Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്കെത്തുമ്പോൾ അട്ടിമറി ആരോപണവുമായി ഊർമ്മിള മണ്ഡോദ്ക്കർ; 'ഇവി എം നമ്പറും ഫോമിലെ ഒപ്പും തമ്മിൽ വ്യത്യാസമുണ്ടായിരുന്നു; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി'; മുംബൈ നോർത്ത് മണ്ഡലത്തിൽ വിജയക്കുതിപ്പുമായി ബിജെപി മുന്നേറുമ്പോൾ 'പരാതി ട്വീറ്റുമായി' ഊർമ്മിള

വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്കെത്തുമ്പോൾ അട്ടിമറി ആരോപണവുമായി ഊർമ്മിള മണ്ഡോദ്ക്കർ; 'ഇവി എം നമ്പറും ഫോമിലെ ഒപ്പും തമ്മിൽ വ്യത്യാസമുണ്ടായിരുന്നു; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി'; മുംബൈ നോർത്ത് മണ്ഡലത്തിൽ വിജയക്കുതിപ്പുമായി ബിജെപി മുന്നേറുമ്പോൾ 'പരാതി ട്വീറ്റുമായി' ഊർമ്മിള

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഇന്ത്യയുടെ ഭരണചക്രം ബിജെപിക്ക് തന്നെയെന്ന് വ്യക്തമായിരിക്കുന്ന വേളയിൽ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഈ വേളയിലാണ് മുംബൈ നോർത്ത് മണ്ഡലത്തിൽ ഉപയോഗിച്ച് ഇലക്ട്രോണിക്ക് വോട്ടിങ് മെഷീനിൽ ഉപയോഗിച്ച ഇലക്ട്രോണിക്ക് വോട്ടിങ് മെഷീനിൽ അട്ടിമറി നടന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തുവെന്ന് അറിയിച്ച് നടിയും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ഊർമ്മിള മണ്ഡോദ്കർ രംഗത്തെത്തിയത്.

ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഫോമിൽ ഉണ്ടായിരുന്ന ഒപ്പും വോട്ടിങ് മെഷീൻ നമ്പറും തമ്മിൽ വ്യത്യാസമുണ്ടായിരുന്നു എന്നാണ് ഊർമ്മിള ആരോപിച്ചത്. മാത്രമല്ല ഇവി എം മെഷീൻ മാറ്റിയിട്ടുണ്ടെന്നും ഊർമ്മിളഅ ആരോപിക്കുന്നു. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഊർമ്മിളയുടെ ട്വീറ്റ് ഇങ്ങനെ: 'മുംബൈ നോർത്ത് മാഗത്താനെയിലെ 17 സി യിൽ ഉപയോഗിച്ച ഇ.വി എം നമ്പറും ഫോമിലെ ഒപ്പും വ്യത്യസ്തമായിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടുണ്ട്''- ബിജെപിയുടെ ഗോപാൽ ഷെട്ടിയേക്കാൾ 1,45,991 വോട്ടുകൾക്ക് പിന്നിലാണ് ഊർമ്മിള. കോൺഗ്രസ് വിജയപ്രതീക്ഷ നിലനിർത്തിയ സ്ഥാനാർത്ഥികളിൽ ഒരാളായിരുന്നു ഊർമ്മിള. ഊർമ്മിളയുടെ തിരഞ്ഞെടുപ്പ് പ്രചരണവും ഏറെ ജനശ്രദ്ധ നേടിയിരുന്നു. ദയവായി എന്നെ സിനിമാ നടിയായി കാണരുതെന്നാണ് ഊർമിള പ്രചാരണ സമയത്ത് പറഞ്ഞിരുന്നത്.

സിനിമാ താരങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് ഇപ്പോൾ സർവ്വസാധാരണമാണ്. എന്നാൽ താൻ രാഷ്ടീയത്തിലേക്ക് ഇറങ്ങിയത് ബോളിവുഡ് താരമായിട്ടല്ല മറിച്ച് ജനങ്ങളുടെ പ്രതിനിധിയായിട്ടാണെന്നാണ് ഊർമ്മിള മണ്ഡോദ്കർ ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കിയിരുന്നത്.

താൻ സമൂഹത്തിന്റെ താഴേ തട്ടിലുള്ള ജനങ്ങളുമായി ബന്ധമുണ്ടാക്കാൻ ശ്രമിക്കുകയാണ്. ജനങ്ങളെ കൈവീശി കാണിച്ച് വോട്ട് ചോദിക്കുന്ന മറ്റൊരു താരമല്ല താനെന്നും അവരുടെ പ്രതിനിധിയാണെന്നും ജനങ്ങളിൽ ബോധ്യമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ഊർമ്മിള പ്രചരണ വേളയിൽ പറഞ്ഞിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP