Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ദിലിപ് ചിത്രത്തിന്റെ സെറ്റിൽ ടീമിന് നിർദ്ദേശങ്ങൾ നല്കി പീറ്റർ ഹെയ്ൻ; ദിലിപും തമിഴ് ആക്ഷൻ ഹീറോ അർജ്ജുനും ഒന്നിക്കുന്ന ജാക്ക് ഡാനിയലിന്റെ ചിത്രീകരണ വിഡിയോ പുറത്ത് വിട്ട് അണിയറപ്രവർത്തകർ

ദിലിപ് ചിത്രത്തിന്റെ സെറ്റിൽ ടീമിന് നിർദ്ദേശങ്ങൾ നല്കി പീറ്റർ ഹെയ്ൻ; ദിലിപും തമിഴ് ആക്ഷൻ ഹീറോ അർജ്ജുനും ഒന്നിക്കുന്ന ജാക്ക് ഡാനിയലിന്റെ ചിത്രീകരണ വിഡിയോ പുറത്ത് വിട്ട് അണിയറപ്രവർത്തകർ

ലയാളത്തിന്റെ ജനപ്രിയനായകൻ ദിലീപും തമിഴകത്തിന്റെ ആക്ഷൻ കിങ് അർജുനും ആദ്യമായി ഒന്നിക്കുന്ന ചിത്രം ജാക് ഡാനിയലിന്റെ ലൊക്കേഷൻ വീഡിയോ വൈറലാകുന്നു.

ചിത്രത്തിന്റെ ആക്ഷൻ കൈകാര്യം ചെയ്യുന്നത് പീറ്റർ ഹെയ്ൻ സെറ്റിൽ തന്റെ ടീമിന് നിർദ്ദേശം നൽകുന്ന വിഡിയോ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിത്. ഇതോടെ അത്യുഗ്രൻ ആക്ഷൻ രംഗങ്ങളാകും ചിത്രത്തിന്റെ ഹൈലൈറ്റെന്നാണ് സൂചന.

എസ്എൽ പുരം ജയസൂര്യയാണ് സംവിധാനം. 2007ൽ റിലീസിനെത്തിയ സ്പീഡ് ട്രാക്കിനു ശേഷം ദിലീപും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ഞാൻ പ്രകാശനിൽ നായികയായി എത്തിയ അഞ്ജു കുര്യൻ ദിലീപിന്റെ ജോടിയാകുന്നു. തമീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു തമീൻസ് ആണ് നിർമ്മാണം. സംഗീതം ഗോപി സുന്ദർ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP