Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമ്മയെ കൊലപ്പെടുത്തി കുഞ്ഞിനെ വയറുകീറി മോഷ്ടിച്ച സംഭവം; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; ഫിഗുവേറയും മകളും ഏഴുമാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയത് സ്വന്തമായി ഒരു കുട്ടിയെ വളർത്താനുള്ള മോഹം കൊണ്ട്; കൊലപാതകം മാസങ്ങൾക്ക് മുൻപ് ആസൂത്രണം ചെയ്‌തെന്ന് പൊാലീസ്; ഒക്കുവയെ കൊലപ്പെടുത്തിയത് വീട്ടിൽ വിളിച്ചുവരുത്തി; കഴുത്തിൽ കേബിൾ വയർ മുറുക്കി യുവതിയുടെ മരണം ഉറപ്പുവരുത്തി; വയറു കീറു കുട്ടിയെ പുറത്തെടുത്തു; മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി മാലിന്യ ക്യാനിൽ തള്ളി

അമ്മയെ കൊലപ്പെടുത്തി കുഞ്ഞിനെ വയറുകീറി മോഷ്ടിച്ച സംഭവം; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; ഫിഗുവേറയും മകളും ഏഴുമാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയത് സ്വന്തമായി ഒരു കുട്ടിയെ വളർത്താനുള്ള മോഹം കൊണ്ട്; കൊലപാതകം മാസങ്ങൾക്ക് മുൻപ് ആസൂത്രണം ചെയ്‌തെന്ന് പൊാലീസ്; ഒക്കുവയെ കൊലപ്പെടുത്തിയത് വീട്ടിൽ വിളിച്ചുവരുത്തി; കഴുത്തിൽ കേബിൾ വയർ മുറുക്കി യുവതിയുടെ മരണം ഉറപ്പുവരുത്തി; വയറു കീറു കുട്ടിയെ പുറത്തെടുത്തു; മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി മാലിന്യ ക്യാനിൽ തള്ളി

മറുനാടൻ ഡെസ്‌ക്‌

അമേരിക്കയിൽ യുവതിയായ ഗർഭിണിയെ വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയും അവരുടെ വയറുകീറി കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്ത സംഭവത്തിൽ നാടകീയ വഴിത്തിരിവുകൾ. കഴിഞ്ഞദിവസമാണ് ലോകത്തെ ഞെട്ടിച്ച സംഭവങ്ങൾ ഷിക്കാഗോയിൽ അരങ്ങേറിയത്. സംഭവത്തിൽ പിടിയിലായ പ്രതികളുടെ മൊഴികൾ ഞെട്ടിക്കുന്നതാണ്. ഗർഭിണിയായ യുവതിയെ കൊന്ന്, കുട്ടിയെ പുറത്തെടുക്കാൻ മുഖ്യപ്രതിയെ പ്രചോദിപ്പിച്ചത് സ്വന്തമായി ഒരു കുട്ടിയെ വളർത്താനുള്ള മോഹം. അവർക്ക് കുട്ടിയുണ്ടാകാൻ സാധ്യതയില്ലാത്തതിനാൽ, മറ്റൊരു മാർഗവും കാണാഞ്ഞ് അവർ കടുംകൈയ്ക്ക് മുതിരുകയായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ അറിയിക്കുന്നത്. ഇതിനായി മാസങ്ങൾക്ക് മുൻപ് തായാറാക്കിയ പദ്ധതി അവർ നടപ്പിലാക്കുകയായിരുന്നു.

20 വയസ്സുകാരിയായ ഗർഭിണിയായിരുന്നു ഇര. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട ഒരു യുവതിയും അവരുടെ മകളുമാണ് പ്രധാനപ്രതികൾ. കുറ്റം മറച്ചുവയ്ക്കാൻ ശ്രമിച്ചതിന് യുവതിയുടെ കാമുകനും കേസിൽ പ്രതി ചേർക്കപ്പെട്ടിരിക്കുന്നു. 46 വയസ്സുകാരി ഫിഗുവേറ എന്ന സ്ത്രീയും അവരുടെ മകൾ 24 വയസ്സുകാരി ഡിസൈറി ഫിഗുവേറയും കൂടി ഗർഭിണിയെ വീട്ടിൽ വിളിച്ചുവരുത്തി ഒരു ഫോട്ടോ ആൽബം കാണിച്ച് ശ്രദ്ധ മാറ്റുകയായിരുന്നത്രേ. അതിനുശേഷമാണ് കഴുത്തിൽ കേബിൾ വയർ മുറുക്കി കൊലപാതകം നടത്തിയത്. മൃതദേഹം വലിയൊരു പ്ലാസ്റ്റിക് ബാഗിലാക്കി മാലിന്യം നിക്ഷേപിക്കുന്ന ക്യാനിൽ ഉപേക്ഷിക്കുകയും ചെയ്തു. ഏപ്രിൽ 23 നാണ് മനഃസാക്ഷിയെ നടുക്കിയ സംഭവം അരങ്ങേറിയത്. യുവതിയുടെ മൃതദേഹം ചവറ്റുകൂനയിൽനിന്നു ലഭിച്ചതിനെത്തുടർന്ന് ഈ ആഴ്ചയാണ് പ്രതികൾ അറസ്റ്റ് ചെയ്യപ്പെട്ടത്.

മാസങ്ങൾക്കുമുമ്പേ കൊലപാതകത്തിനുള്ള ആസൂത്രണം തുടങ്ങിയിരുന്നുവെങ്കിലും ഏപ്രിൽ ഒന്നിനാണ് ഫിഗുവേറ ആക്ഷൻ പ്ലാൻ തയാറാക്കുന്നത്. തനിക്ക് ഒരു ഗർഭിണിയെ കൊന്ന് കുട്ടിയെ പുറത്തെടുക്കണ മെന്നും അതിനു സഹായിക്കണമെന്നും അന്ന് അവർ മകളോട് പറഞ്ഞു. ഒക്കുവ ലോപസ് ആകട്ടെ അതിനകം ഒരു തവണ ഫിഗുവേറയുടെ വീട് സന്ദർശിക്കുയും പരിചയം ദൃഡമാക്കുകയും ചെയ്തിരുന്നു.

ക്ലാറിസ, ഡെസിറീ ഫിഗുറോവ എന്നിവർക്ക് മേൽ ഫസ്റ്റ് ഡിഗ്രി ഓഫ് മർഡർ കേസും ഗർഭത്തിലുള്ള കുട്ടിക്ക് മാരകമായ പരുക്കേൽപ്പിച്ച കേസുമാണ് ചാർജ് ചെയ്തിരിക്കുന്നത്. കൊലപാതക കുറ്റം മറച്ച് വച്ചുവെന്ന കുറ്റമാണ് ബോബക്കിന് മേൽ ചുമത്തിയിരിക്കുന്നത്. ഓക്ഹോവ കടുത്ത നരകയാതനകൾ അനുഭവിച്ചാണ് കൊലപാതകികളുടെ കൈകളിൽ കിടന്ന് മരിച്ചിരിക്കുന്നതെന്നാണ് ഇവരുടെ ബന്ധുക്കൾ ആരോപിക്കുന്നത്. കുട്ടിക്ക് വേണ്ടിയുള്ള വസ്ത്രങ്ങൾ സൗജന്യമായി നൽകാമെന്ന വാഗ്ദാനമേകിയാണ് കൊലപാതകികൾ ഓക്ഹോവയുടെ വീട്ടിൽ തന്ത്രപരമായി എത്തിച്ചേർന്നത്.

ഫിഗുവേറയുടെ മകൻ 20 വയസ്സുകാരൻ സാൻഡേഴ്‌സ് കഴിഞ്ഞ വർഷം മരിച്ചിരുന്നു. അതിനുശേഷം ഒക്ടോബറിൽ, താൻ ഗർഭിണിയാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഫിഗുവേറ രംഗത്തുവന്നു. ഫേസ്‌ബുക്കിൽ സുഹൃത്തുക്കളെ ഇക്കാര്യം അറിയിച്ച അവർ ആശുപത്രിയിൽനിന്നുള്ള സ്‌കാനിങ്ങിന്റെ കോപ്പി തെളിവായി പോസ്റ്റ് ചെയ്തു. ഫിഗുവേറയുടെ ബന്ധുക്കൾ ഈ വാർത്ത അതിശയത്തോടെയാണ് കേട്ടത്. കാരണം ഫിഗുവേറയ്ക്ക് ഇനി ഗർഭിണിയാകാൻ കഴിയില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിരുന്നത്. ഇതിനുശേഷം ഫേസ്‌ബുക്കിൽ തന്നെ തൊട്ടിലിന്റെ ചിത്രവും നവജാതശിശുക്കൾക്കുവേണ്ട സൗകര്യങ്ങളും ഒരുക്കിയ മുറിയുടെ ചിത്രവും അവർ പോസ്റ്റ് ചെയ്തു. കുട്ടികളുടെ വസ്ത്രങ്ങളും മറ്റും സൗജന്യമായി നൽകാൻ താൻ തയാറാണെന്നും അവർ അറിയിച്ചിരുന്നു.

മെയ്‌ മാസത്തിൽ പ്രസവിക്കാൻ കാത്തിരിക്കുന്നവർ ആരൊക്കെയാണ് എന്നായിരുന്നു ഫിഗുവേറയുടെ അടുത്ത പോസ്റ്റ്. ഈ പോസ്റ്റിനോട് പ്രതികരിച്ചവരിൽ ഒരാളാണ് ഒക്കുവ ലോപസ് എന്ന യുവതി. ഇവരാണ് പിന്നാട് ഫിഗുവേറയുടെ വീട്ടിൽവച്ച് ദാരുണമായി കൊല്ലപ്പെട്ടത്. മേയിൽ പ്രസവിക്കാൻ കാത്തിരിക്കുന്നവർ ആരൊക്കെയാണെന്ന് ഫിഗുവേറ ചോദിക്കുമ്പോൾ 7 മാസം ഗർഭിണിയായിരുന്നു ഒക്കുവ ലോപസ്. യാത്ര പോകുമ്പോൾ കുട്ടിയെ കൂടെക്കൂട്ടാനുള്ള സ്‌ട്രോള്ളർ തനിക്ക് ആവശ്യമുണ്ടെന്ന് ഒക്കുവ ലോപസ് അറിയിച്ചു. അതോടെ ഗ്രൂപ്പിൽനിന്നു മാറി പ്രൈവറ്റ് ചാറ്റ് ചെയ്യാൻ ഫിഗുവേറ യുവതിയെ ക്ഷണിച്ചു. ഒക്കുവയുടെ രണ്ടാമത്തെ സന്ദർശനം ഏപ്രിൽ 23 ന്. അതായിരുന്നു അവസാന സന്ദർശനവും.

ഫിഗുവേറയുടെ മകൾ ഡിസൈറി ഒരു ഫോട്ടോ ആൽബം കാണിച്ച് ഒക്കുവയുടെ ശ്രദ്ധ ക്ഷണിച്ചപ്പോൾ, ഫിഗുവേറ പിന്നീലൂടെ വന്ന് ഒക്കുവയുടെ കഴുത്തിൽ കേബിൾ മുറുക്കി. കഴുത്തിൽ കൈകൾ ചുറ്റി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഫിഗുവേറ ഒക്കുവയെ മറിച്ചിട്ട് കഴുത്തിൽ കേബിൾ മുറുക്കിക്കൊണ്ടിരുന്നു. മരണം ഉറപ്പാക്കിയശേഷം ഫിഗുവേറ ഒക്കുവയുടെ വയർ കീറി കുട്ടിയെ പുറത്തെടുത്തു. അത്യാഹിത വിഭാഗത്തിലേക്ക് വിളിച്ച് താൻ ഒരു കുട്ടിക്ക് ജന്മം നൽകിയെന്നും കുട്ടി ശ്വസിക്കുന്നില്ലെന്നും അറിയിക്കുകയും ചെയ്തു. രണ്ടുപേരെയും വേഗം തന്നെ ആശുപത്രിയിലാക്കി. പക്ഷേ പ്രസവിച്ചതിന്റെ ലക്ഷണങ്ങളൊന്നും ഫിഗുവേറയിൽ കാണാനില്ലായിരുന്നു.

ഏപ്രിൽ 24 ന് തന്നെ ഒക്കുവയുടെ ഭർത്താവ് തന്റെ ഭാര്യയെ കാണാനില്ലെന്ന് പൊലീസിൽ പരാതിപ്പെട്ടിരുന്നു. പക്ഷേ മൂന്ന് ആഴ്ചകൾക്കു ശേഷം ഒക്കുവയുടെ മൃതദേഹം ചവറ്റുകൂനയിൽനിന്ന് കണ്ടെത്തുകയായിരുന്നു. ഒക്കുവയും ഫിഗുവേറയും തമ്മിലുള്ള ചാറ്റിങ്ങിനെക്കുറിച്ച് ഒരാൾ നൽകിയ വിവരമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് തുമ്പായത്. അവർ ഫിഗുവേറയുടെ വീട്ടിൽവന്ന് അന്വേഷിച്ചെങ്കിലും ആദ്യമൊന്നും കുറ്റകൃത്യത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്താനായില്ല. അന്വേഷണം പുരോഗമിക്കവേ, ഫിഗുവേറയുടെ വീടിനു സമീപത്തുനിന്ന് ഒക്കുവയുടെ വാഹനം കണ്ടെത്തി. ഇതേക്കുറിച്ച് ചോദിച്ചപ്പോഴും തനിക്കൊന്നും അറിയില്ലെന്നാണ് ഫിഗുവേറ പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ ഡിഎൻഎ പരിശോധന നടത്തിയതോടെ അവരുടെ കള്ളം വെളിപ്പെട്ടു.

ഒക്കുവയുടെ കുടുംബം ഏർപ്പെടുത്തിയ സ്വകാര്യ കുറ്റാന്വേഷണ വിദഗ്ധനാണ് പ്രധാന തുമ്പ് കണ്ടെത്തിയത് ഔദ്യോഗിക അന്വേഷണ സംഘത്തെ വിവരമറിയിച്ചതും. ഫിഗുവേറയുടെ വീട് പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥർ പിന്നീട് വീട്ടിൽനിന്ന് രക്തം പുരണ്ട തുണിയും മുറിവു വൃത്തിയാക്കാനുപയോഗിക്കുന്ന വസ്തുക്കളും കണ്ടെത്തി. ക്രൂരവും പൈശാചികവുമായ കൊലപാതകമാണ് നടന്നത്. പക്ഷേ അതിന് ഫിഗുവേറ എന്ന സ്ത്രീയെ പ്രേരിപ്പിച്ചത് മകൻ മരിച്ച ദുഃഖവും അതിനുശേഷം സ്വന്തമായി ഒരു കുട്ടിയെ വളർത്തി വലുതാക്കാനുള്ള ആഗ്രഹവും.

ഓക്ഹോവയുടെ മൃതദേഹവും കൊല്ലാനുപയോഗിച്ച ആയുധവും പൊലീസ് അന്വേഷണത്തിലൂടെ കൊലപാതകിയുടെ വീടിന് പുറകിൽ നിന്നും ബുധനാഴ്ച കണ്ടെത്തുകയായിരുന്നു. കുഞ്ഞിന്റെ അമ്മയുടെ അന്ത്യകർമ്മങ്ങൾ ബുധനാഴ്‌ച്ച നടത്തിയിരുന്നു. ഈ കുട്ടിയുടെ മാതാപിതാക്കൾ തങ്ങളാണെന്ന് അവകാശപ്പെട്ട് ക്ലാറിസയും ബോബക്കും ധനസഹായത്തിനായി ഓൺലൈൻ അപ്പീൽ ലോഞ്ച് ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ മൂവരെയും ഷിക്കാഗോയിലെ വീട്ടിൽ നിന്നും കൈവിലങ്ങ് അണിയിച്ച് കൊണ്ടു വരുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിൽ വിട്ട ഇവരെ ജൂൺ മൂന്നിനാണ് വീണ്ടും കോടതിയിൽ ഹാജരാക്കേണ്ടത്.

തലച്ചോറിന്റെ പ്രവർത്തനം പൂർണമായും നിലച്ച അവസ്ഥയിലായിരുന്നു കുഞ്ഞ്. എന്നാൽ വെന്റിലേറ്ററിൽ നിന്നും മാറ്റാൻ പിതാവ് അനുവദിച്ചില്ല. അത്ഭുതങ്ങൾ സംഭവിക്കും എന്ന പ്രതീക്ഷയിൽ തന്നെ പ്രാർത്ഥനയുമായി പിതാവായ യോവാനി ലോപസ് കഴിയുകയായിരുന്നു. കുഞ്ഞിന് അദ്ദേഹം യാഡിയേൽ എന്ന് പേരുമിട്ടു. ഇപ്പോൾ തന്റെ കൈയിൽ കണ്ണും തുറന്ന് പുഞ്ചിരിക്കുന്ന കുഞ്ഞിന്റെ ഫോട്ടോയാണ് ഇന്നലെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. ഞയറാഴ്‌ച്ചയാണ് കുഞ്ഞ് കണ്ണുതുറന്ന് തന്റെ പിതാവിനെ ആദ്യമായി നോക്കിയതും പുഞ്ചിരിച്ചതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP