Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രണ്ടാമൂഴം തർക്കം മുറുകുന്നു; വ്യത്യസ്ത ഹർജികളുമായി ശ്രീകുമാർ മേനോനും എം ടിയും ഹൈക്കോടതിയിലേക്ക്; ശ്രീകുമാർ മേനോൻ ഹൈക്കോടതിയെ സമീപിച്ചത് മധ്യസ്ഥനെ വയ്ക്കണമെന്ന ആവശ്യം ജില്ലാ കോടതി തള്ളിയതോടെ; എംടി ഹൈക്കോടതിയെ സമീപിച്ചത് വിഷയത്തിൽ തർക്കം നിലനിൽക്കുന്നുണ്ടെന്ന കോടതി പരാമർശം നീക്കാൻ

രണ്ടാമൂഴം തർക്കം മുറുകുന്നു; വ്യത്യസ്ത ഹർജികളുമായി ശ്രീകുമാർ മേനോനും എം ടിയും ഹൈക്കോടതിയിലേക്ക്; ശ്രീകുമാർ മേനോൻ ഹൈക്കോടതിയെ സമീപിച്ചത് മധ്യസ്ഥനെ വയ്ക്കണമെന്ന ആവശ്യം ജില്ലാ കോടതി തള്ളിയതോടെ; എംടി ഹൈക്കോടതിയെ സമീപിച്ചത് വിഷയത്തിൽ തർക്കം നിലനിൽക്കുന്നുണ്ടെന്ന കോടതി പരാമർശം നീക്കാൻ

ണ്ടാമൂഴം' സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് എഴുത്തുകാരനായ എം.ടു.വാസുദേവൻ നായരും സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിൽ നിലനിൽക്കുന്ന കേസ് ഹൈക്കോടതിയിൽ.തിരക്കഥയുമായി ബന്ധപ്പെട്ട തർക്കത്തിൽ മധ്യസ്ഥനെ വെയ്ക്കണമെന്നാവശ്യം കോഴിക്കോട് ജില്ലാ കോടതി തള്ളിയതിനെ തുടർന്നാണ് ശ്രീകുമാർ മേനോൻ ഹരജി നൽകിയത്.ജില്ലാ കോടതിയുടെ ഉത്തരവിൽ തർക്കം നിലനിൽക്കുന്നുണ്ടെന്ന പരാമർശം നീക്കാനാണ് എം ടി ഹൈക്കോടതിയിൽ ഹർജി നൽകിയിത്.ശ്രീകുമാർ മേനോന്റെ ഹർജി തള്ളിയെങ്കിലും കോഴിക്കോട് ജില്ലാ കോടതിയുടെ ഉത്തരവിൽ വിഷയത്തിൽ ഇപ്പോഴും തർക്കം നിലനിൽക്കുന്നുണ്ടെന്ന പരാമർശമുണ്ടായിരുന്നു. ഇത് നീക്കണമെന്നാവശ്യപ്പെട്ടാണ് എം ടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.

ഇരുവരുടെയും ഹരജികൾ ഹൈക്കോടതി ജൂൺ 12ന് പരിഗണിക്കാൻ മാറ്റി.തന്റെ തിരക്കഥ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് എം ടി നേരത്തേ കേസ് കൊടുത്തിരുന്നു.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കേണ്ട കാലാവധി കഴിഞ്ഞിട്ടും പൂർത്തീകരിക്കാൻ കഴിയാതിരുന്നതിനാലാണ് ഹരജി നൽകിയത്.എന്നാൽ ഈ കേസ് ഒത്തുതീർപ്പാക്കാൻ മധ്യസ്ഥനെ വക്കണമെന്നാവശ്യപ്പെട്ട് ശ്രീകുമാർ മേനോൻ സമർപ്പിച്ച ഹർജി കോഴിക്കോട് ജില്ലാ കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ശ്രീകുമാർ മേനോൻ വീണ്ടും ഹർജി സമർപ്പിച്ചത്

തുടർന്ന് സിനിമയുടെ ഇംഗ്ലീഷ്, മലയാളം തിരക്കഥകൾ കേസ് കഴിയുന്നതുവരെ ഉപയോഗിക്കരുതെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.മോഹൻലാലിനെ നായകനാക്കി വിവിധ ഭാഷകളിലായി ഇന്ത്യയിലെ മുൻനിര താരങ്ങളെ അണിനിരത്തി ചിത്രീകരിക്കാനായിരുന്നു പദ്ധതി. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിങ് പറഞ്ഞ സമയത്ത് ആരംഭിച്ചിരുന്നില്ല.
ചിത്രീകരണം അനന്തമായി നീളുന്നതാണ് എംടിയെ ചിത്രത്തിൽ നിന്ന് പിന്തിരിപ്പിച്ചത്. നാല് വർഷം മുൻപാണ് എംടി ചിത്രത്തിന്റെ തിരക്കഥ കൈമാറിയത്. മൂന്ന് വർഷത്തേക്കായിരുന്നു തിരക്കഥയുടെ കരാർ. ഇക്കാലയളവിനുള്ളിൽ സിനിമ പൂർത്തിയാക്കുമെന്നായിരുന്നു സംവിധായകൻ പറഞ്ഞിരുന്നത്.

അതേസമയം, 1000 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന സിനിമയ്ക്കായി 18 കോടിയോളം രൂപ ചെലവിട്ടെന്നും കേസിനെത്തുടർന്ന് ചിത്രത്തിന്റെ നിർമ്മാതാവ് പിന്മാറിയെന്നും ശ്രീകുമാർ മേനോന്റെ അഭിഭാഷകൻ ഹരജിയിൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP