Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോയമ്പത്തൂരിൽ സിപിഎമ്മിന് ഭൂരിപക്ഷം 1.76 ലക്ഷം; മധുരയിൽ 1.36ലക്ഷം വോട്ടിന് വിജയം; നാഗപട്ടണത്ത് സിപിഐ സ്ഥാനാർത്ഥി ജയിച്ചത് 1.86 ലക്ഷം വോട്ടിന്; തിരിപ്പൂരിലും സിപിഐ സ്ഥാനാർത്ഥിക്ക് 90519 വോട്ടിന്റെ ഭൂരിപക്ഷം; കേരളം കൈവിടുമ്പോളും ഇടതുപക്ഷത്തെ തുണച്ച് തമിഴ്‌നാട്; ഡിഎംകെ മുന്നണിയിൽ മൽസരിച്ച നാല് സീറ്റിലും വൻ ഭൂരിപക്ഷത്തിന് ജയം; കോൺഗ്രസും ലീഗും സിപിഎമ്മും ചേർന്ന കോലീസി സഖ്യം തമിഴകത്ത് ഇടതുപക്ഷത്തിന് ആശ്വാസമാവുമ്പോൾ

കോയമ്പത്തൂരിൽ സിപിഎമ്മിന് ഭൂരിപക്ഷം 1.76 ലക്ഷം; മധുരയിൽ 1.36ലക്ഷം വോട്ടിന് വിജയം; നാഗപട്ടണത്ത് സിപിഐ സ്ഥാനാർത്ഥി ജയിച്ചത് 1.86 ലക്ഷം വോട്ടിന്; തിരിപ്പൂരിലും സിപിഐ സ്ഥാനാർത്ഥിക്ക് 90519 വോട്ടിന്റെ ഭൂരിപക്ഷം; കേരളം കൈവിടുമ്പോളും ഇടതുപക്ഷത്തെ തുണച്ച് തമിഴ്‌നാട്; ഡിഎംകെ മുന്നണിയിൽ മൽസരിച്ച നാല് സീറ്റിലും വൻ ഭൂരിപക്ഷത്തിന് ജയം; കോൺഗ്രസും ലീഗും സിപിഎമ്മും ചേർന്ന കോലീസി സഖ്യം തമിഴകത്ത് ഇടതുപക്ഷത്തിന് ആശ്വാസമാവുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തന്ത്രപരമായ സഖ്യങ്ങളും മുന്നണി രാഷ്ട്രീയവും തന്നെയാണ് പ്രയോഗിക തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അഭികാമ്യമെന്ന് ഒരിക്കൽ കൂടി തെളിയുകയാണ് തമിഴ്‌നാട്ടിലെ ഇടതുപാർട്ടികൾ. ബംഗാളിലും മറ്റും ചെയ്തപോലെ കോൺഗ്രസുമായുള്ള സഖ്യവും മറ്റും ചർച്ചചെയ്തും പ്രത്യശാസ്ത്രകുരുക്കിൽ കുടുക്കിയും വൈകിക്കുകയായിരുന്നെങ്കിൽ ഈ സഹറ്റുകളും നഷ്ടമായേ. കോൺഗ്രസും ഡിഎംകെയും മുസ്ലീലീഗും അടങ്ങുന്ന കോലീസി സഖ്യം തമിഴ്‌നാട്ടിൽ ലക്ഷങ്ങളുടെ ഭൂരിപക്ഷമാണ് ഇടതു സ്ഥാനാർത്ഥികൾക്ക് നൽകിയത്. ഇന്ത്യയിൽ ഇടതുപക്ഷത്തിന് ആകെ കിട്ടയ അഞ്ചു സീറ്റുകളിൽ നാലും തമിഴനാട്ടിൽ നിന്നാണ്. മത്സരിച്ച എല്ലാ സീറ്റിലും ഇടതുപാർട്ടികൾ വിജയിച്ചു.

കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിലാണ് സിപിഐ.എം വിജയം നേടിയത്. നാഗപട്ടണത്തും തിരുപ്പൂരും സിപിഐയും വിജയിച്ചു.
കോയമ്പത്തൂരിൽ മുൻ എംപി പി.ആർ നടരാജൻ 1.76 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആധികാരിക ജയം നേടിയത്. ബിജെപിയുടെ രാധാകൃഷ്ണൻ ബഹുദൂരം പിന്നിലായി. നടരാജൻ 566758 വോട്ട് നേടിയപ്പോൾ രാധാകൃഷ്ണനു നേടാനായത് 176603 വോട്ടാണ്.

മധുരയിൽ സാഹിത്യ അക്കാദമി അവാർഡ് ജേതാവായ എഴുത്തുകാരൻ എസ്. വെങ്കടേശനാണ് സിപിഐ.എമ്മിനുവേണ്ടി വിജയം കണ്ടത്. 1.36 ലക്ഷമാണു ഭൂരിപക്ഷം. 439967 വോട്ടാണ് അദ്ദേഹം നേടിയത്. എ.ഐ.എ.ഡി.എം.കെയുടെ രാജ് സത്യൻ വി.വി.ആറാണ് 303545 വോട്ടുമായി പിന്നിൽ.അതേസമയം നാഗപട്ടണത്ത് സിപിഐ സ്ഥാനാർത്ഥി സെൽവരാജ് എം. 1.86 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ എ.ഐ.എ.ഡി.എം.കെയുടെ ശരവണനെ പരാജയപ്പെടുത്തി. സെൽവരാജ് 461744 വോട്ടും ശരവണൻ 275380 വോട്ടും നേടി.തിരുപ്പൂരിൽ 90519 വോട്ടുകൾക്കാണ് സിപിഐയുടെ സുബ്ബരായൻ കെ. എ.ഐ.എ.ഡി.എം.കെ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്. എ.ഐ.എ.ഡി.എം.കെയുടെ ആനന്ദൻ 411982 വോട്ട് നേടിയപ്പോൾ സുബ്ബരായൻ 502501 വോട്ട് നേടി.

രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യമാണ് തങ്ങളെ കോൺഗ്രസുമായും ഡി.എം.കെയുമായും സഖ്യം ചേരാൻ പ്രേരിപ്പിച്ചതെന്നും, പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിൽ ഒരു കാരണവശാലും വിട്ടു വീഴ്ച ഉണ്ടാകില്ലെന്നും തമിഴ്‌നാട് സിപിഐ.എം സെക്രട്ടറിയും പി.ബി അംഗവുമായ ജി. രാമകൃഷ്ണൻ നേരത്തേ വ്യക്തമാക്കിയിരുന്നു.സഖ്യത്തിലുള്ള എല്ലാവരും ബിജെപി അധികാത്തിൽ വരുന്നതിനെക്കുറിച്ച് ഒരു പോലെ ആശങ്കയിലായിരുന്നെന്നും, മതനിരപേക്ഷയെ തകർക്കുന്ന രീതിയിൽ കേന്ദ്രത്തിൽ ബിജെപിയും സംസ്ഥാനത്ത് എ.ഐ.എ.ഡി.എം.കെയും മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തെ തരണം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡി.എം.കെ നേതൃത്വത്തിലുള്ള മതേതര പുരോഗമന മുന്നണിയിൽ കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്ലിംലീഗ് തുടങ്ങിയ കക്ഷികളാണ് അണിനിരക്കുന്നത്. ഇവിടെ കോലീബി സഖ്യത്തെ എതിർക്കുന്ന ഇടതുപാർട്ടികൾ മുസ്ലിം ലീഗ് അടക്കമുള്ള കോലീസി സഖ്യത്തിൽ മൽസരിക്കുന്നതും, രാഹുൽ ഗാന്ധിയുടെ പടംവെച്ച് വോട്ടുപിടിക്കുന്നതും വലിയ വിവാദം ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP