Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപി വോട്ട് ശതമാനം ഉയർത്തിയതിനാൽ യുഡിഎഫിന് വോട്ട് മറിച്ചു എന്ന ആരോപണം ഉന്നയിക്കാനാവില്ല; ശബരിമലയെന്ന് പറഞ്ഞാൽ സ്വന്തം മുഖത്ത് കാർക്കിച്ചു തുപ്പുന്നത് പോലെയാവും; മുസ്ലിം വോട്ടുകളെ കുറ്റം പറഞ്ഞാൽ ആ വോട്ടുകളിൽ വിള്ളലുണ്ടാകും; രാഹുൽ തരംഗമെന്ന് പറഞ്ഞാൽ ഇതുവരെ പരിഹസിച്ചയാളെ അംഗീകരിക്കുന്നതിന് തുല്യമാകും; തോൽവിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ പിണറായി; വളിച്ച ചിരിയുമായി നേതാക്കളും

ബിജെപി വോട്ട് ശതമാനം ഉയർത്തിയതിനാൽ യുഡിഎഫിന് വോട്ട് മറിച്ചു എന്ന ആരോപണം ഉന്നയിക്കാനാവില്ല; ശബരിമലയെന്ന് പറഞ്ഞാൽ സ്വന്തം മുഖത്ത് കാർക്കിച്ചു തുപ്പുന്നത് പോലെയാവും; മുസ്ലിം വോട്ടുകളെ കുറ്റം പറഞ്ഞാൽ ആ വോട്ടുകളിൽ വിള്ളലുണ്ടാകും; രാഹുൽ തരംഗമെന്ന് പറഞ്ഞാൽ ഇതുവരെ പരിഹസിച്ചയാളെ അംഗീകരിക്കുന്നതിന് തുല്യമാകും; തോൽവിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ പിണറായി; വളിച്ച ചിരിയുമായി നേതാക്കളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാലക്കാടും ആലപ്പുഴയും ആറ്റിങ്ങളും ചതിക്കില്ലെന്ന് സിപിഎം ഉറച്ചു വിശ്വസിച്ചിരുന്നി. ബിജെപി വോട്ട് പിടിക്കുമ്പോൾ തൃശൂരിൽ ജയിക്കുമെന്ന് സിപിഐയും. എന്നാൽ ഇതൊന്നും നടന്നില്ല. ആലപ്പുഴയിൽ മാത്രം തോൽവി മാറിയപ്പോൾ സിപിഎം ആകെ നിരാശരായി. പാലക്കാട്ടെ തോൽവി ഞെട്ടിക്കുന്നതായി. ആറ്റിങ്ങലിലെ കോട്ട അടൂർ പ്രകാശ് തകർത്തത് ഇരുട്ടടിയും. മുഖ്യമന്ത്രി പിണറായി വിജയൻ തോൽപ്പിക്കാൻ ആഗ്രഹിച്ച എൻകെ പ്രേമചന്ദ്രൻ വമ്പൻ ഭൂരിപക്ഷത്തിൽ ജയിച്ചതും ഇരുട്ടടിയായി. എന്ത് പറയണമെന്ന് പോലും മുഖ്യമന്ത്രിക്ക് അറിയില്ല. എന്ത് പറഞ്ഞാലും അത് തിരിഞ്ഞു കുത്തുക പിണറായിയെ തന്നെയാകും. അതുകൊണ്ട് തന്നെ മുമ്പ് കടക്ക് പുറത്ത് എന്ന് പറഞ്ഞ് ഇറക്കിവിട്ട മാധ്യമങ്ങളെ കണ്ടപ്പോൾ അതിവേഗം ഒഴിഞ്ഞു മാറി മുമ്പോട്ട്. വഴയിൽ നിന്ന് മാറാനും പറഞ്ഞില്ല.

ഒന്നും വിശദീകരിക്കാനാകാത്ത അവസ്ഥയിലാണ് സിപിഎം. ബിജെപി വോട്ട് ശതമാനം ഉയർത്തിയതിനാൽ യുഡിഎഫിന് വോട്ട് മറിച്ചു എന്ന ആരോപണം ഉന്നയിക്കാനാവില്ലെന്നതാണ് പ്രധാന പ്രശ്‌നം. ശബരിമലയെന്ന് പറഞ്ഞാൽ സ്വന്തം മുഖത്ത് കാർക്കിച്ചു തുപ്പുന്നത് പോലെയാവും. കാരണം പിണറായി വിജയനായിരുന്നു ഈ തീരുമാനങ്ങൾ എടുത്തത്. ന്യൂനപക്ഷ ഏകീകരണവും പറയാനാകില്ല. മുസ്ലിം വോട്ടുകളെ കുറ്റം പറഞ്ഞാൽ ആ വോട്ടുകളിൽ വിള്ളലുണ്ടാകും. ഭാവിയിൽ മുസ്ലിം വോട്ടുകൾ സിപിഎമ്മിന് നഷ്ടമാവുകയും ചെയ്യും. രാഹുൽ തരംഗമെന്ന് പറഞ്ഞാൽ ഇതുവരെ പരിഹസിച്ചയാളെ അംഗീകരിക്കുന്നതിന് തുല്യമാണ്. വയനാട് രാഹുൽ എത്തിയപ്പോൾ അതിരൂക്ഷ വിമർശനമാണ് സിപിഎം ഉയർത്തിയത്. അതുകൊണ്ട് തന്നെയാണ് തോൽവിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ പിണറായി പോകുന്നത്. മറ്റ് നേതാക്കളുടെ മുഖത്ത് നിറഞ്ഞത് വളിച്ച ചിരിയും.

ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലത്തിന്റെ ആരവം എകെജി സെന്ററിൽ ടിവി സെറ്റിൽ മാത്രമായിരുന്നു ഇന്നലെ. എകെജി സെന്ററിന്റെ തൊട്ട് മുമ്പിൽ ആപ്പോയെന്ന മൊബൈൽ കമ്പനിയുടെ കട തുറക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആളുകളെ ആകർഷിക്കാൻ നാദസ്വരവും പഞ്ചവാദ്യവുമെല്ലാം ഒരുക്കി. അതുകൊണ്ട് തന്നെ എകെജി സെന്ററിന്റെ പുറത്ത് ആഘോഷമായിരുന്നു. തോൽവിയിലും ആഘോഷിക്കുന്ന പാർട്ടിയെ കുറിച്ചറിഞ്ഞ് പലരും എകെജി സെന്ററിന് മുമ്പിലെത്തി. എന്നാൽ കടയുടെ ഉദ്ഘാടനമെന്ന് മനസ്സിലാക്കി പലരും മടങ്ങി. ഈ സമയം എകെജി സെന്ററിനുള്ളിൽ നേതാക്കൾ പരസ്പരം ചർച്ച ചെയ്യുകയായിരുന്നു. ഫലത്തിന്റെ ആദ്യസൂചനകൾക്കൊപ്പം പാർട്ടി ആസ്ഥാനത്തെത്തിയ ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ അൽപനേരം ടിവിയിൽ നോക്കിയ ശേഷം മുറിക്കുള്ളിലേക്കു പോയി.

കേന്ദ്ര കമ്മിറ്റി അംഗം എം വിഗോവിന്ദൻ, മന്ത്രി ഇ.പി.ജയരാജൻ എന്നിവരും വൈകാതെ എത്തി. സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളായ പാലക്കാട്, ആലത്തൂർ, കാസർകോട്, കണ്ണൂർ മണ്ഡലങ്ങളിൽ യുഡിഎഫ് ലീഡ് ചെയ്യുന്നുവെന്ന വാർത്ത അവിശ്വാസത്തോടെയും ആകാംക്ഷയോടെയും നേതാക്കൾ കണ്ടു. 20 സീറ്റിലും യുഡിഎഫ് മുന്നേറുന്നു എന്നായപ്പോഴേക്കും എല്ലാ മുഖങ്ങളിലും നിരാശ. ഇതിനിടെ തൃശൂർ മുൻ ജില്ലാ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ കെ. രാധാകൃഷ്ണനും വന്നു. 'എല്ലാം ട്രെൻഡ് അല്ലേ'യെന്നായിരുന്നു രാധാകൃഷ്ണന്റെ പ്രതികരണം. പത്തരയോടെ മുഖ്യമന്ത്രി പിണറായി വിജയനെത്തി. തുടർന്നു മുറിക്കുള്ളിൽ മുഖ്യമന്ത്രിയും പാർട്ടി സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ് കൺവീനറും ഇപിയും ഉൾപ്പെടെ നേതാക്കളുടെ ചർച്ച. പിന്നീട് മാധ്യമ പ്രവർത്തകരെ ഒഴിവാക്കി താഴത്തെ കവാടം വഴി മുഖ്യമന്ത്രി സ്ഥലംവിട്ടു. തുടർന്ന് ഇ.പി.ജയരാജൻ മാധ്യമങ്ങൾക്കു മുന്നിലെത്തി: യുഡിഎഫിന് അനുകൂലമായ മതധ്രുവീകരണം, ശബരിമല വിഷയം ബാധിച്ചിട്ടില്ല- ആദ്യ പ്രതികരണം.

ഉച്ച തിരിഞ്ഞു കേന്ദ്ര കമ്മിറ്റി അംഗം എം.എ. ബേബി പുറത്തേക്കിറങ്ങി വന്നെങ്കിലും പ്രതികരിക്കാതെ ചിരിച്ചൊഴിഞ്ഞു. മൂന്നു മണിയോടെ കോടിയേരി എത്തി. അത്ര തെളിച്ചമില്ലെങ്കിലും ചിരിച്ചു കൊണ്ട് അദ്ദേഹം ക്യാമറകളെ അഭിമുഖീകരിച്ചു. അപ്രതീക്ഷിത പരാജയമാണെന്നും പരിശോധിച്ചു തെറ്റു തിരുത്തുമെന്നും കോടിയേരി അറിയിച്ചു. മുഖ്യമന്ത്രിയുടെ ചില നിലപാടുകളും പ്രതികരണങ്ങളും പരാജയത്തിനു കാരണമായില്ലേയെന്ന ചോദ്യത്തെ, 'വ്യാഖ്യാനം മാത്ര'മെന്ന് തള്ളി. ഈ പരാജയം താൽക്കാലികമാണെന്നും മുൻപെന്ന പോലെ ഇതിനെയും അതിജീവിക്കുമെന്നും പറഞ്ഞു കോടിയേരി ഓഫീസിലേക്ക്.

വോട്ടെണ്ണൽ നടക്കുമ്പോൾ സിപിഐ സംസ്ഥാന കൗൺസിൽ ആസ്ഥാനമായ എംഎൻ സ്മാരകത്തിൽ ആളും ആരവവും ഇല്ലായിരുന്നു. എകെജി സെന്ററിനേക്കാൾ ശോകമൂകമായിരുന്നു അവിടുത്തെ അവസ്ഥ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP