Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്തിൽ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റിൽ; വി രാധാകൃഷ്ണനെ ഡിആർഐ അറസ്റ്റ് ചെയ്തത് സ്വർണം കടത്തിയത് ഈ ഉദ്യോഗസ്ഥൻ ഡ്യൂട്ടിയിൽ ഉള്ളപ്പോഴെന്ന് കണ്ടെത്തി; സ്വർണ്ണക്കടത്തിലെ മുഖ്യകണ്ണി മലപ്പുറം സ്വദേശിയായ ഹക്കീമിനു വേണ്ടി വലവിരിച്ചു റവന്യൂ ഇന്റലിജൻസ്; അന്വേഷണം കൂടുതൽ വിപുലപ്പെടുത്തും

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്തിൽ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റിൽ; വി രാധാകൃഷ്ണനെ ഡിആർഐ അറസ്റ്റ് ചെയ്തത് സ്വർണം കടത്തിയത് ഈ ഉദ്യോഗസ്ഥൻ ഡ്യൂട്ടിയിൽ ഉള്ളപ്പോഴെന്ന് കണ്ടെത്തി; സ്വർണ്ണക്കടത്തിലെ മുഖ്യകണ്ണി മലപ്പുറം സ്വദേശിയായ ഹക്കീമിനു വേണ്ടി വലവിരിച്ചു റവന്യൂ ഇന്റലിജൻസ്; അന്വേഷണം കൂടുതൽ വിപുലപ്പെടുത്തും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. കസ്റ്റംസ് സൂപ്രണ്ട് വി രാധാകൃഷ്ണനെയാണ് ഡിആർഐ അറസ്റ്റ് ചെയ്തത്. ഇയാൾ ഡ്യൂട്ടിയിലുള്ളപ്പോഴാണ് സ്വർണം കടത്തിയതെന്ന് ഡിആർഐ കണ്ടെത്തി. സൂപ്രണ്ട് സ്വർണ്ണക്കടത്തുകാർക്ക് ഒത്താശ ചെയ്തു എന്ന സംശയത്തിലാണ് നടപടി. തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തുവന്ന തിരുമല സ്വദേശി സുനിലിന്റെയും സെറീന ഷാജിയുടെയും ബാഗിൽ നിന്ന് 25 കിലോ സ്വർണം ഡിആർഐ പിടികൂടിയതോടെയാണ് കള്ളക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

വിമാനത്താവളത്തിനുള്ളിൽ കള്ളകടത്തുകാർക്ക് സഹായം ലഭിച്ചുവെന്ന സംശയം ഡിആർഐക്ക് ഉണ്ടായിരുന്നു. പിടിലായവരുടെ മൊഴികളിൽ നിന്നും സഹായം ചെയ്തവരെ കുറിച്ചുള്ള ചില സൂചനകളും ലഭിച്ചതോടെയാണ് അന്വേഷണം ഊർജ്ജിതമാക്കിയത്. സ്വർണം പുറത്തേക്ക് കടത്താൻ സഹായിക്കുന്ന ആറ് താൽക്കാലിക ജീവനക്കാർ നേരത്തെ പിടിയിലായിരുന്നു. വിമാനത്താവളത്തിനുള്ളിൽ കള്ളകടത്തുകാർക്ക് സഹായം ലഭിച്ചുവെന്ന സംശയം ഡി.ആർ.ഐക്ക് ഉണ്ടായിരുന്നു. പിടിലായവരുടെ മൊഴികളിൽ നിന്നും സഹായം ചെയ്തവരെ കുറിച്ചുള്ള ചില സൂചനകളും ലഭിച്ചതോടെയാണ് അന്വേഷണം ഊർജ്ജിതമാക്കിയത്. സ്വർണം പുറത്തേക്ക് കടത്താൻ സഹായിക്കുന്ന ആറ് താൽക്കാലിക ജീവനക്കാർ നേരത്തെ പിടിയിലായിരുന്നു.

അതേസമയം കള്ളക്കടത്തിലെ മുഖ്യ കണ്ണിയായ മലപ്പുറം സ്വദേശിയായ ഹക്കീമിനു വേണ്ടിയെന്നു റവന്യൂ ഇന്റലിജൻസ് പരിശോധന ഊർജ്ജിതമാക്കി. തിരുവനന്തപുരത്തു ജൂവലറിയുള്ള ഹക്കീം അഡ്വ. ബിജു മനോഹരന്റെ സംഘത്തെ ഉപയോഗിച്ചു പലതവണ സ്വർണം കടത്തിയതായി തെളിവു ലഭിച്ചു. സ്വർണക്കടത്തിൽ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുന്നു. ഇയാൾ ആറ്റുകാൽ ഷോപ്പിങ് കോപ്ലക്സിൽ പ്രവർത്തിക്കുന്ന പിപിഎം ജുവല്ലറിയുടെ മാനേജരാണ്. ഒളിവിൽ പോയ ഹക്കീമിന് വേണ്ടി മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. എട്ടേകാൽ കോടി രൂപ വിലമതിക്കുന്ന 25 കിലോ സ്വർണമാണു ദുബായിൽ നിന്നു കടത്തുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടിയത്. സ്വർണവുമായി പിടിയിലായ കഴക്കൂട്ടം സ്വദേശി സെറീന ഷാജിയെയും തിരുമല സ്വദേശി സുനിൽകുമാറിനെയും നിയോഗിച്ചത് അഭിഭാഷകനായ ബിജുവാണെന്ന് കണ്ടെത്തിയിരുന്നു.

അതേസമയം സ്വർണക്കടത്തിലെ മുഖ്യകണ്ണികൾക്കെതിരെ ലുക്കൗട്ട് സർക്കുലർ ഇറക്കാൻ ഡി.ആർ.ഐ തീരുമാനിച്ചു. അഭിഭാഷകൻ ബിജു മോഹനന്റെ നേതൃത്വത്തിലെ സംഘം പത്തിലേറെ സ്ത്രീകളെ സ്വർണക്കടത്തിന് ഉപയോഗിച്ചെന്നും കണ്ടെത്തി. ഒരാഴ്ചയായിട്ടും ഇവരെ പിടികൂടാനാവാത്തതിനാലാണ് അഡ്വ. ബിജുവിനൊപ്പം വിഷ്ണു, ജിത്തു എന്നിവർക്കായും ലുക്കൗട്ട് സർക്കുലർ ഇറക്കാൻ തീരുമാനിച്ചത്. ദുബായിലേക്ക് കടന്നിരിക്കാമെന്ന നിഗമനത്തിൽ തിരച്ചിൽ അവിടേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കുടുംബ യാത്രക്കാരെന്ന് തെറ്റിദ്ധരിപ്പിക്കാനായി സ്വർണവുമായി വരുന്ന പുരുഷനൊപ്പം സ്ത്രീയെ അയക്കുന്നതാണ് രീതി. ബിജുവിന്റെ ഭാര്യയെ ഇങ്ങിനെ ഉപയോഗിച്ച് നാല് തവണ സ്വർണം കടത്തിയെന്ന് കണ്ടെത്തിയതോടെ അവരെ അറസ്റ്റ് ചെയ്തിരുന്നു. കഴക്കൂട്ടം സ്വദേശിയായ മറ്റൊരു സ്ത്രീയെ ഇന്നലെ ചോദ്യം ചെയ്തപ്പോളും ഇതേ കാര്യങ്ങൾ സമ്മതിച്ചു. അവരെ മാപ്പുസാക്ഷിയാക്കാനായി മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. 25 കിലോ സ്വർണവുമായി പിടിയിലായ സെറീന ഷാജിയുടെ സഹായത്തോടെ പത്തിലേറെ സ്ത്രീകളെ ഇങ്ങിനെ കാരിയറായി ഉപയോഗിച്ചെന്നാണ് ഡി.ആർ.ഐയുടെ നിഗമനം.

ദുബായിൽ നിന്നുള്ള സ്വർണക്കടത്തിന് സുഹൃത്തുക്കളെയാണ് ബിജു ഉപയോഗിച്ചിരുന്നത്. പിടിക്കപ്പെടില്ലെന്ന് വിശ്വസിപ്പിച്ച് വിസിറ്റിങ് വിസയിലായിരുന്നു കടത്ത്. വലിയൊരു സംഘം തന്നെ ബിജുവിന് വേണ്ടി സ്വർണം കടത്തിയതായി ഡി ആർ ഐക്ക് വ്യക്തമായി. സ്വർണക്കടത്തിന് പിടിയിലായ സെറീന വഴിയും ഈ സംഘം ആൾക്കാരെ സ്വാധീനിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP