Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

2002 മുതൽ 2013 വരെയുള്ള നികുതിയായി അടയ്ക്കാൻ നഗരസഭ ആവശ്യപ്പെട്ടത് 2.7 കോടി രൂപ; പുനർനിർണ്ണയത്തിന് സർക്കാരിൽ അപേക്ഷ നൽകി എംഎൽഎ നേടിയെടുത്തത് വൻ ഇളവും; ആലപ്പുഴ നഗരസഭയ്ക്ക് നഷ്ടം 1,47,11,106 രൂപ; തോമസ് ചാണ്ടിയുടെ വാട്ടർവേൾഡ് ടൂറിസം കമ്പനിക്ക് നികുതി ഇളവ് നൽകി പിണറായി സർക്കാർ; ശതകോടീശ്വരനായ എൻസിപി നേതാവിന് വേണ്ടി നിയമങ്ങൾ വഴിമാറിയത് ഇങ്ങനെ

2002 മുതൽ 2013 വരെയുള്ള നികുതിയായി അടയ്ക്കാൻ നഗരസഭ ആവശ്യപ്പെട്ടത് 2.7 കോടി രൂപ; പുനർനിർണ്ണയത്തിന് സർക്കാരിൽ അപേക്ഷ നൽകി എംഎൽഎ നേടിയെടുത്തത് വൻ ഇളവും; ആലപ്പുഴ നഗരസഭയ്ക്ക് നഷ്ടം 1,47,11,106 രൂപ; തോമസ് ചാണ്ടിയുടെ വാട്ടർവേൾഡ് ടൂറിസം കമ്പനിക്ക് നികുതി ഇളവ് നൽകി പിണറായി സർക്കാർ; ശതകോടീശ്വരനായ എൻസിപി നേതാവിന് വേണ്ടി നിയമങ്ങൾ വഴിമാറിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ഭൂമി കൈയേറ്റവും മറ്റും വിവാദത്തിലാക്കിയ എംഎൽഎയാണ് തോമസ് ചാണ്ടി. ഇതിന്റെ പേരിൽ തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിയും വന്നു. ഇതിന്റെ പേരിലെ കേസ് അന്വേഷണങ്ങളിൽ ഇടത് സർക്കാർ അനുകൂല നിലപാടാണ് തോമസ് ചാണ്ടിക്ക് വേണ്ടി എടുക്കുന്നതെന്ന റിപ്പോർട്ട് പുറത്തു വന്നിരുന്നു. ഇപ്പോഴിതാ വാട്ടർ വേൾഡ് ടൂറിസം കമ്പനിയുടേത് ഉൾപ്പെടെ തോമസ് ചാണ്ടി എംഎൽഎയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾക്ക് സർക്കാർ ഉത്തരവു പ്രകാരം 1.5 കോടിയോളം രൂപ നഗരസഭ നികുതിയിളവ് നൽകി. യുഡിഎഫാണ് നഗരസഭ ഭരിക്കുന്നത്.

അനധികൃതമെന്നു നഗരസഭ പറയുന്ന 10 കെട്ടിടങ്ങൾ ഉൾപ്പെടെ 44 എണ്ണത്തിന്റെ നികുതിയായി 1,22,88,894 രൂപ കമ്പനി നഗരസഭയിൽ അടച്ചു. നഗരസഭയുടെ റവന്യു, എൻജിനീയറിങ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയിൽ കെട്ടിട നിർമ്മാണ ചട്ടങ്ങളും റവന്യു നിയമങ്ങളും ലംഘിച്ച് കെട്ടിടങ്ങൾ നിർമ്മിച്ചതായി കണ്ടെത്തിയിരുന്നെന്നു. 2002 കാലത്തു നിർമ്മിച്ച കെട്ടിടങ്ങളുടെ നികുതി അടയ്ക്കണമെന്നും അനധികൃത നിർമ്മാണം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു നഗരസഭ നോട്ടിസ് നൽകിയെങ്കിലും കെട്ടിട ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. സ്ഥലം പരിശോധിക്കുകയും പരാതിക്കാരെ കേൾക്കുകയും ചെയ്തു മുന്നോട്ടു പോകണമെന്നു കോടതി നിർദ്ദേശിച്ചു.

അതിന്റെ അടിസ്ഥാനത്തിൽ നടപടി പൂർത്തിയാക്കുകയും 2002 മുതൽ 2013 വരെയുള്ള നികുതിയായി 2.7 കോടി രൂപ അടയ്ക്കാൻ നഗരസഭ നോട്ടിസ് നൽകുകയും ചെയ്തു. ഇതിനെതിരെ കെട്ടിട ഉടമ സർക്കാരിനു പരാതി നൽകിയപ്പോൾ നികുതി പുനർനിർണയിക്കാൻ ഉത്തരവായി. സർക്കാർ ഉത്തരവനുസരിച്ച് വീണ്ടും നികുതി പരിഷ്‌കരിച്ചപ്പോഴാണ് 1,22,88,894 രൂപയായി കുറഞ്ഞത്.

നേരത്തേ കണക്കാക്കിയതിൽ നിന്ന് 1,47,11,106 രൂപ നഗരസഭയ്ക്കു നഷ്ടമായി. സർക്കാർ ഉത്തരവ് പാലിക്കേണ്ടതുള്ളതിനാൽ കോൺഗ്രസ് നിയന്ത്രിണത്തിലെ ഭരണസമിതിക്കും തോമസ് ചാണ്ടിക്കെതിരെ ഒന്നും ചെയ്യാനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP