Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിക്ക് സത്യപ്രതിജ്ഞ ചൊല്ലാൻ കൊടിക്കുന്നിൽ; മാവേലിക്കര എംപി പ്രോ ടേം സ്പീക്കറായേക്കും; ആറു തവണ ലോക്‌സഭാംഗമയ കൊടിക്കുന്നിൽ സുരേഷിന്റെ നിയോഗം കർണാടകയിൽ നിന്നുള്ള മുനിയപ്പ തോറ്റതോടെ; സിപിഐ സ്ഥാനാർത്ഥി ചിറ്റയത്തെ തോൽപ്പിച്ചത് അറുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ

മോദിക്ക് സത്യപ്രതിജ്ഞ ചൊല്ലാൻ കൊടിക്കുന്നിൽ; മാവേലിക്കര എംപി പ്രോ ടേം സ്പീക്കറായേക്കും; ആറു തവണ ലോക്‌സഭാംഗമയ കൊടിക്കുന്നിൽ സുരേഷിന്റെ നിയോഗം കർണാടകയിൽ നിന്നുള്ള മുനിയപ്പ തോറ്റതോടെ; സിപിഐ സ്ഥാനാർത്ഥി ചിറ്റയത്തെ തോൽപ്പിച്ചത് അറുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ

മറുനാടൻ ഡെസ്‌ക്‌

കൊട്ടാരക്കര:പ്രധാനമന്ത്രിയാകുന്ന നരേന്ദ്ര മോദിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാനുള്ള നിയോഗം മാവേലിക്കര എംപി. കൊടിക്കുന്നിൽ സുരേഷിന് ലഭിച്ചേക്കും. പ്രോ ടേം സ്പീക്കറാണ് പ്രധാനമന്ത്രിക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കേണ്ടത്. ലോക്‌സഭാംഗങ്ങളിൽ സീനിയോറിറ്റിയുള്ള ആളാണ് പ്രോ ടേം സ്പീക്കറാകേണ്ടത്. അങ്ങനെയെങ്കിൽ ഈ അവസരം കൊടിക്കുന്നിൽ സുരേഷിന് ലഭിക്കും.

കഴിഞ്ഞ സഭയിൽ കർണാടകയിൽനിന്നുള്ള മുനിയപ്പയായിരുന്നു സീനിയർ അംഗം. ഇക്കുറി മുനിയപ്പ ജയിക്കാത്തതിനാൽ കൊടിക്കുന്നിൽ പ്രോ ടേം സ്പീക്കറാകാനുള്ള സാധ്യത ഏറെയാണ്. അങ്ങനെയായാൽ മോദിയെ പ്രതിജ്ഞ ചൊല്ലിക്കേണ്ട ചുമതല കൊടിക്കുന്നിലിനാകും.

ാവേലിക്കരയിൽ സിപിഐ സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിനെ പിന്നിലാക്കിയാണ് കൊടിക്കുന്നിൽ സുരേഷിന്റെ ജയം. 4,44,415 വോട്ടുകളാണ് കൊടിക്കുന്നിൽ നേടിയത്. 3,79,277 വോട്ടുകളാണ് സിപിഐ സ്ഥാനാർത്ഥിക്ക് ലഭിച്ചത്. എൻഡിഎയ്ക്കായി രംഗത്തിറങ്ങിയ ബിഡിജെഎസ് സ്ഥാനാർത്ഥി തഴവ സഹദേവന് 1,33,546 വോട്ടുകൾ മാത്രമാണ് നേടാനായത്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായ കൊടിക്കുന്നിൽ സുരേഷ് ആറ് തവണ ലോക്സഭാംഗമായിട്ടുള്ള ആളാണ്. 2012 ഒക്ടോബർ 28 ന് നടന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ കൊടിക്കുന്നിൽ സുരേഷ് കേന്ദ്ര തൊഴിൽ സഹമന്ത്രി പദവും അലങ്കരിച്ചിട്ടുണ്ട്. ആകെ ഒൻപത് മത്സരങ്ങളാണ് കൊടിക്കുന്നിൽ നേരിട്ടത്. ആദ്യ ജയം27ാം വയസ്സിൽ അടൂർ ലോക് സഭ മണ്ഡലത്തിൽനിന്ന് ആയിരുന്നു. പിന്നീട് 1991, 1996, 1999, 2009, 2014 വർഷങ്ങളിൽ ലോക്സഭയിലെത്തി. അടൂരിൽനിന്ന് നാലുതവണയും മാവേലിക്കരയിൽനിന്ന് രണ്ടു തവണയുമാണ് ഇദ്ദേഹം ലോക് സഭയിലെത്തുന്നത്.

പ്രോ ടൈം സ്പീക്കർ

ചെറിയൊരു കാലയളവിലേയ്ക്ക് ലോക്സഭയുടെയും നിയമസഭകളുടെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് താൽക്കാലികമായി ചുമതലപ്പെടുത്തന്നതാണ് പ്രോടെം സ്പീക്കർ. ലോക്സഭയിലേയ്ക്കും നിയമസഭയിലേയ്ക്കുമുള്ള ജനപ്രതിനിധികൾ തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും സ്പീക്കറും ഡപ്യൂട്ടി സ്പീക്കറും തിരഞ്ഞെടുക്കപ്പെടാത്ത സാഹചര്യത്തിൽ സഭയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് പ്രോടെം സ്പീക്കറാണ്.

എന്തെങ്കിലും കാരണവശാൽ സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ തസ്തികകൾ ഒഴിഞ്ഞു കിടന്നാൽ നിയമ നിർമ്മാണ സഭകളുടെ പ്രവർത്തനം പ്രോടെം സ്പീക്കറുടെ നിയന്ത്രണത്തിലാകും. ആദ്യ ലോക്സഭയുടെ ആദ്യ പ്രോടെം സ്പീക്കർ ജി.വി.മാൽവാങ്കർ ആയിരുന്നു. അദ്ദേഹം പിന്നീട് സ്പീക്കറായി. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ബി.ദാസ് പ്രോടെം സ്പീക്കറായി നിയമിതനായി.

പ്രോടെം സ്പീക്കറെ നിയമിക്കുന്നത് ലോക്സഭയിലേയ്ക്കും നിയമസഭകളിലേയ്ക്കും തിരഞ്ഞെടുക്കപ്പെടുന്നവരുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ്. സ്ഥിരം സ്പീക്കറെ തിരഞ്ഞെടുക്കുന്നത് വരെ പ്രോടെം സ്പീക്കറിന് സഭയുടെ നടപടിക്രമങ്ങൾ നിയന്ത്രിക്കാം. സാധാരണ ഗതിയിൽ ആ സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവരിൽ ഏറ്റവും മുതിർന്ന അംഗത്തെയായിരിക്കും പ്രോടെം സ്പീക്കറായി തിരഞ്ഞെടുക്കുക. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് പ്രോടെം സ്പീക്കറുടെ മുഖ്യ ചുമതലകളിലൊന്ന്. പിന്നെ പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്ന നടപടിയും പ്രോടെം സ്പീക്കറുടെ ചുമതലയിലാണ് നടക്കുക. പുതിയ സ്പീക്കറെ തിരഞ്ഞെടുക്കന്നതോടെ പ്രോടെം സ്പീക്കറുടെ പ്രവർത്തനം അവസാനിക്കും.

പ്രോടെം സ്പീക്കറുടെ അധികാരങ്ങൾ ഇതുവരെ കൃത്യമായി നിർവചിച്ചിട്ടില്ല. എന്നാൽ, തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പ്രോടെം സ്പീക്കർ പദവിയിലുള്ള ആളിന് സാധാരണ ഗതിയിൽ സാധ്യമല്ല. എന്നാൽ, സ്പീക്കറുടെ പദവി തന്നെയാണ് പ്രോടെം സ്പീക്കറിനെന്നും ആ പദവിയിലിക്കുന്ന ആളിന് കാസ്റ്റിങ് വോട്ടിന് അധികാരമുണ്ടാകുമെന്നും നിയമ രംഗത്തുള്ളവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP