Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രതിരോധ രംഗത്ത് പുത്തൻനേട്ടവുമായി ഇന്ത്യൻ സൈന്യം; ബ്രഹ്മോസ് മിസൈലുകൾ ഇനിമുതൽ യുദ്ധവിമാനങ്ങളിൽ നിന്നും ലക്ഷ്യം ഭേദിക്കും; സുഖോയ് 30 എം.കെ.ഐ. വിമാനത്തിൽനിന്ന് വിക്ഷേപിച്ച ബ്രഹ്മോസ് ലക്ഷ്യം ഭേദിച്ചു

പ്രതിരോധ രംഗത്ത് പുത്തൻനേട്ടവുമായി ഇന്ത്യൻ സൈന്യം; ബ്രഹ്മോസ് മിസൈലുകൾ ഇനിമുതൽ യുദ്ധവിമാനങ്ങളിൽ നിന്നും ലക്ഷ്യം ഭേദിക്കും; സുഖോയ് 30 എം.കെ.ഐ. വിമാനത്തിൽനിന്ന് വിക്ഷേപിച്ച ബ്രഹ്മോസ് ലക്ഷ്യം ഭേദിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പ്രതിരോധ രംഗത്ത് മറ്റൊരു നേട്ടവുമായി ഇന്ത്യൻ സേന. ബ്രഹ്മോസ് മിസൈലിന്റെ വ്യോമപതിപ്പ് പരീക്ഷണം വിജയം. സുഖോയ് 30 എം.കെ.ഐ. വിമാനത്തിൽനിന്നാണ് ബ്രഹ്മോസ് വിക്ഷേപിച്ചത്. 2.5 ടൺ ഭാരമുള്ള മിസൈലിന് 300 കിലോമീറ്ററാണു ദൂരപരിധി. ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ മിസൈലിനാകും. പരീക്ഷണം വിജയകരമായിരുന്നുവെന്നും നിശ്ചിത ലക്ഷ്യത്തെ മിസൈൽ തകർത്തതായും വ്യോമസേന അറിയിച്ചു.

ആൻഡമാൻ ദ്വീപിൽ നടത്തിയ പരീക്ഷണം പൂർണ വിജയമാണെന്നു വ്യോമസേന അറിയിച്ചു. സുഖോയിൽ നിന്നുള്ള ബ്രഹ്മോസിന്റെ രണ്ടാം പരീക്ഷണമാണിത്. യുദ്ധവിമാനത്തിൽ ആണവസജ്ജമായ സൂപ്പർസോണിക് ക്രൂസ് മിസൈലുകൾ ഘടിപ്പിക്കാനുള്ള സേനയുടെ പദ്ധതി യാഥാർഥ്യമാക്കുന്നതിൽ പരീക്ഷണ വിജയം നിർണായകമാകും.

40 സുഖോയ് വിമാനങ്ങളിൽ ബ്രഹ്മോസ് ഘടിപ്പിക്കുകയാണു ലക്ഷ്യം. കര, കടൽ മാർഗമുള്ള യുദ്ധഭീഷണി തള്ളിക്കളയാനാകാത്ത സാഹചര്യത്തിൽ, സേനയുടെ തന്ത്രപ്രധാന പദ്ധതികളിലൊന്നാണിത്. നിലവിൽ, 240 സുഖോയ് 30 എംകെഐ വിമാനങ്ങളാണു വ്യോമസേനയ്ക്കുള്ളത്.

ശബ്ദത്തേക്കാൾ 3 മടങ്ങു വേഗത്തിൽ കുതിക്കുന്ന ബ്രഹ്മോസിന്റെ ദൂരപരിധി 290 കിലോമീറ്റർ. ബ്രഹ്മോസ് ഘടിപ്പിക്കാൻ യുദ്ധവിമാനത്തിൽ അതിസങ്കീർണ പരിഷ്‌കാരങ്ങൾ വരുത്തേണ്ടതുണ്ട്. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സിലെ എൻജിനീയർമാർ ഈ പദ്ധതിക്കു നേതൃത്വം നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP