Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202410Friday

ന്യൂനപക്ഷ ഏകീകരണം യുഡിഎഫിനെ തുണച്ചുവെന്ന് എകെ ബാലൻ; ഇതിലും വലിയ തിരിച്ചടി ഇടതു പക്ഷത്തിന് ഉണ്ടായിട്ടുണ്ടെന്നും മന്ത്രി;പിണറായി വിജയന്റെ ധാർഷ്ട്യത്തിന് എതിരായി ജനങ്ങൾ നൽകിയ തിരിച്ചടിയെന്ന് കെ മുരളീധരൻ; വിജയത്തിൽ രമ്യ ഹരിദാസിനെ അഭിനന്ദിക്കുന്നുവെന്ന് പികെ ബിജു; തെരഞ്ഞെടുപ്പ് ഫലം മുഖത്തടികിട്ടിയത് പോലെയെന്ന് പ്രകാശ് രാജ്; ന്യായീകരിച്ചും വിമർശിച്ചും നേതാക്കൾ

ന്യൂനപക്ഷ ഏകീകരണം യുഡിഎഫിനെ തുണച്ചുവെന്ന് എകെ ബാലൻ; ഇതിലും വലിയ തിരിച്ചടി ഇടതു പക്ഷത്തിന് ഉണ്ടായിട്ടുണ്ടെന്നും മന്ത്രി;പിണറായി വിജയന്റെ ധാർഷ്ട്യത്തിന് എതിരായി ജനങ്ങൾ നൽകിയ തിരിച്ചടിയെന്ന് കെ മുരളീധരൻ; വിജയത്തിൽ രമ്യ ഹരിദാസിനെ അഭിനന്ദിക്കുന്നുവെന്ന് പികെ ബിജു; തെരഞ്ഞെടുപ്പ് ഫലം മുഖത്തടികിട്ടിയത് പോലെയെന്ന് പ്രകാശ് രാജ്; ന്യായീകരിച്ചും വിമർശിച്ചും നേതാക്കൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ന്യൂനപക്ഷ ഏകീകരണം യുഡിഎഫിനെ തുണച്ചുവെന്ന് നിയമമന്ത്രി എ കെ ബാലൻ. ശബരിമല വിഷയം തിരിച്ചടി ആയോ എന്നത് പരിശോധിച്ച് പറയാമെന്ന് എ കെ ബാലൻ പറഞ്ഞു. ദേശീയ തലത്തിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനെ കഴിയു എന്നുള്ളതുകൊണ്ടാണ് കേരളത്തിൽ ജനങ്ങൾ യുഡിഎഫിന് വോട്ട് ചെയ്തത്. ഇതിലും വലിയ തിരിച്ചടി ഇടതു പക്ഷത്തിന് ഉണ്ടായിട്ടുണ്ടെന്നും ബാലൻ വ്യക്തമാക്കി.

80ശതമാനം വേട്ടുകൾ എണ്ണി തീർന്നപ്പോൾ 19 - 1 എന്ന നിലയിലാണ് യുഡിഎഫ്- എൽഡിഎഫ് ലീഡ് നില. ആലപ്പുഴയിൽ മാത്രമാണ് യുഡിഎഫിന് മുന്നേറാനായത്. ബാക്കി 19 മണ്ഡലങ്ങളിലും വലിയ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥികൾ മുമ്പിലെത്തിയിരിക്കുന്നത്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യത്തിന് എതിരായി ജനങ്ങൾ നൽകിയ തിരിച്ചടിയാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിൽ കാണാൻ കഴിഞ്ഞതെന്ന് വടകര യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ പറഞ്ഞു. ശബരിമല വിഷയം മുഖ്യമന്ത്രി വ്യക്തിപരമായാണ് കൈകാര്യം ചെയ്തത്. അദ്ദേഹത്തിന്റെ വാശിയിൽ മറ്റുള്ളവരെ മൂകസാക്ഷികളാക്കി. അതിന് ജനം കൊടുത്ത ശിക്ഷയാണ് എൽ.ഡി.എഫിന്റെ പരാജയമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

മത നിരപേക്ഷതയുടെ വിജയമാണ് തൃശൂർ മണ്ഡലത്തിൽ ഉണ്ടായതതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ടിഎൻ പ്രതാപൻ. ആദ്യാവസാനം ലീഡ് നിലനിർത്തിയാണ് ടിഎൻ പ്രതാപൻ തൃശൂരിൽ വിജയം ഉറപ്പിക്കുന്നത്. തുടക്കത്തിൽ ചെറിയ സമയം മാത്രം ലീഡിലേക്ക് വന്ന ഇടത് മുന്നണിയുടെ രാജാജി മാത്യു തോമസ് പിന്നീടൊരിക്കലും പ്രതീപന്റെ ലീഡ് മറികടന്നില്ലെന്നതും ശ്രദ്ധേയമാണ്.

ചലച്ചിത്രതാരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുട സ്ഥാനാർത്ഥിത്വം കൊണ്ട് കൂടി ശ്രദ്ധേയമായിരുന്നു ഇത്തവണ തൃശൂരിലെ മത്സരം. വോട്ടെണ്ണലിന്റെ തുടക്കം മുതൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായിരുന്നു. ശക്തി കേന്ദ്രങ്ങളിൽ പോലും ആധിപത്യം ഉറപ്പിക്കാൻ സുരേഷ് ഗോപിക്കായില്ല. ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നാട്ടികയിൽ മാത്രമാണ് ടിഎൻ പ്രതാപന് രണ്ടാം സ്ഥാനത്ത് ഉണ്ടായത്. അതും നാട്ടികയിൽ ഇടത് മുന്നണി നേടിയാത് വളരെ ചെറിയ ലീഡ് മാത്രമാണ്.

പുതുക്കാട് നാട്ടിക എന്നിവിടങ്ങളും തൃശൂരിലും ഇടക്കൊന്ന് മുന്നേറിയെങ്കിലും ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി പിന്നെയും മൂന്നാം സ്ഥാനത്തേക്ക് പോയി. എഴുപത് ശതമാനത്തിനടുത്ത് വോട്ടെണ്ണി തീരുമ്പോൾ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി രണ്ടര ലക്ഷം വോട്ട് നേടിയിട്ടുണ്ട്. മൂന്ന് ലക്ഷത്തിന് അടുത്ത് വോട്ട് ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. സുരേഷ് ഗോപിയുടെ സ്വീകാര്യത കൂടി കണക്കിലെടുത്ത് രണ്ടാം സ്ഥാനമെങ്കിലും എത്തുകയെന്ന ബിജെപി നീക്കം നടക്കാനിടയില്ലെന്ന് തന്നെയാണ് നിലവിലെ സ്ഥിതി

തെരഞ്ഞെടുപ്പ് ഫലം മുഖത്ത് കിട്ടിയ അടി

തെരഞ്ഞെടുപ്പ് ഫലം മുഖത്തടികിട്ടിയത് പോലെയെന്ന് സ്വതന്ത്രസ്ഥാനാർത്ഥി പ്രകാശ് രാജ്. കൂടുതൽ അപമാനിതനായും പരിഹാസിതനായും തോന്നുന്നെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. കർണാടകയിലെ ബെംഗലൂരു സെൻട്രൽ മണ്ഡലത്തിലായിരുന്നു പ്രകാശ് രാജ് ജനവിധി തേടിയെത്തിയത്.

പ്രകാശ് രാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
തെരഞ്ഞെടുപ്പ് ഫലം മുഖത്തടികിട്ടിയത് പോലെയാണ് തോന്നുന്നത്. കൂടുതൽ അപമാനിതനായും പരിഹാസിതനായും തോന്നുന്നു. ഞാനെന്റെ നിലപാടിൽത്തന്നെ തുടരും. മതേതര ഇന്ത്യയ്ക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ല. ദുരിത പൂർണമായ ആ യാത്ര ആരംഭിച്ചിട്ടേയുള്ളൂ. ഈ യാത്രയിൽ കൂടെനിന്ന എല്ലാവർക്കും നന്ദി. ജയ് ഹിന്ദ്.

വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതൽത്തന്നെ പ്രകാശ് രാജിന് ലീഡ് കുറവായിരുന്നു. മൂന്ന് റൗണ്ട് വോട്ടെണ്ണൽ പിന്നിട്ടപ്പോഴും തന്റെ ലീഡ് നില ഉയരാതെ തുടർന്നതിൽ കുപിതനായ അദ്ദേഹം പോളിങ് കേന്ദ്രത്തിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.ബിജെപിയുടെ പിഎസ് മോഹനും കോൺഗ്രസിന്റെ റിസ്വാൻ അഷ്റഫുമായിരുന്നു എതിരാളികൾ. 12,000 വോട്ടുകൾ മാത്രമാണ് നിലവിൽ പ്രകാശ് രാജിന് നേടാനായത്. റിസ്വാൻ അഷ്റഫാണ് ഇവിടെ ലീഡ് ചെയ്യുന്നത്. ബിജെപിയുടെ സിറ്റിങ് എംപി പിസി മോഹനെ പിന്നിലാക്കിയാണ് റിസ്വാൻ മുന്നേറുന്നത്.

രമ്യ ഹരിദാസിനെ അഭിനന്ദിക്കുന്നു

ആലത്തൂരിലെ തിരഞ്ഞെടുപ്പ് തോൽവിക്കുള്ള കാരണം പാർട്ടി ആഴത്തിൽ പരിശോധിക്കണമെന്ന് ഇടതുസ്ഥാനാർത്ഥി പികെ ബിജു. യുഡിഎഫ് തരംഗത്തിലാണ് തിരിച്ചടി ഉണ്ടായത്. ആലത്തൂരിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ രമ്യ ഹരിദാസിനെ അഭിനന്ദിക്കുന്നുവെന്നും പികെ ബിജു പ്രതികരിച്ചു.

അതിനിടെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് അമ്പരപ്പിക്കുന്ന ഭൂരിപക്ഷം നേടി കുതിക്കുകയാണ്. യുഡിഎഫ് പോലും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷമാണ് രമ്യ നേടി മുന്നേറുന്നത്. 75 ശതമാനത്തിലധികം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ രമ്യ ഹരിദാസ് ഒന്നരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടിക്കഴിഞ്ഞു.

എല്ലാ അസംബ്ലി മണ്ഡലങ്ങളിലും 10,000 വോട്ടുകൾക്ക് മേലെയാണ് നിലവിൽ രമ്യ ഭൂരിപക്ഷം നേടിയിരിക്കുന്നത്. അതിൽ തന്നെ എൽഡിഎഫ് പ്രവർത്തകരെ ഞെട്ടിച്ചു കളഞ്ഞത് മന്ത്രി എകെ ബാലൻ പ്രതിനിധീകരിക്കുന്ന തരൂർ മണ്ഡലത്തിൽ നിന്ന് നേടിയ ഭൂരിപക്ഷത്തിന്റെ കാര്യമാണ്.തരൂർ മണ്ഡലത്തിൽ നിന്ന് രമ്യ ഹരിദാസ് നേടിയത് 25,000 ത്തിൽപരം വോട്ടിന്റെ ഭൂരിപക്ഷമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP