Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

`പരാജയത്തിന് കാരണം സിപിഎം വിരുദ്ധ തരംഗമല്ല`; വടകരയിൽ തിരിച്ചടിയായത് ന്യൂനപക്ഷങ്ങളുടെ മോദിപ്പേടി; ശബരിമല വിഷയം ചർച്ചയായില്ലെന്നും പി ജയരാജൻ; ന്യൂനപക്ഷങ്ങൾക്കിടയിൽ കോൺഗ്രസ് ഉയർത്തിയ പ്രചാരണങ്ങൾ വിജയിച്ചെന്നും ജയരാജൻ

`പരാജയത്തിന് കാരണം സിപിഎം വിരുദ്ധ തരംഗമല്ല`; വടകരയിൽ തിരിച്ചടിയായത് ന്യൂനപക്ഷങ്ങളുടെ മോദിപ്പേടി; ശബരിമല വിഷയം ചർച്ചയായില്ലെന്നും പി ജയരാജൻ; ന്യൂനപക്ഷങ്ങൾക്കിടയിൽ കോൺഗ്രസ് ഉയർത്തിയ പ്രചാരണങ്ങൾ വിജയിച്ചെന്നും ജയരാജൻ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: വടകരയിലെ ഇടത് സ്ഥാനാർത്ഥി പി ജയരാജന്റെ തോൽവിയിലെ ഞെട്ടലിലാണ് സിപിഎം പ്രവർത്തകർ. ശക്തികേന്ദ്രമായ കൂത്തുപറമ്പിൽ സാക്ഷാൽ ജയരാജൻ പിന്നിൽ പോയതും തലശ്ശേരി ഒഴികെ എല്ലാ മണ്ഡലത്തിലും പിന്നിൽ പോയതുമാണ് പാർട്ടി കേന്ദ്രങ്ങളിൽ ഞെട്ടലുണ്ടാക്കുന്നത്. എന്നാൽ തോൽവിക്ക് കാരണം ഇടത്പക്ഷ വിരുദ്ധ തരംഗമല്ലെന്നും ന്യൂനപക്ഷങ്ങളുടെ മോദിപ്പേടിയാണ് എന്നുമാണ് പി ജയരാജൻ പ്രതികരിച്ചത്. ശബരിമല വിഷയം മണ്ഡലത്തിൽ ചർച്ചയായില്ല എന്നും കഴിഞ്ഞ നാല് വർഷമായി വിശ്വാസികൾക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്ന ഹെൽപ് ഡെസ്‌ക് ഉൾപ്പെ സംവിധാനമുള്ള സംഘടനയുടെ കൂടി ഭാഗമാണ് താനെന്നും ജയരാജൻ പ്രതികരിച്ചു.

മോദിയെക്കുറിച്ചുള്ള ഭയം പ്രയോജനപ്പെടുത്തി ന്യൂനപക്ഷങ്ങൾക്കിടയിൽ നടന്ന പ്രചാരവേലയുടെ ഫലമായാണ് ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ടതെന്ന് സിപിഎം നേതാവ് പി. ജയരാജൻ. പരാജയ കാരണം വിലയിരുത്താൻ ഓരോ ബൂത്തുതലത്തിലും പരിശോധന നടത്തി ആവശ്യമായ തുടർ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. മോദി പേടി പ്രയോജനപ്പെടുത്തി ന്യൂനപക്ഷങ്ങൾക്കിടയിൽ മുസ്ലിം ലീഗും ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും നടത്തിയിട്ടുള്ള ആസൂത്രിതമായ പ്രചാര വേലയുടെ ഫലമായിട്ടാണ് ഇത്തരത്തിൽ ഞങ്ങൾ പ്രതീക്ഷിച്ച വോട്ടുകൾ ലഭിക്കാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വരാതിരിക്കുന്നതിന് കോൺഗ്രസിന് വോട്ടുചെയ്യുന്നതാണ് നല്ലതെന്ന വ്യാമോഹം മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിലുണ്ടായി. കോൺഗ്രസിന് ബിജെപിയെ പ്രതിരോധിക്കാൻ പറ്റും എന്ന സന്ദേശം മത മൗലിക വാദികളായിട്ടുള്ള ആളുകൾ പ്രചരിപ്പിക്കുകയുണ്ടായി. യഥാർഥത്തിൽ കേരളത്തിലെ മത നിരപേക്ഷ ശക്തികൾക്ക് നേതൃത്വം കൊടുക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. വിശ്വസനീയമായിട്ടുള്ള മതനിരപേക്ഷ ശക്തി ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനമാണ് എന്നാണ് എൽഡിഎഫ് തിരഞ്ഞെടുപ്പ് സമയത്ത് പ്രചരിപ്പിച്ചിരുന്നത്. പക്ഷ ഇത് വിശ്വാസത്തിലെടുക്കാൻ ഒരുവിഭാഗം തയ്യാറായില്ല. ഇതിന്റെ ഫലമായാണ് ഇടതുപക്ഷത്തിന് പരാജയമുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP