Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോൺഗ്രസ്-ജെഡിഎസ് സഖ്യം തുടരുമെന്ന് സിദ്ധരാമയ്യ; മുഖ്യമന്ത്രിയായി കുമാരസ്വാമി തുടരണമെന്ന് ഹൈക്കമാൻഡ് നിർദ്ദേശിച്ചതായി പരമേശ്വരയും; കർണ്ണാടകയിൽ ജെഡിഎസ് തീരുമാനം നിർണ്ണായകം; ഭരണം പിടിക്കാൻ കരുക്കൾ നീക്കി ബിജെപി

കോൺഗ്രസ്-ജെഡിഎസ് സഖ്യം തുടരുമെന്ന് സിദ്ധരാമയ്യ; മുഖ്യമന്ത്രിയായി കുമാരസ്വാമി തുടരണമെന്ന് ഹൈക്കമാൻഡ് നിർദ്ദേശിച്ചതായി പരമേശ്വരയും; കർണ്ണാടകയിൽ ജെഡിഎസ് തീരുമാനം നിർണ്ണായകം; ഭരണം പിടിക്കാൻ കരുക്കൾ നീക്കി ബിജെപി

ബംഗളുരു: കർണ്ണാടകയിൽ മുഖ്യമന്ത്രി പദം ഏറ്റെടുക്കുമെന്ന വാർത്തകൾ നിഷേധിച്ച് കോൺഗ്രസ് ഹൈക്കമാണ്ട്. കർണാടകത്തിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യം തുടരുമെന്ന് സിദ്ധരാമയ്യ അറിയിച്ചു. മുഖ്യമന്ത്രിയായി കുമാരസ്വാമി തുടരണമെന്ന് ഹൈക്കമാൻഡ് നിർദ്ദേശിച്ചതായി കർണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വരയും വ്യക്തമാക്കി.

അതിനിടെ മുഖ്യമന്ത്രി സ്ഥാനം ജെ ഡി എസ് വിട്ടുനൽകുമെന്ന സൂചനയും നിലനിൽക്കുന്നുണ്ട്. സഖ്യം തുടരുന്നത് തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം എംഎൽഎമാർ വാദിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദൾ സഖ്യം 2 സീറ്റിൽ ഒതുങ്ങേണ്ടി വന്നു. ഉപതിരഞ്ഞെടുപ്പ് നടന്ന 2 നിയമസഭാ മണ്ഡലങ്ങളിലൊന്നും കോൺഗ്രസിന് നഷ്ടമായി. അതേസമയം കർണാടകയിൽ ബിജെപിക്ക് ചരിത്ര വിജയമാണ്. ആകെയുള്ള 28 സീറ്റുകളിൽ 25ഉം നേടിയാണ് ബിജെപിയുടെ കുതിപ്പ്.

കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്ഡെ നാലുലക്ഷത്തിഎഴുപത്തൊൻപതിനായിരം വോട്ടുകൾ നേടി. സഖ്യസർക്കാരിന്റെ ഒന്നാം വാർഷികത്തിലാണ് കോൺഗ്രസ് ദൾ കൂട്ടുകെട്ടിന് വൻ തിരിച്ചടി നേരിടേണ്ടിവന്നത്. മല്ലികാർജുൻ ഖാർഗെ, വീരപ്പ മൊയ്ലി, കൃഷ്ണ ബൈരെ ഗൗഡ ഈശ്വർ ഖന്ദ്രെ, തുടങ്ങി കോൺഗ്രസിന്റെ പ്രമുഖ സ്ഥാനാർത്ഥികളെല്ലാം പരാജയമറിഞ്ഞു.

ദൾ ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയും, ചെറുമകൻ നിഖിൽ ഗൗഡയും പരാജയപ്പെട്ടപ്പോൾ , ഹാസനിൽ പ്രജ്വൽ രേവണ്ണ വിജയിച്ചത് മാത്രമാണ് ദളിന് ആകെയുള്ള നേട്ടം. ഈ സാഹചര്യത്തിൽ ജെ ഡി എസ് പിണക്കത്തിലാണ്. ഈ സാഹചര്യം മുതലെടുക്കാൻ ബിജെപിയും സജീവമായി രംഗത്തുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP