Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നൂറു ശതമാനം വിജയം ഉറപ്പിച്ച് മുസ്ലിം ലീഗ്; സിപിഎം ആലപ്പുഴ നേടിയാൽ പാർലമെന്റിൽ മുസ്ലിം ലീഗും സിപിഎമ്മും തുല്യ ശക്തികൾ; ആലപ്പുഴ കൈവിട്ടാൽ മുസ്ലിം ലീഗ് വല്യേട്ടൻ; സിപിഐയും സിപിഎമ്മും തുല്യരാകും; ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി ഇന്ത്യയുടെ തെക്കേ അറ്റത്തേക്കു തൂത്തെറിയപ്പെട്ട സിപിഎം നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി

നൂറു ശതമാനം വിജയം ഉറപ്പിച്ച് മുസ്ലിം ലീഗ്; സിപിഎം ആലപ്പുഴ നേടിയാൽ പാർലമെന്റിൽ മുസ്ലിം ലീഗും സിപിഎമ്മും തുല്യ ശക്തികൾ; ആലപ്പുഴ കൈവിട്ടാൽ മുസ്ലിം ലീഗ് വല്യേട്ടൻ; സിപിഐയും സിപിഎമ്മും തുല്യരാകും; ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി ഇന്ത്യയുടെ തെക്കേ അറ്റത്തേക്കു തൂത്തെറിയപ്പെട്ട സിപിഎം നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മത്സരിച്ച മൂന്ന് സീറ്റുകളിലും വിജയം ഉറപ്പിച്ച മുസ്ലിം ലീഗ് ഇത്തവണ നേടുന്നത് തിളക്കമാർന്ന വിജയം. കേരളത്തിൽ ഒരു സീറ്റിൽ സിപിഎം വിജയിക്കുകയാണെങ്കിൽ പാർലമെന്റിൽ സിപിഎമ്മും മുസ്ലിം ലീഗും തുല്യ ശക്തികളാകും. ആലപ്പുഴയിൽ ആരിഫ് പരാജയപ്പെട്ടാൽ മുസ്ലിം ലീഗ് പാർലമെന്റിൽ സിപിഎമ്മിനെക്കാളും വലിയ പാർട്ടിയാകും. കേരളത്തിലെ രണ്ടു സീറ്റുകളിലും തമിഴ്‌നാട്ടിലെ ഒരു സീറ്റിലുമാണ് മുസ്ലിം ലീഗ് ഇപ്പോൾ വിജയം ഉറപ്പിച്ചിരിക്കുന്നത്.

എന്നാൽ സിപിഎം തമിഴ്‌നാട്ടിൽ രണ്ടു സീറ്റിൽ വിജയം ഉറപ്പിച്ചെങ്കിലും കേരളത്തിൽ ലീഡു ചെയ്യുന്ന ആലപ്പുഴയിൽ കനത്ത മത്സരമാണ് നേരിടുന്നത്. ആലപ്പുഴയിൽ പരാജയപ്പെട്ടാൽ സിപിഎമ്മിന് പാർലമെന്ററിൽ ഉണ്ടാകുക രണ്ട് അംഗങ്ങൾ മാത്രമാകും. ഇതോടെ പാർലമെന്റിൽ മുസ്ലിം ലീഗ് സിപിഎമ്മിനെക്കാൾ അംഗബലമുള്ള പാർട്ടിയായി മാറും.

സിപിഐക്കും തമിഴ്‌നാട്ടിൽ മാത്രമാണ് രണ്ടു സീറ്റിൽ വിജയിക്കാനാകുക. വിജയപ്രതീക്ഷയുണ്ടായിരുന്ന കേരളത്തിൽ നിന്നും ഒരു സീറ്റ് പോലും പാർട്ടിക്ക് നേടാനാകില്ല എന്ന് ഉറപ്പായിക്കഴിഞ്ഞു. വിജയപ്രതീക്ഷ പുലർത്തിയ ബീഹാറിലെ ബഗുസരായിയിൽ യുവനേതാവ് കനയ്യകുമാർ ബഹുദൂരം പിന്നിലുമാണ്. ആലപ്പുഴയിൽ സിപിഎം സ്ഥാനാർത്ഥി പരാജയപ്പെട്ടാൽ പാർലമെന്റിൽ സിപിഎമ്മിന് നഷ്ടമാകുക സിപിഐയുടെ 'വല്യേട്ടൻ' സ്ഥാനമാണ്. അങ്ങനെയായാൽ ഇരു പാർട്ടികളും രണ്ട് അംഗങ്ങൾ വീതമുള്ള പർട്ടികളായിരിക്കും പാർലമെന്റിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP