Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യലഹരിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് തൂങ്ങിമരിച്ചു; 58കാരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ;ഗോപിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കിണറിന്റെ പാലത്തിൽ  

മദ്യലഹരിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് തൂങ്ങിമരിച്ചു; 58കാരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ;ഗോപിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കിണറിന്റെ പാലത്തിൽ   

മറുനാടൻ ഡെസ്‌ക്‌

കൊട്ടാരക്കര : മദ്യലഹരിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചയാൾ തൂങ്ങിമരിച്ചനിലയിൽ. തലച്ചിറ ആൽത്തറമുകൾ ശശിധരവിലാസത്തിൽ ഗോപി(65)യാണ് മരിച്ചത്. കഴുത്തിനു വെട്ടേറ്റ ഭാര്യ ഉഷ (58) തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം.

മദ്യപിച്ച് വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്നു ഗോപിയെന്ന് പൊലീസ്. കുറേനാളായി ഉഷ കുടുംബവീടിനടുത്തുതന്നെ മൂത്ത മകനൊപ്പമായിരുന്നു താമസം. സംഭവ ദിവസമായ ചൊവ്വാഴ്ച രാത്രി അവിടെയെത്തിയ ഗോപി വാക്കുതർക്കം രൂക്ഷമായതിനിടെ തുടർന്ന് ഭാര്യയെ ആക്രമിച്ചു. ബഹളംകേട്ട് ഓടിയെത്തിയവർ ഇവരെ ആശുപത്രിയിലാക്കി.

രാത്രി പത്തോടെയാണ് കുടുംബവീട്ടിലെ കിണറിന്റെ പാലത്തിൽ തൂങ്ങിമരിച്ചനിലയിൽ ഗോപിയെ കണ്ടെത്തുകയായിരുന്നു. കൊട്ടാരക്കര പൊലീസ് കേസെടുത്തു. മക്കൾ: ശശിധരൻ, സുജാത, സുരേന്ദ്രൻ. മരുമക്കൾ: രവീന്ദ്രൻ, രാജി, രഞ്ജിനി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP