Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ നാളെ കേരളത്തിലെത്തും;നെടുമ്പാശേരിയിൽ സ്വീകരണത്തിന് ശേഷം മഞ്ഞനിക്കര ദയറ സന്ദർശിക്കുന്ന ബാവ പ്രാർത്ഥനകൾക്കും പൊതുസമ്മേളനത്തിനും എപ്പിസ്‌കോപ്പൽ സുന്നഹദോസിനും നേതൃത്വം നൽകും; 27 വരെ കേരളത്തിൽ സന്ദർശനം നടത്തുന്ന ബാവ ലബനനിലേക്കു മടങ്ങുക തിങ്കളാഴ്‌ച്ച രാവിലെ എട്ടിന്

പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ നാളെ കേരളത്തിലെത്തും;നെടുമ്പാശേരിയിൽ സ്വീകരണത്തിന് ശേഷം മഞ്ഞനിക്കര ദയറ സന്ദർശിക്കുന്ന ബാവ പ്രാർത്ഥനകൾക്കും പൊതുസമ്മേളനത്തിനും എപ്പിസ്‌കോപ്പൽ സുന്നഹദോസിനും നേതൃത്വം നൽകും; 27 വരെ കേരളത്തിൽ സന്ദർശനം നടത്തുന്ന ബാവ ലബനനിലേക്കു മടങ്ങുക തിങ്കളാഴ്‌ച്ച രാവിലെ എട്ടിന്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ നാളെ കേരളത്തിലെത്തും. സ്ഥാനമേറ്റ ശേഷമുള്ള മൂന്നാമത്തെ കേരള സന്ദർശനമാണിത്. 27 വരെയാണ് കേരളത്തിൽ ബാവയുടെ സന്ദർശനം. നാളെ രാവിലെ 10നു നെടുമ്പാശേരിൽ എത്തിച്ചേരുന്ന ബാവായ്ക്കു സ്വീകരണം നൽകും. തുടർന്നു മഞ്ഞനിക്കര ദയറയിലേക്കു യാത്രയാകും. പുതുക്കിപ്പണിത ദയറ കെട്ടിടത്തിന്റെ കൂദാശ വൈകിട്ട് ബാവാ നിർവഹിക്കും. തുടർന്നു പൊതുസമ്മേളനത്തിൽ ബാവ അധ്യക്ഷനാകും.

ശനിയാഴ്ച രാവിലെ 8നു മഞ്ഞനിക്കര ദയറ പള്ളിയിൽ ബാവായുടെ പ്രധാന കാർമികത്വത്തിൽ കുർബാന, പ്രസംഗം, ആശീർവാദം. ഉച്ചകഴിഞ്ഞു പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെത്തും. വൈകിട്ട് 6.30നു മലേക്കുരിശ് ദയറയിൽ സ്വീകരണം. ദയറ പള്ളിയിൽ പ്രാർത്ഥനയ്ക്കുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യും. ബാവായുടെ അമ്മയുടെ നാമത്തിൽ പണികഴിപ്പിച്ച ഖനീമ ഹന്ന ഹോമിന്റെ സമർപ്പണവും പുതുതായി നിർമ്മിച്ച ദയറ കെട്ടിടത്തിന്റെ കൂദാശയും ബാവാ നിർവഹിക്കും. ശനിയാഴ്ച 3ന് പാത്രിയർക്കാ സെന്ററിൽ ബാവായുടെ അധ്യക്ഷതയിൽ എപ്പിസ്‌കോപ്പൽ സുന്നഹദോസ് ചേരും. തുടർന്നു സഭാ വർക്കിങ് കമ്മിറ്റി, മാനേജിങ് കമ്മിറ്റി അംഗങ്ങളുമായി ബാവാ കൂടിക്കാഴ്ച നടത്തും.

ഞായർ രാവിലെ 7.15നു പ്രാർത്ഥന, 8.15നു കുർബാന, പ്രസംഗം, ആശീർവാദം. 11നും 3നും നടത്തുന്ന വിവാഹ കൂദാശകളിൽ പാത്രിയർക്കീസ് ബാവാ പങ്കെടുക്കും. പുതുതായി പണികഴിപ്പിച്ച പാമ്പ്ര സെന്റ് ജോർജ് സിറിയൻ സിംഹാസന പള്ളിയുടെ മൂറോൻ അഭിഷേക കൂദാശ വൈകിട്ട് 6.30ന്. രാത്രിയിൽ ദയറയിൽ തിരിച്ചെത്തും. തിങ്കൾ രാവിലെ 8നു നെടുമ്പാശേരിയിലെത്തി ലബനനിലേക്കു യാത്രയാകും.

പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ അമ്മ ഖനീമ ഹന്നയുടെ നാമത്തിൽ മലേക്കുരിശ് ദയറയോടു ചേർന്നു പണി കഴിപ്പിച്ച മന്ദിരത്തിൽ ജാതി മത ഭേദമെന്യേ നിരാലംബരായ 40 പേർക്കു സൗജന്യമായി താമസിക്കാൻ സൗകര്യമുണ്ട്. 5 നിലകളുള്ള കെട്ടിടത്തിൽ വിശാലമായ അടുക്കളയും അപ്പാർട്‌മെന്റുകളും സ്യൂട്ടുകളുമുണ്ട്. സൗരോർജമാണ് ഇവിടെ ലഭ്യമാക്കിയിരിക്കുന്നത്. ബിഷപ്പായിരിക്കെ 2009 ഫെബ്രുവരിയിൽ അപ്രേം ദ്വിതീയൻ ബാവാ മന്ദിരത്തിനു തറക്കല്ലിട്ടു. സമർപ്പണ ചടങ്ങിൽ ബാവായുടെ കുടുംബാംഗങ്ങളും പങ്കെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP