Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂരിപക്ഷം സീറ്റുകളും നേടി ബിജെപി; വിഘടനവാദത്തിന്റെ ഭൂമികയിൽ ദേശിയതയുടെ പതാകപാറിച്ച് നരേന്ദ്ര മോദി; മേഖലയിലെ 13 സീറ്റുകൾ ബിജെപി നേടിയപ്പോൾ കോൺഗ്രസിന് നേടാനായത് അഞ്ചു സീറ്റുകൾ മാത്രം

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂരിപക്ഷം സീറ്റുകളും നേടി ബിജെപി; വിഘടനവാദത്തിന്റെ ഭൂമികയിൽ ദേശിയതയുടെ പതാകപാറിച്ച് നരേന്ദ്ര മോദി; മേഖലയിലെ 13 സീറ്റുകൾ ബിജെപി നേടിയപ്പോൾ കോൺഗ്രസിന് നേടാനായത് അഞ്ചു സീറ്റുകൾ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി:  വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് ഭൂരിപക്ഷം സീറ്റുകളും നേടാനായി. സപ്തസഹോദരിമാർ എന്നറിയപ്പെടുന്ന അസം, മേഘാലയ, മണിപ്പൂർ, നാഗാലാന്റ്, അരുണാചൽ പ്രദേശ്, മിസോറാം, ത്രിപുര സംസ്ഥാനങ്ങളിൽ ഭൂരിപക്ഷം സീറ്റുകളിലും ബിജെപി നേടി. 13 സീറ്റുകളാണ് മേഖലയിൽ ബിജെപി നേടിയത്. അസമിൽ ആകെയുള്ള 14 സീറ്റുകളിൽ ഒമ്പതെണ്ണവും ബിജെപി നേടി. മണിപ്പൂരിൽ രണ്ട് സീറ്റുകളിൽ ഒന്നും ത്രിപുരയിലെ രണ്ടു സീറ്റുകളും അരുണാചലിൽ ഒന്നും ബിജെപി നേടി. കോൺഗ്രസിന് അഞ്ച് സീറ്റുകളാണ് ഈ സംസ്ഥാനങ്ങളിൽ നിന്നും നേടാനായത്.

അസം: ആകെ ലോക്‌സഭാ മണ്ഡലങ്ങൾ: 14. ബിജെപി- 9, കോൺഗ്രസ്- 2, മറ്റുള്ളവർ- 3

മേഘാലയ: ആകെ ലോക്‌സഭാ മണ്ഡലം 2. കോൺഗ്രസ്-1, എൻപിപി- 1

മണിപ്പുർ: ആകെ ലോക്‌സഭാ മണ്ഡലം 2. ബിജെപി-1, എൻപിഎഫ്-1

നാഗാലാൻഡ്: ആകെ ലോക്‌സഭാ മണ്ഡലം 1. കോൺഗ്രസ്-1

അരുണാചൽ പ്രദേശ്: ആകെ മണ്ഡലങ്ങൾ 2. ബിജെപി-1, കോൺഗ്രസ് - 1

മിസോറം: ആകെ ലോക്‌സഭാ മണ്ഡലം 1. മിസോ നാഷണൽ ഫ്രണ്ട്- 1

ത്രിപുര: ആകെ ലോക്‌സഭാ മണ്ഡലം 2. ബിജെപി-2

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ബിജെപി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എട്ടു സീറ്റുകളാണ് ലഭിച്ചത്. അസമിൽ ഏഴും അരുണാചലിൽ ഒന്നും. ഇത്തവണ, 21 സീറ്റ് നേടുക എന്നതായിരുന്നു ബിജെപി അധ്യക്ഷൻ അമിത് ഷായുടെ ലക്ഷ്യം. അത്രയും സീറ്റുകളിൽ എത്താനായില്ലെങ്കിലും മേഖലയിലെ ഏറ്റവും ശക്തമായ പാർ്ട്ടിയായി മാറാൻ ബിജെപിക്ക് കഴിഞ്ഞു.

ഒരുകാലത്ത കോൺഗ്രസിനും പ്രാദേശിക പാർട്ടികൾക്കും ശക്തമായ വേരോട്ടം ഉണ്ടായിരുന്ന പ്രദേശമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ. വിഘടനവാദ പ്രവർത്തനങ്ങൾ ശക്തമായിരുന്ന പ്രദേശം ഇന്ത്യൻ പൊതുരാഷ്ട്രീയത്തെയോ സത്വത്തെയോ ഉൾക്കൊള്ളാൻ തയ്യാറായിരുന്നില്ല. പ്രത്യേക സൈനിക അധികാരങ്ങൾ ഉപയോഗിച്ചാണ് ഇവിടെ വിഘടനവാദ പ്രവർത്തനങ്ങളെ രാജ്യം അമർച്ച ചെയ്തത്. 'മെയിൻ ലാൻഡി'നോട് എന്നും അകന്നു നിൽക്കാൻ പ്രവണത പ്രകടിപ്പിക്കാറുള്ള മേഖല ന്യൂനപക്ഷങ്ങൾക്കും പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കും വലിയ സ്വാധീനമുള്ള മേഖലയാണ്. ഈ വിഭാഗങ്ങളെ വിശ്വാസത്തിലെടുക്കാനും ഒപ്പം നിർത്താനും ബിജെപിക്ക് കഴിഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP