Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഞങ്ങൾ കോരിവച്ച വെള്ളം കോൺഗ്രസ് എടുത്തുകൊണ്ട് പോയി': നിരാശ പങ്കുവെച്ച് ബി. ഗോപാലകൃഷ്ണൻ; ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ അനുകൂലമായി ഉപയോഗിക്കാൻ സാധിച്ചില്ലെന്നും ബിജെപി നേതാവ്

'ഞങ്ങൾ കോരിവച്ച വെള്ളം കോൺഗ്രസ് എടുത്തുകൊണ്ട് പോയി': നിരാശ പങ്കുവെച്ച് ബി. ഗോപാലകൃഷ്ണൻ; ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ അനുകൂലമായി ഉപയോഗിക്കാൻ സാധിച്ചില്ലെന്നും ബിജെപി നേതാവ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കേരളത്തിൽ ഒരു സീറ്റിൽ പോലും ബിജെപിക്ക് മുന്നേറാൻ സാധിച്ചില്ല. മാത്രമല്ല ബിജെപി വിജയ സാധ്യത പുലർത്തിയിരുന്ന എപ്ലസ് മണ്ഡലങ്ങളായ തിരുവനന്തപുരത്തും പത്തംതിട്ടയിലും തൃശ്ശൂരിലും ബിജെപി വലിയ നേട്ടം ഉണ്ടാക്കാൻ സാധിച്ചില്ല. തിരുവനന്തപുരത്തൊഴികെ മറ്റൊരു മണ്ഡലങ്ങളിലും ബിജെപി രണ്ടാം സ്ഥാനത്തും എത്തിയില്ല.

അതേസമയം ബിജെപിയുടെ ദയനീയ തോൽവിയിൽ കാഴ്ചവെക്കാനാവാത്തതിൽ നിരാശ പങ്കുവെച്ച് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ.'ഞങ്ങൾ കോരിവച്ച വെള്ളം കോൺഗ്രസ് എടുത്തുകൊണ്ട് പോയി' എന്നായിരുന്നു മാതൃഭൂമി ചാനൽ ചർച്ചയിൽ ഗോപാലകൃഷ്ണൻ പ്രതികരിച്ചത്.

ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമായി ഉപയോഗിക്കാൻ സാധിക്കാത്തതാണ് പരാജയകാരണമെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിജെപി നടത്തി പ്രക്ഷോഭങ്ങൾ ഗുണം ചെയ്തത് കോൺഗ്രസിനാണെന്നും കോൺഗ്രസ് തരംഗത്തിന്റെ കാരണം ഇതാണെന്നുമാണ് ബിജെപി വിലയിരുത്തുന്നത്.

ശബരിമല വലിയ തോതിൽ പ്രചരണ ആയുധമാക്കിയ പത്തനംതിട്ടയിൽ പോലും ബിജെപി ഒരു നേട്ടവും ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. പത്തനംതിട്ടയിൽ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കേരളത്തിൽ ഇരുപത് സീറ്റുകളിൽ 19 സീറ്റും യു.ഡി.എഫ് നേടിയപ്പോൾ ആലപ്പുഴയിൽ മാത്രമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.എ ആരിഫിന് മുന്നേറ്റം നടത്താനായത്.എക്സിറ്റ് പോൾ ഫലങ്ങളടക്കം ബിജെപിക്ക് കേരളത്തിൽ സീറ്റ് പ്രവചിച്ചിരുന്നു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും സീറ്റ് ഉറപ്പാണെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ബിജെപി നേതൃത്വം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP