Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'സണ്ണി ലിയോൺ എത്ര വോട്ടിന് വിജയിക്കും' ? റിപ്പബ്ലിക്ക് ടിവി അവതാരകൻ അർണാബ് ഗോസ്വാമിയുടെ നാക്കുപിഴ പ്രിയതാരം ട്വീറ്റ് ആക്കിയപ്പോൾ ട്രോളിക്കൊന്ന് സമൂഹ മാധ്യമം; ഗുർദാസ്പൂരിൽ സണ്ണി ഡിയോളിന്റെ ലീഡ് വായിച്ചപ്പോൾ അർണാബിന്റെ നാക്കിന് വഴങ്ങിയത് ലിയോൺ എന്ന്; എത്ര വോട്ടിന് താൻ ജയിക്കുമെന്ന് സണ്ണിച്ചേച്ചി ചോദിച്ചപ്പോൾ പൊട്ടിച്ചിരി മറുപടിയാക്കി ആരാധകർ

'സണ്ണി ലിയോൺ എത്ര വോട്ടിന് വിജയിക്കും' ? റിപ്പബ്ലിക്ക് ടിവി അവതാരകൻ അർണാബ് ഗോസ്വാമിയുടെ നാക്കുപിഴ പ്രിയതാരം ട്വീറ്റ് ആക്കിയപ്പോൾ ട്രോളിക്കൊന്ന് സമൂഹ മാധ്യമം; ഗുർദാസ്പൂരിൽ സണ്ണി ഡിയോളിന്റെ ലീഡ് വായിച്ചപ്പോൾ അർണാബിന്റെ നാക്കിന് വഴങ്ങിയത് ലിയോൺ എന്ന്; എത്ര വോട്ടിന് താൻ ജയിക്കുമെന്ന് സണ്ണിച്ചേച്ചി ചോദിച്ചപ്പോൾ പൊട്ടിച്ചിരി മറുപടിയാക്കി ആരാധകർ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: സണ്ണി ലിയോൺ ഇട്ട ട്വീറ്റ് കണ്ട് ആരാധകർ ആദ്യമൊന്ന് ഞെട്ടി. എത്ര വോട്ടിനാണ് ഞാൻ മുന്നിട്ട് നിൽക്കുന്നതെന്ന് സണ്ണി ലിയോൺ ചോദിച്ചപ്പോൾ ആരാധകർ ആദ്യം ഒന്ന് ഞെട്ടി. എന്നാൽ സത്യാവസ്ഥ മനസിലായതോടെ റിപ്പബ്ലിക്ക് ടിവി അവതാരകൻ അർണാബ് ഗോസ്വാമിയെ ട്രോളി കൊല്ലുകയാണ് സമൂഹ മാധ്യമം. പഞ്ചാബിലെ ഗുർദാസ്പൂരിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി സണ്ണി ഡിയോൾ കോൺഗ്രസ് സ്ഥാനാർത്ഥി സുനിൽ ജാഖറിനേക്കാൾ മുന്നിലായിരുന്നെന്നാണ് അർണാബ് പറയാൻ ശ്രമിച്ചത്. എന്നാൽ നാക്കിലെ പിഴവ് അദ്ദേഹത്തെ വെട്ടിലാക്കി.

ഡിയോൾ എന്നതിന് പകരം ലിയോൺ എന്നാണ് അർണാബ് പറഞ്ഞത്. എന്നാൽ അർണബിന്റെ അബദ്ധം സമൂഹ മാധ്യമത്തിൽ വൈറലായതോടെ താൻ എത്ര വോട്ടിനാണ് മുന്നിട്ടുനിൽക്കുന്നതെന്ന് ചോദിച്ച് സണ്ണി ലിയോൺ ട്വീറ്റ് ചെയ്തതോടെ സംഭവം ഏവർക്കും വ്യക്തമായി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് അപ്പുറം കാര്യങ്ങൾ പോയിരുക്കുകയാണ്. രാജ്യത്ത് വീണ്ടും മോദി തരംഗം അലയടിച്ചിരിക്കുകയാണ്. യുപിയിലും മഹാരാഷ്ട്രയിലും ബീഹാറിലും കർണ്ണാടകയിലും ബംഗാലിലും ഒഡീഷയിലും അത്ഭുത മുന്നേറ്റം നടത്തി ബിജെപി കുതിക്കുകയാണ്. ബിജെപിയുടെ നില കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെടുമെന്നാണ് സൂചന.

 

കോൺഗ്രസിനും അൽപ്പം സീറ്റ് കൂടും. എന്നാൽ മറ്റു കക്ഷികൾക്ക് ബിജെപിയെ തടഞ്ഞു നിർത്താനായില്ല. ഇതോടെ രാജ്യത്ത് വീണ്ടും ബിജെപി ഭരണം എത്തുകായണ്. എൻഡിഎയ്ക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടാനുള്ള സാധ്യതയുമുണ്ട്. യുപിഎയും മഹാസഖ്യവും പൊളിഞ്ഞടുങ്ങുന്ന കാഴ്ചയാണ് രാജ്യത്തുള്ളത്. എക്സിറ്റ് പോളിന് പോലും പ്രവചിക്കാനാകാത്ത മുന്നേറ്റമാണ് ബിജെപി നേടുന്നത്. ഈ സാഹചര്യത്തിലാണ് അഞ്ച് കൊല്ലം മുമ്പത്തേക്കാൾ മോദി തരംഗം രാജ്യത്ത് ദൃശ്യമാണെന്ന വിലയിരുത്തൽ സജീവമാകുന്നത്.

എക്സിറ്റ് പോളുകളിൽ ചിലത് എൻഡിഎയ്ക്ക് 330 സീറ്റ് പ്രവചിച്ചിരുന്നു. എന്നാൽ അതും കടക്കുന്ന പ്രകടനം ഉണ്ടാകുമെന്നാണ് സൂചന. ബിജെപിക്ക് കഴിഞ്ഞ തവണ 282 സീറ്റ് കിട്ടി. ഇതും മറികടക്കാനാണ് സാധ്യത. ദേശീയതയിൽ ഊന്നി ബിജെപി നടത്തിയ പ്രചരണം ഫലം കണ്ടു. ബലാക്കോട്ടും സർജിക്കൽ സ്ട്രൈക്കുമെല്ലാം ബിജെപിക്ക് വോട്ടുകൾ നൽകി, അങ്ങനെ കേരളത്തിലും പഞ്ചാബിലും ഒഴികെ ഒരിടത്തും കോൺഗ്രസിന് മുന്നേറാനായില്ല. തമിഴ്‌നാട്ടിൽ ഡിഎംകെയും നേട്ടമുണ്ടാക്കി. എന്നാൽ ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി തരംഗമായി. ഡൽഹി അടക്കം എല്ലാം പിടിച്ചെടുത്ത് ബിജെപി മുന്നേറി. ഇതോടെ മോദി രണ്ടാമതും തുടർച്ചായി ഭരണത്തിലെത്തുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP