Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേന്ദ്രത്തിന്റെ എതിർപ്പ് കൊളീജിയം തള്ളി; രണ്ട് ഹൈക്കോടതി ജഡ്ജിമാരുൾപ്പെടെ നാലുപേരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്തി; അനിരുദ്ധ ബോസിന്റെയും എ.എസ് ബൊപ്പണ്ണയുടെയും പേരുകൾ കേന്ദ്രം തള്ളിയത് പ്രാദേശിക പ്രാതിനിധ്യവും സീനിയോരിറ്റി പ്രശ്നവും ചൂണ്ടിക്കാട്ടി  

കേന്ദ്രത്തിന്റെ എതിർപ്പ് കൊളീജിയം തള്ളി; രണ്ട് ഹൈക്കോടതി ജഡ്ജിമാരുൾപ്പെടെ നാലുപേരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്തി; അനിരുദ്ധ ബോസിന്റെയും എ.എസ് ബൊപ്പണ്ണയുടെയും പേരുകൾ കേന്ദ്രം തള്ളിയത് പ്രാദേശിക പ്രാതിനിധ്യവും സീനിയോരിറ്റി പ്രശ്നവും ചൂണ്ടിക്കാട്ടി   

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്തി. കേന്ദ്രസർക്കാർ എതിർത്ത രണ്ട് ഹൈക്കോടതി ജഡ്ജിമാരുൾപ്പെടെയുള്ളവരെയാണ് സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്തിയിരിക്കുന്നത്. കേന്ദ്രത്തിന്റെ ആവശ്യം പരിഗണിക്കാതെ രണ്ടുപേരെയും വീണ്ടും കൊളീജിയം ശുപാർശ ചെയ്യുകയായിരുന്നു.ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, എ.എസ്. ബൊപ്പണ്ണ, ബി.ആർ. ഗവി, സൂര്യകാന്ത് എന്നിവരെയാണ് സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്തിയത്.

ഇതിൽ അനിരുദ്ധ ബോസിന്റെയും എ.എസ് ബൊപ്പണ്ണയുടെയും പേരുകൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതി കൊളീജിയത്തിന് തിരിച്ചയച്ചിരുന്നു. പ്രാദേശിക പ്രാതിനിധ്യവും സീനിയോരിറ്റി പ്രശ്നവും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ഇവരുടെ പേരുകൾ തിരിച്ചയച്ചത്.

എന്നാൽ കേന്ദ്രത്തിന്റെ ആവശ്യം പരിഗണിക്കാതെ രണ്ടുപേരെയും വീണ്ടും കൊളീജിയം ശുപാർശ ചെയ്യുകയായിരുന്നു. കൊളീജിയം ശുപാർശ അംഗീകരിച്ച കേന്ദ്രം പേരുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടു. വ്യാഴാഴ്ച ഇവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങുമെന്നാണ് വിവരം.

ജസ്റ്റിസ് അനിരുദ്ധ ബോസ് നിലവിൽ ജാർഘണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്. ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായാണ് പ്രവർത്തിക്കുന്നത്. ജസ്റ്റിസ് ബി.ആർ. ഗാവി ബോംബെ ഹൈക്കോടതിയിലും ജസ്റ്റിസ് സൂര്യകാന്ത് ഹിമാചൽ പ്രദേശ് ഹൈക്കോടതിയിലും ജഡ്ജിമാരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP