Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മോദിയെ അഭിനന്ദിച്ച് ബഞ്ചമിൻ നെതന്യാഹു; തുറന്ന സമാധാന ചർച്ചയ്ക്ക് ആഗ്രഹം പ്രകടിപ്പിച്ച് പാക്കിസ്ഥാൻ; രാജ്യമാകെ മോദി തരംഗം അലയടിക്കുമ്പോൾ പ്രതികരണവുമായി ലോകനേതാക്കൾ

മോദിയെ അഭിനന്ദിച്ച് ബഞ്ചമിൻ നെതന്യാഹു; തുറന്ന സമാധാന ചർച്ചയ്ക്ക് ആഗ്രഹം പ്രകടിപ്പിച്ച് പാക്കിസ്ഥാൻ; രാജ്യമാകെ മോദി തരംഗം അലയടിക്കുമ്പോൾ പ്രതികരണവുമായി ലോകനേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: മോദിയെ അഭിനന്ദിച്ച് ബഞ്ചമിൻ നെതന്യാഹു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു അഭിനന്ദിച്ചു. എക്കാലവും മോദിയോട് അടുപ്പം പുലർത്തുന്ന നേതാവാണ് ബഞ്ചമിൻ നെതന്യാഹു.

കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ ബെഞ്ചമിൻ നെതന്യാഹു റെക്കോർഡ് വിജയം നേടിയിരുന്നു. തുടർച്ചയായ അഞ്ചാം തവണയാണ് നെതന്യാഹു പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യയിൽ നരേന്ദ്ര മോദി ഭരണം തുടരും എന്ന സൂചന ലഭിച്ചതോടെ തുറന്ന സമാധാന ചർച്ചയ്ക്ക് ആഗ്രഹം പ്രകടിപ്പിച്ച് പാക്കിസ്ഥാൻ. എന്നാൽ ഷാഹീൻ 2 എന്ന മിസൈൽ പരീക്ഷണ വിവരം പുറത്തുവിട്ടാണ് പാക്കിസ്ഥാൻ സമാധാന ചർച്ചയ്ക്കുള്ള അഗ്രഹം പ്രകടിപ്പിച്ചത് എന്നാണ് റോയിട്ടേർസ് റിപ്പോർട്ട് ചെയ്യുന്നത്. 1500 മൈൽ ദൈർഘ്യം ലഭിക്കുന്ന മിസൈലാണ് ഷാഹീൻ 2.

ബുധനാഴ്ച പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ഷാൻഹായി കോർപ്പറേഷൻ ഓർഗനേസേഷൻ യോഗത്തിൽ വച്ചാണ് സമാധാന ചർച്ചയ്ക്കുള്ള സന്നദ്ധത അറിയിച്ചത്. കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷെക്കിലാണ് ഈ കൂടിക്കാഴ്ച നടന്നത്.

നമ്മൾ ഒരിക്കലും ഇരുപക്ഷവും ചർച്ച നടത്തിയിട്ടില്ല. ഞങ്ങൾ നല്ല അയൽക്കാരെപ്പോലെ ജീവിക്കണമെന്നാണ് ആഗ്രഹം. ഞങ്ങൾക്കിടിയിലുള്ള പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കും എന്നാണ് വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP