; കേസിൽ വത്സൻ തില്ലങ്കേരിയെ കോടതി വെറുതെ വിടുമ്പോഴും വിവാദങ്ങൾ അവസാനിക്കുന്നില്ല

യാക്കൂബ് വധം അശ്വിനി കുമാറിന്റെ  കൊലക്കുള്ള പ്രതികാരമോ; ആർഎസ്എസ് നേതാവായിരുന്ന അശ്വിനി കുമാറിനെ കൊലചെയ്തത് എൻഡിഎഫുകാർ; കൊല്ലപ്പെട്ട യാക്കൂബ് മുൻ എൻഡിഎഫ് പ്രവർത്തകനായിരുന്നെന്ന് ബിജെപി; കേസിൽ വത്സൻ തില്ലങ്കേരിയെ കോടതി വെറുതെ വിടുമ്പോഴും വിവാദങ്ങൾ അവസാനിക്കുന്നില്ല

രഞ്ജിത്ത് ബാബു

കണ്ണൂർ: കണ്ണൂർ ജില്ലയിൽ അക്രമാരാഷ്ട്രീയം കൊടുമ്പിരിക്കൊണ്ട കാലത്താണ് സിപിഎം. പ്രവർത്തകനായ ഇരിട്ടി പുന്നാട്ടെ കോട്ടത്തെ കുന്നിലെ കാണിക്കല്ലുവളപ്പിൽ യാക്കൂബ് കൊല്ലപ്പെട്ടത്. 24 കാരനായ യാക്കൂബ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു. 2006 ജൂൺ 13 രാത്രി 9.15 നാണ് യാക്കൂബിന് നേരെ ആർ.എസ്. എസ്. ബിജെപി. പ്രവർത്തകർ ബോംബെറിഞ്ഞത്. ബോംബേറിൽ ഗുരുതരമായി പരിക്കേറ്റ യാക്കൂബിനെ തലശ്ശേരി ആശുപത്രിയിൽ കൊണ്ടു വരവേയാണ് മരണമടഞ്ഞത്. യാക്കൂബിനൊപ്പം സുഹൃത്തുക്കളായ ഷാനവാസ്, ബാബു, സുധീഷ് എന്നിവർക്കും പരിക്കേറ്റിരുന്നു.

ആർഎസ്എസ് നേതാവായിരുന്ന അശ്വിനി കുമാറിന്റെ കൊലപാതകത്തോടനുബന്ധിച്ച് ഇരിട്ടി മേഖല കലാപ കലുഷിതമായിരുന്ന സമയത്താണ് യാക്കൂബ് കൊല നടന്നത്. അശ്വിനി കുമാറിനെ കൊലപ്പെടുത്തിയത് എൻ.ഡി.എഫ് അനുകൂലികളായിരുന്നു. തുടർന്ന് ഈ സംഭവത്തോടെ ഇരിട്ടി മേഖലയിൽ നിരന്തര അക്രമം പൊട്ടി പുറപ്പെട്ടിരുന്നു. അതിനിടെയാണ് ആർ.എസ്. എസ്. ബിജെപി. ക്കാരുടെ അക്രമത്തിൽ യാക്കൂബ് കൊല ചെയ്യപ്പെട്ടത്. പ്രമുഖ ആർ.എസ്. എസ് നേതാവായ വൽസൻ തില്ലങ്കേരി അടക്കം പ്രതികളായ കേസ് ജില്ലയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

യാക്കൂബ് വധത്തിന് ശേഷം ബിജെപിക്കാർ അയാൾ മുൻ എൻഡിഎഫുകാരനാണെന്നും ആരോപണമുയർത്തിയിരുന്നു. ഈ സംഭവത്തെ തുടർന്ന് അന്ന് ജില്ലാ തലത്തിലും പ്രാദേശിക തലത്തിലും സമാധാന കമ്മിറ്റികൾ നിലവിൽ വരികയുണ്ടായി. അതോടെയാണ് കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ സംഘർഷങ്ങൾക്ക് അല്പമെങ്കിലും അയവു വന്നത്. വൽസൻ തില്ലങ്കേരിയടക്കം കേസിൽ 16 പ്രതികളായിരുന്നു. അദ്ദേഹമടക്കം 10 പേരെ കോടതി വെറുതെ വിടുകയായിരുന്നു.

കീഴൂർ മീത്തലെ പുന്നാട് ദീപം ഹൗസിൽ ശങ്കരൻ (48), അനുജൻ വിലങ്ങേരി മനോഹരൻ എന്ന മനോജ് (42), തില്ലങ്കേരി ഊർപ്പള്ളിയിലെ പുതിയവീട്ടിൽ വിജേഷ് (38), കീഴൂർ കോട്ടത്തെക്കുന്നിലെ കൊടേരി പ്രകാശൻ (48), കീഴൂർ പുന്നാട് കാറാട്ട് ഹൗസിൽ പി.കാവ്യേഷ് (40) എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP