Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദക്ഷിണറെയിൽവേയിലെ പത്ത് തീവണ്ടികൾ നവീകരിക്കുന്നു; ആദ്യഘട്ട നവീകരണത്തിൽ കേരളത്തിൽനിന്നുള്ള തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്‌പ്രസ്, തിരുവനന്തപുരം-നിസാമുദ്ദീൻ എക്സ്‌പ്രസ് എന്നിവയും; രണ്ടാം ഘട്ടത്തിൽ 110കോടി ചെലവിൽ നവീകരിക്കുന്നത് 64 തീവണ്ടികൾ

ദക്ഷിണറെയിൽവേയിലെ പത്ത് തീവണ്ടികൾ നവീകരിക്കുന്നു; ആദ്യഘട്ട നവീകരണത്തിൽ കേരളത്തിൽനിന്നുള്ള തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്‌പ്രസ്, തിരുവനന്തപുരം-നിസാമുദ്ദീൻ എക്സ്‌പ്രസ് എന്നിവയും; രണ്ടാം ഘട്ടത്തിൽ 110കോടി ചെലവിൽ നവീകരിക്കുന്നത് 64 തീവണ്ടികൾ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ദക്ഷിണറെയിൽവേയിലെ പത്ത് തീവണ്ടികൾ നവീകരിക്കുന്നു. കേരളത്തിൽനിന്നുള്ള തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്‌പ്രസ്, തിരുവനന്തപുരം-നിസാമുദ്ദീൻ എക്സ്‌പ്രസ് എന്നിവയുൾപ്പെടെ പത്ത് തീവണ്ടികളാണ് ദക്ഷിണ റെയിൽവേ ആദ്യഘട്ടത്തിൽ നവീകരിക്കുക

രണ്ടാംഘട്ടത്തിൽ ദക്ഷിണ റെയിൽവേയിലെ 64 എക്സ്‌പ്രസ്, മെയിൽ തീവണ്ടികൾ നവീകരിക്കും. 110 കോടി ചെലവിലാണ് 64 തീവണ്ടികൾ നവീകരിക്കുന്നത്.ദക്ഷിണ റെയിൽവേയ്ക്കുകീഴിലെ പഴയ തീവണ്ടികളാണ് നവീകരിക്കുക. അത്യാധുനിക വാട്ടർടാപ്പുകൾ, എൽ.ഇ.ഡി. ലൈറ്റുകൾ, മൊബൈൽ ചാർജിങ് പോയന്റുകൾ, ബർത്ത് നമ്പർ വ്യക്തമാക്കുന്ന ബോർഡുകൾ, ദുർഗന്ധമില്ലാത്ത ജൈവ ശൗചാലയങ്ങൾ എന്നിവ സ്ഥാപിക്കും. ശൗചാലയങ്ങളിൽ കൃത്യമായ വെന്റിലേഷൻ, പാശ്ചാത്യ രീതിയിലുള്ള ക്ലോസറ്റുകൾ എന്നിവ ഉണ്ടാവും.

വൈ-ഫൈ സൗകര്യവും എല്ലാ കോച്ചുകളിലും നവീന കുഷ്യൻ സീറ്റുകളും ഒരുക്കുംഘട്ടംഘട്ടമായി എല്ലാ തീവണ്ടികളിലും അത്യാധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ദക്ഷിണ റെയിൽവേ അധികൃതർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP