Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജനങ്ങൾക്ക് ഇടതുപക്ഷത്തോടുള്ള വിശ്വാസം കുറയുന്നുവെന്ന് സി ദിവാകരൻ; ഇടതുപക്ഷം രാഷ്ട്രീയ പരിശോധന നടത്തണം; തൃശൂരിലുണ്ടായത് അപ്രതീക്ഷിത തോൽവിയെന്ന് സിഎൻ ജയദേവൻ; ഏക എംപിയായ തന്നെ മാറ്റിയതിൽ ജനങ്ങൾക്കിടയിൽ ചർച്ചയുണ്ടായിരിക്കാമെന്നും ജയദേവൻ

ജനങ്ങൾക്ക് ഇടതുപക്ഷത്തോടുള്ള വിശ്വാസം കുറയുന്നുവെന്ന് സി ദിവാകരൻ; ഇടതുപക്ഷം രാഷ്ട്രീയ പരിശോധന നടത്തണം; തൃശൂരിലുണ്ടായത് അപ്രതീക്ഷിത തോൽവിയെന്ന് സിഎൻ ജയദേവൻ; ഏക എംപിയായ തന്നെ മാറ്റിയതിൽ ജനങ്ങൾക്കിടയിൽ ചർച്ചയുണ്ടായിരിക്കാമെന്നും ജയദേവൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപരും: ലോക്‌സഭയിലെ വൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി തിരുവനന്തപുരത്തെ സിപിഐ സ്ഥാനാർത്ഥി സി ദിവാകരൻ. ജനങ്ങൾക്ക് ഇടതുപക്ഷത്തോടുള്ള വിശ്വാസം കുറയുന്നുവെന്ന് സി ദിവാകരൻ. ഇടതുപക്ഷത്തിന് ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ കഴിയുന്നില്ലെന്നും സി ദിവാകരൻ കുറ്റപ്പെടുത്തി.

അതേസമയം സംസ്ഥാനത്തെ ഇടതുപക്ഷത്തിന്റെ പരാജയത്തിൽ പ്രതികരണവുമായി സി എൻ ജയദേവനും രംഗത്തെത്തി. തൃശൂരിലുണ്ടായത് അപ്രതീക്ഷിത തോൽവിയാണെന്നും എന്നാൽ, സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചയുണ്ടായിട്ടില്ലെന്നും ജയദേവൻ പറഞ്ഞു. ഏക എംപിയായ തന്നെ മാറ്റിയതിൽ ജനങ്ങൾക്കിടയിൽ ചർച്ചയുണ്ടായിരിക്കാമെന്നും സി എൻ ജയദേവൻ പറഞ്ഞു.താൻ പ്രചാരണത്തിൽ സജീവമായിരുന്നു. എന്നാൽ, സ്ഥാനാർത്ഥിയായിരുന്നപ്പോൾ ഉള്ളത്ര സജീവമായിരുന്നില്ല. തോൽവിയുടെ കാരണം പാർട്ടി പരിശോധിക്കും. തൃശൂർ നിയമസഭാ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്ത് എത്തിയത് പരിശോധിക്കുമെന്നും സിഎൻ ജയദേവൻ പറഞ്ഞു.

കേരളത്തിൽ ഇത്രയും വലിയ തിരിച്ചടി നേരിട്ട സാഹചര്യത്തിൽ ഇടതുപക്ഷം രാഷ്ട്രീയ പരിശോധന നടത്തണമെന്നും ദിവാകരൻ ആവശ്യപ്പെട്ടു. കേരളത്തിൽ കനത്ത തിരിച്ചടിയാണ് എൽ.ഡി.എഫ് നേരിട്ടത്. 20 മണ്ഡലങ്ങളിൽ ഒരു മണ്ഡലത്തിൽ മാത്രമാണ് എൽ.ഡി.എഫിന് വിജയിക്കാനായത്. അതും സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലുമാണ്.തൃശൂർ ലോക്‌സഭ മണ്ഡലത്തിൽ നിന്ന് സിഎൻ ജയദേവൻ, കെപി രാജേന്ദ്രൻ, രാജാജി മാത്യൂ തോമസ് എന്നിവരുടെ പേരുകളടങ്ങിയ പട്ടികയാണ് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് സമർപ്പിച്ചിരുന്നത്. വീണ്ടും മത്സരിക്കാനുള്ള സന്നദ്ധത സി എൻ ജയദേവൻ അറിയിച്ചിരുന്നെങ്കിലും രാജാജി മാത്യുവിനെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. 

 ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂർണ്ണ ചിത്രം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP