Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോദിക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി; അർത്ഥവത്തായ സഹകരണം പ്രതീക്ഷിക്കുന്നു എന്ന് പിണറായി വിജയൻ; മോദി സർക്കാർ മെയ് 30ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും  

മോദിക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി; അർത്ഥവത്തായ സഹകരണം പ്രതീക്ഷിക്കുന്നു എന്ന് പിണറായി വിജയൻ; മോദി സർക്കാർ മെയ് 30ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും   

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനനന്ദന സന്ദേശമയച്ച് പിണറായി വിജയൻ. മോദിയേയും സഹപ്രവർത്തകരേയും അഭിനന്ദനം അറിയിക്കുന്നു. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ഉത്തമ താല്പര്യത്തിനു വേണ്ടി അർത്ഥവത്തായ സഹകരണം പ്രതീക്ഷിക്കുന്നതായും അഭിനന്ദന കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി സഭ വൈകിട്ട് അഞ്ചു മണിക്ക് ചേരും

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മുന്നൂറിലേറെ സീറ്റാണ് ബിജെപി ഒറ്റയ്ക്കു നേടിയത്. രണ്ടാം മോദി സർക്കാർ മെയ് 30ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.നേരത്തെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ജമ്മുകശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുള്ളും മോദിയെ അഭിനന്ദിച്ചിരുന്നു.

എക്സിറ്റ് പോൾ പ്രവചനങ്ങളെ ശരിവെച്ചുകൊണ്ട് മികച്ച പ്രകടനം കാഴ്ചവെച്ച ബിജെപിയേയും എൻ.ഡി.എയേയും അഭിനന്ദിക്കുന്നുവെന്നാണ് ഉമർ അബ്ദുള്ള പറഞ്ഞത്. നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കുമാണ് അതിന്റെ ക്രിഡിറ്റെന്നും അദ്ദേഹം പറഞ്ഞിരുന്നു.തോറ്റ എല്ലാവരും തോറ്റവരല്ല എന്നു തുടങ്ങുന്നതായിരുന്നു മമതാ ബാനർജിയുടെ അഭിനന്ദനക്കുറിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP