Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗരന്മാർക്ക് സ്മൃതി നന്ദി അറിയിച്ചപ്പോൾ ട്വിറ്ററിലൂടെ അണികൾക്ക് ആത്മവിശ്വാസം നൽകി കോൺഗ്രസ് അധ്യക്ഷൻ; 'എക്‌സിറ്റ് പോൾ ഫലം കണ്ട് നിരാശരാകേണ്ടതില്ല...ആത്മവിശ്വാസം കൈവിടരുത്...അടുത്ത 24 മണിക്കൂർ ജാഗ്രതയോടെ ഇരിക്കുക'; നിങ്ങൾ നടത്തിയ കഠിനാധ്വാനം ഒരിക്കലും പാഴായി പോകില്ലന്നും രാഹുൽ ഗാന്ധിയുടെ ട്വീറ്റ്

പൗരന്മാർക്ക് സ്മൃതി നന്ദി അറിയിച്ചപ്പോൾ ട്വിറ്ററിലൂടെ അണികൾക്ക് ആത്മവിശ്വാസം നൽകി കോൺഗ്രസ് അധ്യക്ഷൻ; 'എക്‌സിറ്റ് പോൾ ഫലം കണ്ട് നിരാശരാകേണ്ടതില്ല...ആത്മവിശ്വാസം കൈവിടരുത്...അടുത്ത 24 മണിക്കൂർ ജാഗ്രതയോടെ ഇരിക്കുക'; നിങ്ങൾ നടത്തിയ കഠിനാധ്വാനം ഒരിക്കലും പാഴായി പോകില്ലന്നും രാഹുൽ ഗാന്ധിയുടെ ട്വീറ്റ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തിന്റെ ഭരണ ചക്രം ഇനി ആർക്കായിരിക്കും ലഭിക്കുക എന്ന കാര്യമറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേയാണ് രാജ്യത്തെ പൗരന്മാർക്ക് നന്ദി അറിയിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ട്വീറ്റ് ചെയ്തത്. എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ ബിജെപി വിജയപ്രതീക്ഷയിൽ നിൽക്കുന്ന വേളയിലും ആത്മവിശ്വാസം കൈവിടാതിരിക്കുകയാണ് കോൺഗ്രസ്. അണികൾ ആരും എക്‌സിറ്റ് പോളുകളിൽ നിരാശരാകേണ്ട കാര്യമില്ലെന്നും വരുന്ന 24 മണിക്കൂർ ജാഗ്രതയോടെ ഭയമില്ലാതെ ഇരിക്കണമെന്നുമാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആഹ്വാനം. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് രാഹുൽ അണികൾക്ക് ആത്മവിശ്വാസം പകർന്നത്.

'അടുത്ത 24 മണിക്കൂർ നിർണായകമാണ്. ജാഗ്രതയോടെ ഇരിക്കുക. ഭയപ്പെടരുത്. നിങ്ങൾ സത്യത്തിന് വേണ്ടിയാണ് പോരാടിയത്. അജണ്ടകളോടെ വന്നിട്ടുള്ള വ്യാജ എക്സിറ്റ് പോളുകളിൽ നിരാശരാകരുത്. ആത്മ വിശ്വാസവും കോൺഗ്രസിനോടുള്ള വിശ്വാസവും തുടരുക. നിങ്ങൾ നടത്തിയ കഠിനാധ്വാനം ഒരിക്കലും പാഴായി പോവില്ല, ജയ് ഹിന്ദ്'- രാഹുൽ ഗാന്ധി ട്വറ്ററിൽ കുറിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് രാജ്യത്തെ പൗരന്മാർക്ക് നന്ദി അറിയിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ട്വിറ്ററിലൂടെ കുറിപ്പ് പങ്കുവെച്ചത്. കഴിഞ്ഞ അഞ്ചു വർഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിപക്ഷം നിരന്തരമായി അക്രമിക്കുകയായിരുന്നെന്നും അവരിൽ നിന്നും ഒരുപാട് കുത്തുവാക്കുകളും അപമാനവും അദ്ദേഹം സഹിച്ചുവെന്നും സ്മൃതി പറഞ്ഞു.

എൻഡിഎ സർക്കാരിന് എല്ലാ പിന്തുണയും നൽകിയ ജനങ്ങൾക്ക് അകമഴിഞ്ഞ നന്ദി രേഖപ്പെടുന്നുവെന്നും സ്മൃതി കൂട്ടിച്ചേർത്തു. രാജ്യം ഭിന്നിപ്പിക്കപ്പെടുമെന്ന് മുറവിളി കൂട്ടിയ ആൾക്കാർക്കെതിരെ ശക്തമായി നിലയുറപ്പിച്ച, ഇന്ത്യയെ കുറിച്ചും രാജ്യത്തിന്റെ ഭാവിയെ കുറിച്ചും വ്യക്തമായ ധാരണ പുലർത്തിയ എല്ലാ പൗരന്മാർക്കും തന്റെ ഹൃദയപൂർവമായ നന്ദി അറിയിക്കുന്നുവെന്നും അവർ ട്വിറ്ററിൽ കുറിച്ചിരുന്നു.

ഏഴ് ഘട്ടമായി നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ വ്യാഴാഴ്ചയാണ് നടക്കുന്നത്. ഇതിന് മുന്നോടിയായി വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോളുകൾ എല്ലാം എൻഡിഎ സർക്കാരിന്റെ തുടർഭരണമാണ് പ്രവചിച്ചിരിക്കുന്നത്. എൻഡിഎയ്ക്ക് 300, യുപിഎയ്ക്ക് 122, മറ്റുള്ളവർക്ക് 114 എന്നിങ്ങനെയാണ് എക്സിറ്റ് പോളുകൾ പറഞ്ഞിരിക്കുന്നത്. സീറ്റുകളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടെങ്കിലും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ കേവല ഭൂരിപക്ഷം നേടുമെന്നാണ് എക്സിറ്റ് പോളുകൾ എല്ലാം പ്രവചിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP