Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആരവം അവസാനിക്കുമ്പോൾ കേരളത്തെ കാത്തിരിക്കുന്നത് `മിനി` നിയമസഭ തെരഞ്ഞെടുപ്പ്; ലോക്‌സഭയിലേക്ക് സിറ്റിങ് എംഎൽഎമാർ പോകുമ്പോൾ ഒഴിവ് വരുന്നത് നാല് മണ്ഡലങ്ങളിൽ; കെഎം മാണിയും അബ്ദുൾ റസാഖും അന്തരിച്ച മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ്; മഞ്ചേശ്വരം മുതൽ വട്ടിയൂർക്കാവ് വരെ പോളിങ് ബൂത്തിലേക്ക് പോകുമ്പോൾ ആറിൽ അഞ്ചും യുഡിഎഫ് സിറ്റിങ് സീറ്റുകൾ

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആരവം അവസാനിക്കുമ്പോൾ കേരളത്തെ കാത്തിരിക്കുന്നത് `മിനി` നിയമസഭ തെരഞ്ഞെടുപ്പ്; ലോക്‌സഭയിലേക്ക് സിറ്റിങ് എംഎൽഎമാർ പോകുമ്പോൾ ഒഴിവ് വരുന്നത് നാല് മണ്ഡലങ്ങളിൽ; കെഎം മാണിയും അബ്ദുൾ റസാഖും അന്തരിച്ച മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ്; മഞ്ചേശ്വരം മുതൽ വട്ടിയൂർക്കാവ് വരെ പോളിങ് ബൂത്തിലേക്ക് പോകുമ്പോൾ ആറിൽ അഞ്ചും യുഡിഎഫ് സിറ്റിങ് സീറ്റുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വരുമ്പോൾ അഭിമാനകരമായ നേട്ടമാണ് കോൺഗ്രസിന് ഉണ്ടായിരിക്കുന്നത്. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ മറ്റൊരു തെരഞ്ഞെടുപ്പിന് കൂടി ഉടൻ തന്നെ സംസ്ഥാനത്ത് കളമൊരുങ്ങും. സംസ്ഥാനത്ത് മത്സരിച്ച സിറ്റിങ് എംഎൽഎമാരിൽ നാല് പേർ വിജയിച്ചതോടെയാണ് സംസ്ഥാനത്ത് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് വേണ്ടി വരുന്നത്. വടകരയിൽ വിജയിച്ച കെ മുരളീധരൻ, എറണാകുളത്ത് വിജയിച്ച ഹൈബി ഈഡൻ, ആറ്റിങ്ങൽ മണ്ഡലത്തിൽ വിജയിച്ച അടൂർ പ്രകാശ് എന്നിവരും ഇടത്പക്ഷത്ത് നിന്ന് വിജയിച്ച എഎം ആരിഫ് എന്നിവരുടെ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വരിക.

ആറ് നിയമസഭ മണ്ഡലങ്ങളിൽ ആണ് ഉപതെരഞ്ഞെടുപ്പ് വരിക. അന്തരിച്ച എംഎൽഎ പിബി അബ്ദുറസാഖിന്റെ മഞ്ചേശ്വരം, കഴിഞ്ഞ മാസം അന്തരിച്ച കെഎം മാണിയുടെ പാല, ഇപ്പോൾ എംഎൽഎമാർ വിജയിച്ചതിനെ തുടർന്ന് ഒഴിവ് വരുന്ന കോന്നി, അരൂർ, എറണാകുളം, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിൽ ആണ് ഉടൻ ഉപതെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുന്ന മണ്ഡലങ്ങൾ. ഇതിൽ അരൂർ ഒഴികെ എല്ലാം നിയമസഭയിൽ യുഡിഎഫ് മണ്ഡലങ്ങളാണ് എന്നത് മറ്റൊരു പ്രത്യേകത. വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും ശക്തമായ ത്രികോണ മത്സരം തന്നെ നടക്കും. മഞ്ചേശ്വരത്ത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വെറും 89 വോട്ടിനാണ് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ പരാജയപ്പെട്ടത്. ഇനി ഇവിടെ മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ കെ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. പ്രാദേശിക നേതാക്കൾ ആണ് ഇവിടെ മത്സരിക്കേണ്ടത് എന്നാണ് സുരേന്ദ്രൻ പറഞ്ഞത്.

എറണാകുളം ആണ് മറ്റൊരു മണ്ഡലം. ഇവിടെ ഹൈബി ഈഡൻ ലോക്സഭയിലേക്ക് പോകുമ്പോൾ ഒഴിവ് വരുന്ന മണ്ഡലം പരമ്പരാഗതമായി യുഡിഎഫ് കോട്ടയാണ്. 21949 വോട്ടുകൾക്കാണ് എറണാകുളത്ത് 2016 നിയമസഭയിൽ ഹൈബി ഈഡൻ വിജയിച്ചത്. ഇവിടെ വിജയിക്കുക ഉപതെരഞ്ഞെടുപ്പിലും യുഡിഎഫിന് വലിയ പണിയാകില്ല. കോട്ടയം ജില്ലയിലെ പാലയാണ് മറ്റൊരു മണ്ഡലം. കേരള കോൺഗ്രസ് നേതാവ് കെഎം മാണി എന്ന ഉന്നതനായ നേതാവ് മരിച്ചതിനെ തുടർന്നാണ് പാലയിൽ ഉപതെരഞ്ഞെടുപ്പ് വരുന്നത്. ഇവിടെ ജെസ് കെ മാണി തന്നെ സ്ഥാനാർത്ഥിയായി എത്തും എന്നാണ് കണക്കാക്കുന്നത്.

ആലപ്പുഴ ലോക്സഭ മണ്ഡലത്തിൽ നിന്ന് വിജയിച്ച ഏക സിപിഎം എംപി എഎം ആരിഫിന്റെ അരൂരാണ് ഒഴിവ് വരുന്ന മറ്റൊരു മണ്ഡലം. കഴിഞ്ഞ തവണ ഇവിടെ 38519 വോട്ടുകളുടെ ഭൂരിപക്ഷമാണ് അരൂരിന് ലഭിച്ചത്. എന്നാൽ ഉപതെരഞ്ഞെടുപ്പ് വരുമ്പോൾ സാക്ഷാൽ ഗൗരിയമ്മയെ തോൽപ്പിച്ച് എംഎൽഎ ആയ ആരിഫിന് പകരക്കാരനെ കണ്ടെത്തുക ഇടത്പക്ഷത്തിന് അത്ര എളുപ്പമാകില്ല. മറുവശത്ത് യുഡിഎഫിന്റെ സ്ഥിതിയും അത്ര മെച്ചമാകില്ല. എം ലിജു എഎ ഷുക്കൂർ എന്നീ പേരുകളാണ് പരിഗണിക്കാൻ സാധ്യതയുള്ളത്.

ആറ്റിങ്ങലിൽ വിജയിച്ച അടൂർ പ്രകാശിന്റെ കോന്നി മണ്ഡലമാണ് ഒഴിവ് വരുന്ന മറ്റൊരു മണ്ഡലം. 20748 വോട്ടുകൾക്കാണ് അടൂർ പ്രകാശ് കഴിഞ്ഞ തവണ ഇവിടെ വിജയിച്ചത്. അടൂർ പ്രകാശ് പോലെ ഒരു വലിയ നേതാവ് മത്സരിച്ച മണ്ഡലത്തിൽ പകരക്കാരനെ കണ്ടെത്തുക അത്ര എളുപ്പമാകില്ല. തിരുവനന്തപുരത്തെ നഗര മണ്ഡലമായ വട്ടിയൂർക്കാവാണ് മറ്റൊരു മണ്ഡലം. കെ മുരളീധരന് പകരമായി ഒരു നേതാവിനെ കണ്ടെത്തുക എന്നതാണ് പല വെല്ലുവിളികൾ കോൺഗ്രസ് ഇവിടെ നേരിടുന്നതിൽ ഒന്ന്. മറുവശത്ത് കഴിഞ്ഞ വർഷം രണ്ടാം സ്ഥാനത്ത് എത്തിയ കുമ്മനം രാജശേഖരൻ ഇത്തവണ തിരുവനന്തപുരത്ത് വീണ്ടു പരാജയപ്പെട്ട സാഹചര്യത്തിൽ ഇനി ഉടനെ തന്നെ മറ്റൊരു തെരഞ്ഞെടുപ്പിന് കുമ്മനം മത്സരിക്കാൻ തയ്യാറായേക്കില്ല.

അങ്ങനെയാണ് എങ്കിൽ തൃശ്ശൂർ എൻഡിഎ സ്ഥാനാർത്ഥിയും വർഷങ്ങളായി വട്ടിയൂർക്കാവ് മണ്ഡലത്തിലെ താമസക്കാരനുമായ സുരേഷ് ഗോപിക്ക് നറുക്ക് വീണേക്കും. മറുവശത്ത് ഇടത് പക്ഷത്ത് സിപിഎം മത്സരിക്കുന്ന സീറ്റാണ് . ഇവിടെ വിജയിക്കുക എന്നതായിരിക്കും സിപിഎമ്മിന് അഭിമാന പ്രശ്നം. ദീർഘകാലം തിരുവനന്തപുരം നോർത്ത് മണ്ഡലത്തിലെ എംഎൽഎ ആയും മന്ത്രിയായും ഒക്കെ പ്രവർത്തിക്കുകയും ചെയ്തിരുന്ന എം വിജയകുമാറിന് ആണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP