Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

തോറ്റ കുമ്മനത്തെ മോദി മന്ത്രിസഭയിലെടുക്കുമോ? ക്രൈസ്തവ വോട്ടുകൾ ചലിപ്പിക്കാത്ത കണ്ണന്താനത്തിന് വീണ്ടും നറുക്കു വീഴുമോ? മുരളീധരനേയോ സുരേഷ് ഗോപിയേയോ മാറ്റി പരീക്ഷിക്കുമോ? സ്ത്രീ വോട്ടുകളെ അടുപ്പിക്കാൻ ശോഭാ സുരേന്ദ്രന് സാധ്യത തെളിയുമോ? വട്ടിയൂർക്കാവിൽ അങ്കത്തിന് ഇറങ്ങുന്നത് സുരേഷ് ഗോപിയോ കുമ്മനമോ? മോദി സർക്കാർ ഉണ്ടാക്കുമ്പോൾ കേരളത്തിൽ ലോട്ടറി അടിക്കുന്നത് ഏത് നേതാവിന്?

തോറ്റ കുമ്മനത്തെ മോദി മന്ത്രിസഭയിലെടുക്കുമോ? ക്രൈസ്തവ വോട്ടുകൾ ചലിപ്പിക്കാത്ത കണ്ണന്താനത്തിന് വീണ്ടും നറുക്കു വീഴുമോ? മുരളീധരനേയോ സുരേഷ് ഗോപിയേയോ മാറ്റി പരീക്ഷിക്കുമോ? സ്ത്രീ വോട്ടുകളെ അടുപ്പിക്കാൻ ശോഭാ സുരേന്ദ്രന് സാധ്യത തെളിയുമോ? വട്ടിയൂർക്കാവിൽ അങ്കത്തിന് ഇറങ്ങുന്നത് സുരേഷ് ഗോപിയോ കുമ്മനമോ? മോദി സർക്കാർ ഉണ്ടാക്കുമ്പോൾ കേരളത്തിൽ ലോട്ടറി അടിക്കുന്നത് ഏത് നേതാവിന്?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ത്രിപുരയും ബംഗാളും പിടിച്ച അമിത് ഷായുടെ മനസ്സിൽ ഇനിയുള്ളത് ദക്ഷിണേന്ത്യയാണ്. തമിഴ്‌നാട്ടിലും കേരളത്തിലും രണ്ട് കൊല്ലം കഴിയുമ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് എത്തും. ഈ സമയം കേരളത്തിൽ പരമാവധി സീറ്റ് പിടിക്കുകയാണ് അമിത് ഷായുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ അക്കൗണ്ട് തുറക്കാനായില്ലെങ്കിലും കേന്ദ്ര മന്ത്രിസഭയിൽ പ്രാതിനിധ്യം പ്രതീക്ഷിച്ചു നിൽക്കുകയാണ് ബിജെപി കേരളഘടകം.

നിലവിൽ മലയാളികളായ 3 രാജ്യസഭാംഗങ്ങൾ ഉണ്ട്. ഇവരിൽ ഒരാളെ മന്ത്രിയാക്കാൻ സാധ്യത ഏറെയാണ്. മിസോറം ഗവർണർ പദവി രാജിവയ്പിച്ചു തിരുവനന്തപുരത്തു കളത്തിലിറക്കിയ കുമ്മനം രാജശേഖരനും സാധ്യതയുണ്ട്. മുൻ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, നടൻ സുരേഷ് ഗോപി എന്നിവരാണു നിലവിൽ രാജ്യസഭാംഗങ്ങൾ. ഇവരിൽ മുരളിയൊഴികെ 2 പേരും ലോക്‌സഭയിലേക്കു മൽസരിക്കുകയും പരാജയപ്പെടുകയും ചെയ്തു. സംസ്ഥാന ഘടകത്തിലെ പ്രമുഖ നേതാക്കളിലൊരാൾ എന്നതു മുരളിയുടെ സാധ്യത വർധിപ്പിക്കുന്നു. നിലവിൽ മോദി മന്ത്രിസഭയിലെ അംഗമാണ് കണ്ണന്താനം. ക്രൈസ്തവ വോട്ടുകളെ ബിജെപിയിൽ അടുപ്പിക്കാനായിരുന്നു കണ്ണന്താനത്തെ മന്ത്രിയാക്കിയത്. എന്നാൽ ഈ പരീക്ഷണം വിജയിച്ചില്ല. ഈ സാഹചര്യത്തിൽ കണ്ണന്താനത്തിന് സാധ്യത കുറവാണ്.

തിരുവനന്തപുരത്തു നിന്നു ജയിച്ചാൽ കുമ്മനം ഉറപ്പായും കേന്ദ്ര മന്ത്രിയാകുമെന്നു ബിജെപി തന്നെ പ്രചരിപ്പിച്ചിരുന്നു. തോറ്റെങ്കിലും കുമ്മനത്തെ തഴയാനിടയില്ലെന്നു ചൂണ്ടിക്കാട്ടുന്നവരുണ്ട്. ഏതു സാഹചര്യത്തിലും ഒരു സീറ്റെങ്കിലും കേരളം എൻഡിഎയ്ക്കു സംഭാവന ചെയ്യുമെന്നു ബിജെപി കേന്ദ്രനേതൃത്വം പ്രതീക്ഷിച്ചിരുന്നു. അതിനിടെയാണ് സുരേഷ് ഗോപിയുടെ പേര് സജീവ ചർച്ചയാകുന്നത്. തൃശൂരിൽ സുരേഷ് ഗോപി ബിജെപിക്കായി അധികമായി പിടിച്ചത് 1,91,000ത്തിൽ പരം വോട്ടുകളാണ്. അതായത് ഏറ്റവും കൂടുതൽ വോട്ടുയർത്തിയ സ്ഥാനാർത്ഥി. ഈ സാഹചര്യത്തിൽ സുരേഷ് ഗോപിയെ മന്ത്രിയാക്കാൻ സാധ്യത ഏറെയാണ്. ജനമനസ്സുകളെ അടുപ്പിക്കാനുള്ള മാന്ത്രികത സുരേഷ് ഗോപിക്കുണ്ടെന്ന് കേന്ദ്ര നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകഴിഞ്ഞാൽ കൂടുതൽ വോട്ട് നേടിയത് കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനുമാണ്,

മിന്നും നേട്ടമാണ് ശോഭാ സുരേന്ദ്രൻ നേടിയത്. പാർട്ടിക്കാരുടെ വലിയ പന്തുണയില്ലാതിരുന്നിട്ടും ഒന്നരലക്ഷത്തിൽ അധികം വോട്ടുകൾ ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രൻ നേടി. സ്ത്രീ വോട്ടർമാരെ ബിജെപിയിൽ അടുപ്പിക്കാൻ ശോഭയെ മന്ത്രിയാക്കാനുള്ള സാധ്യതയും ഏറെയാണ്. എന്നാൽ വട്ടിയൂർക്കാവിലെ ഉപതരഞ്ഞെടുപ്പും മഞ്ചേശ്വരത്തെ ഉപതെരഞ്ഞെടുപ്പും ബിജെപിക്ക് അതിനിർണ്ണായകമാണ്. മോദി വീണ്ടും അധികാരത്തിൽ എത്തിയ സാഹചര്യത്തിൽ അരയും തലയും മുറുക്കി ഈ ഉപതെരഞ്ഞെടുപ്പിനെ ബിജെപി നേരിടും. കെ സുരേന്ദ്രനെ മഞ്ചേശ്വരത്ത് വീണ്ടും മത്സരിപ്പിക്കാൻ സാധ്യതയുണ്ട്. വട്ടിയൂർകാവിൽ കുമ്മനവും സുരേഷ് ഗോപിയും ആകും പ്രധാനമായും പരിഗണിക്കുക.

രാജ്യമാകെ മോദി തരംഗം ആഞ്ഞടിച്ചിട്ടും കേരളത്തിൽ ബിജെപിക്ക് തേട്ടമുണ്ടാക്കാനയില്ല. എക്‌സിറ്റ്‌പോൾ പ്രവചനങ്ങൾപോലും മറികടന്ന് 355 സീറ്റുകളുടെ അംഗബലത്തോടെ ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ.) വീണ്ടും ഭരണമുറപ്പിച്ചു. പ്രതിപക്ഷ സഖ്യങ്ങൾ പ്രതിരോധം തീർത്ത ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽപോലും മുന്നേറ്റമുണ്ടാക്കിയ ബിജെപി. ബംഗാൾ, ഒഡിഷ എന്നീ പുതിയ തട്ടകങ്ങളിലും സ്ഥാനമുറപ്പിച്ചു. 2014-ലെക്കാൾ വൻവിജയം നേടിയാണ് ബിജെപി. ഭരണത്തുടർച്ച സ്വന്തമാക്കിയത്. കേവലഭൂരിപക്ഷത്തിനു 272 സീറ്റു മതിയെന്നിരിക്കേ 302 സീറ്റ് ബിജെപി. ഒറ്റയ്ക്കു സ്വന്തമാക്കി. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച നടന്നേക്കും. ഈ സാഹചര്യത്തിലാണ് കേരളത്തിൽ നിന്നുള്ള മന്ത്രി ആരെന്ന ചർച്ച സജീവമാകുന്നു. കഴിഞ്ഞ തവണ തുടക്കത്തിൽ മോദി സർക്കാരിൽ കേരളത്തിൽ നിന്ന് അംഗങ്ങളുണ്ടായിരുന്നില്ല. പിന്നീടാണ് കണ്ണന്താനത്തെ മന്ത്രിയാക്കിയത്. ഇത്തവണ ആദ്യമേ മന്ത്രിയായി ആളുണ്ടാകുമെന്നാണ് ഏവരുടേയും പ്രതീക്ഷ.

കുമ്മനത്തെ വട്ടിയൂർകാവിൽ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. ഈ സാഹചര്യത്തിലാണ് മുരളീധരനും സുരേഷ് ഗോപിക്കും സാധ്യത ഉയർത്തുന്നത്. എന്നാൽ ശോഭാ സുരേന്ദ്രനാകും മികച്ചതെന്ന അഭിപ്രായം അതിശക്തമായി ഉയരുന്നുണ്ട്. കെ സുരേന്ദ്രനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാക്കാനും സാധ്യത ഏറെയാണ്. പി എസ് ശ്രീധരൻ പിള്ളയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് ഉടൻ നീക്കുമെന്നാണ് സൂചന.

 ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂർണ്ണ ചിത്രം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP