Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വടകരയിൽ സ്ഥാനാർത്ഥിയായത് പ്രവർത്തകരുടെ നിരന്തരം ആവശ്യം പാർട്ടി അംഗീകരിച്ചപ്പോൾ; സ്ഥാനാർത്ഥിയപ്പോൾ തന്നെ വിജയമുറപ്പിച്ചതിനാൽ പുതിയ ജില്ലാ സെക്രട്ടറിയും വന്നു; കെ മുരളീധരനോട് പരാജയപ്പെട്ട സഖാക്കളുടെ `ജയരാജേട്ടന്` ഇനി എന്ത് റോൾ? പാർട്ടി മുഖപത്രത്തിന്റെ ചുമതലയുള്ള മുതിർന്ന നേതാവ് മാത്രമായി ജയരാജൻ ഒതുക്കപ്പെടുമോ എന്ന ആശങ്കയിൽ കണ്ണൂരിലെ പാർട്ടി അണികൾ

വടകരയിൽ സ്ഥാനാർത്ഥിയായത് പ്രവർത്തകരുടെ നിരന്തരം ആവശ്യം പാർട്ടി അംഗീകരിച്ചപ്പോൾ; സ്ഥാനാർത്ഥിയപ്പോൾ തന്നെ വിജയമുറപ്പിച്ചതിനാൽ പുതിയ ജില്ലാ സെക്രട്ടറിയും വന്നു; കെ മുരളീധരനോട് പരാജയപ്പെട്ട സഖാക്കളുടെ `ജയരാജേട്ടന്` ഇനി എന്ത് റോൾ? പാർട്ടി മുഖപത്രത്തിന്റെ ചുമതലയുള്ള മുതിർന്ന നേതാവ് മാത്രമായി ജയരാജൻ ഒതുക്കപ്പെടുമോ എന്ന ആശങ്കയിൽ കണ്ണൂരിലെ പാർട്ടി അണികൾ

രഞ്ജിത്ത് ബാബു

കണ്ണൂർ: സിപിഎം. ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനെ പാർട്ടി ഇനി ഏത് നിലയിൽ പരിഗണിക്കും.? വടകരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ജയരാജന്റെ അനുകൂലികളും പാർട്ടി പ്രവർത്തകരും ചർച്ച ചെയ്യപ്പെടുന്ന വിഷയം ഇതാണ്. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കേയാണ് പി.ജയരാജനെ വടകരയിൽ മത്സരിപ്പിക്കാൻ സിപിഎം. നേതൃത്വം തീരുമാനിച്ചത്. കണ്ണൂർ, കാസർഗോഡ്, വടകര ലോകസഭാ മണ്ഡങ്ങളിൽ സിപിഎം. അണികൾ ജയരാജൻ മത്സരിക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ ഉയർത്തിയിരുന്നു. ഒടുവിൽ വടകരയിൽ മത്സരിക്കാനാണ് തീരുമാനം. അതിനിടെ തന്നെ പി.ജയരാജന് ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി എം വി ജയരാജനെ ജില്ലാ കമ്മിറ്റി യോഗം വിളിച്ച് തെരഞ്ഞെടുക്കുകയും ചെയ്തു.

ഇത്രയും ധൃതിയിൽ പി.ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റാണ്ടേതുണ്ടായിരുന്നോ എന്ന സംശയം ആ സമയത്തു തന്നെ പാർട്ടി പ്രവർത്തകരിൽ ഉടലെടുത്തിരുന്നു. കോട്ടയം ലോകസഭാ മണ്ഡലത്തിൽ സിപിഎം. സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വി.എൻ. വാസവനെ തൽസ്ഥാനത്തു നിന്നും മാറ്റിയിരുന്നില്ല. പി.ജയരാജൻ മത്സരിക്കുമ്പോൾ പകരം ആർക്കും ചുമതല നൽകാതെ സ്ഥിരം സെക്രട്ടറിയെ തെരഞ്ഞെടുക്കുകയായിരുന്നു. വടകരയിൽ ജയരാജൻ തോൽക്കുകയും വെറും സംസ്ഥാന കമ്മിറ്റി അംഗം മാത്രമായി മാറുകയും ചെയ്തിരിക്കയാണ്.

നേരത്തെ സംസ്ഥാന സെക്രട്ടറിയേറ്റിൽ പരിഗണിക്കാൻ സംസ്ഥാന കമ്മിറ്റി ശ്രമം നടത്തിയെങ്കിലും കണ്ണൂരിൽ നിന്ന് കൂടുതൽ ആളുകളുള്ള സ്ഥിതിക്ക് കേന്ദ്ര കമ്മിറ്റി അനുകൂല നിലപാടെടുത്തിരുന്നില്ല. അതോടെ ആനത്തലവട്ടം ആനന്ദനെ സെക്രട്ടറിയേറ്റിലേക്ക് നിയോഗിക്കുയായിരുന്നു. ഫലത്തിൽ ഇപ്പോൾ സെക്രട്ടറിയേറ്റിലേക്ക് ഒഴിവുകളുമില്ല. അതിനാൽ പി.ജയരാജന് സംസ്ഥാനസമിതി അംഗമായി തുടരാനേ നിവൃത്തിയുള്ളൂ. സിപിഎം. അണികൾക്ക് പ്രത്യേകിച്ച് യുവാക്കൾക്ക് ഏറെ പ്രിയംങ്കരനായ നേതാവാണ് ജയരാജൻ. ഏത് സമയത്തും ജില്ലാ സെക്രട്ടറിയുമായി കാണുവാനും സംസാരിക്കുവാനും കഴിയുമെന്നതാണ് മുൻകാല നേതാക്കളിൽ നിന്നും ജയരാജനെ വേർതിരിക്കുന്നത്.

അതുകൊണ്ടു തന്നെ പാർട്ടിയുടെ ഏറ്റവും താഴെ തട്ടിലുള്ള പ്രവർത്തകരുമായി ജയരാജന് നേരിട്ട് ബന്ധവുമുണ്ട്. ഇതെല്ലാം മുൻ നേതാക്കളിൽ നിന്നും ജയരാജനെ വ്യത്യസ്തനാക്കുന്നു. ജില്ലാ സെക്രട്ടറി സ്ഥാനത്തിരിക്കവേ ജയരാജനെ വാഴ്‌ത്തിക്കൊണ്ടുള്ള ഒരു ആൽബം സിപിഎം. അനുകൂല സാംസ്കാരിക സംഘടന പുറത്തിറക്കിയതിനെ ചൊല്ലി ജയരാജന് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് വിമർശനം ഏറ്റു വാങ്ങേണ്ടി വന്നിരുന്നു. സ്വന്തം കീർത്തിക്കു വേണ്ടി ആൽബം പുറത്തിറക്കിയെന്ന ആക്ഷേപമായിരുന്നു ഉയർന്നത്.

'കണ്ണൂരിൻ താരകമല്ലോ ചെഞ്ചോര പൊൻകതിരല്ലേ, നാടിൻ നെടു നായകനല്ലോ , പി.ജയരാജൻ ' എന്ന ഗാനത്തോടെയാണ് ആൽബം പുറത്തിറങ്ങിയത്. ഇതാണ് സംസ്ഥാന കമ്മിറ്റിയുടെ വിമർശനത്തിന് വിധേയമായത്. ഇതിന് ജയരാജൻ വിശദീരകരണം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും അണികളിൽ നിന്നും ജയരാജന് നേരെ അവമതിപ്പുണ്ടായിട്ടില്ല. അവർ കൂടുതൽ ഒട്ടിച്ചേരുകയായിരുന്നു. ഇപ്പോൾ ഭാരിച്ച ഉത്തരവാദിത്വമില്ലാത്തതിനാൽ ജയരാജന് പാർട്ടി താക്കോൽ സ്ഥാനം നൽകിയില്ലെങ്കിൽ അണികളിൽ കടുത്ത പ്രതിഷേധം ഉയരും. അതിനുള്ള സാഹചര്യം സിപിഎം. നേതൃത്വം എങ്ങിനെ നേരിടുമെന്ന് കണ്ടറിയേണ്ടതാണ്. പതിവു പോലെ സഞ്ചരിക്കാൻ കാറും പാർട്ടി മുഖ പത്രത്തിന്റെ ചുമതലയും ഏൽപ്പിക്കേണ്ട ഒരു നേതാവായി പി.ജയരാജൻ ഒതുക്കപ്പെടുമോ? അണികൾക്ക് അതിൽ ആശങ്കയുണ്ട്.

വടകരയിലെ ഇടത് സ്ഥാനാർത്ഥി പി ജയരാജന്റെ തോൽവിയിലെ ഞെട്ടലിലാണ് സിപിഎം പ്രവർത്തകർ. ശക്തികേന്ദ്രമായ കൂത്തുപറമ്പിൽ സാക്ഷാൽ ജയരാജൻ പിന്നിൽ പോയതും തലശ്ശേരി ഒഴികെ എല്ലാ മണ്ഡലത്തിലും പിന്നിൽ പോയതുമാണ് പാർട്ടി കേന്ദ്രങ്ങളിൽ ഞെട്ടലുണ്ടാക്കുന്നത്. എന്നാൽ തോൽവിക്ക് കാരണം ഇടത്പക്ഷ വിരുദ്ധ തരംഗമല്ലെന്നും ന്യൂനപക്ഷങ്ങളുടെ മോദിപ്പേടിയാണ് എന്നുമാണ് പി ജയരാജൻ പ്രതികരിച്ചത്. ശബരിമല വിഷയം മണ്ഡലത്തിൽ ചർച്ചയായില്ല എന്നും കഴിഞ്ഞ നാല് വർഷമായി വിശ്വാസികൾക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്ന ഹെൽപ് ഡെസ്‌ക് ഉൾപ്പെ സംവിധാനമുള്ള സംഘടനയുടെ കൂടി ഭാഗമാണ് താനെന്നും ജയരാജൻ പ്രതികരിച്ചു.

മോദിയെക്കുറിച്ചുള്ള ഭയം പ്രയോജനപ്പെടുത്തി ന്യൂനപക്ഷങ്ങൾക്കിടയിൽ നടന്ന പ്രചാരവേലയുടെ ഫലമായാണ് ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ടതെന്ന് സിപിഎം നേതാവ് പി. ജയരാജൻ. പരാജയ കാരണം വിലയിരുത്താൻ ഓരോ ബൂത്തുതലത്തിലും പരിശോധന നടത്തി ആവശ്യമായ തുടർ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. മോദി പേടി പ്രയോജനപ്പെടുത്തി ന്യൂനപക്ഷങ്ങൾക്കിടയിൽ മുസ്ലിം ലീഗും ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും നടത്തിയിട്ടുള്ള ആസൂത്രിതമായ പ്രചാര വേലയുടെ ഫലമായിട്ടാണ് ഇത്തരത്തിൽ ഞങ്ങൾ പ്രതീക്ഷിച്ച വോട്ടുകൾ ലഭിക്കാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വരാതിരിക്കുന്നതിന് കോൺഗ്രസിന് വോട്ടുചെയ്യുന്നതാണ് നല്ലതെന്ന വ്യാമോഹം മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിലുണ്ടായി. കോൺഗ്രസിന് ബിജെപിയെ പ്രതിരോധിക്കാൻ പറ്റും എന്ന സന്ദേശം മത മൗലിക വാദികളായിട്ടുള്ള ആളുകൾ പ്രചരിപ്പിക്കുകയുണ്ടായി. യഥാർഥത്തിൽ കേരളത്തിലെ മത നിരപേക്ഷ ശക്തികൾക്ക് നേതൃത്വം കൊടുക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. വിശ്വസനീയമായിട്ടുള്ള മതനിരപേക്ഷ ശക്തി ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനമാണ് എന്നാണ് എൽഡിഎഫ് തിരഞ്ഞെടുപ്പ് സമയത്ത് പ്രചരിപ്പിച്ചിരുന്നത്. പക്ഷ ഇത് വിശ്വാസത്തിലെടുക്കാൻ ഒരുവിഭാഗം തയ്യാറായില്ല. ഇതിന്റെ ഫലമായാണ് ഇടതുപക്ഷത്തിന് പരാജയമുണ്ടായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP