Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

`സുരേന്ദ്രൻ വിജയിക്കാതിരിക്കാൻ ബിജെപിക്കാർ തന്നെ കാലുവാരി`; കൂടെ നടന്ന ന്യൂനപക്ഷനേതാവ് പലരോടും ഫോണിൽ ആവശ്യപ്പെട്ടത് ആന്റോ ആന്റണിക്ക് വോട്ട് ചെയ്യാൻ; സ്വന്തം മക്കളും വിദേശത്ത് നിന്നെത്തിയാൽ വോട്ട് ആന്റോക്ക് എന്ന് പറഞ്ഞും കാൻവാസിങ്; സുരേന്ദ്രനെ ഒതുക്കാൻ ശ്രമിച്ച ഫോൺ രേഖകളെല്ലാം കൈവശമുണ്ടെന്ന് പിസി ജോർജ്; പത്തനംതിട്ടയിലും തിരുവനന്തപുരത്തും തോറ്റത് അന്വേഷിക്കണമെന്നും പൂഞ്ഞാർ പുലി

`സുരേന്ദ്രൻ വിജയിക്കാതിരിക്കാൻ ബിജെപിക്കാർ തന്നെ കാലുവാരി`; കൂടെ നടന്ന ന്യൂനപക്ഷനേതാവ് പലരോടും ഫോണിൽ ആവശ്യപ്പെട്ടത് ആന്റോ ആന്റണിക്ക് വോട്ട് ചെയ്യാൻ; സ്വന്തം മക്കളും വിദേശത്ത് നിന്നെത്തിയാൽ വോട്ട് ആന്റോക്ക് എന്ന് പറഞ്ഞും കാൻവാസിങ്; സുരേന്ദ്രനെ ഒതുക്കാൻ ശ്രമിച്ച ഫോൺ രേഖകളെല്ലാം കൈവശമുണ്ടെന്ന് പിസി ജോർജ്; പത്തനംതിട്ടയിലും തിരുവനന്തപുരത്തും തോറ്റത് അന്വേഷിക്കണമെന്നും പൂഞ്ഞാർ പുലി

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനെ ബിജെപിക്കാർ തന്നെ കാല് വാരി തോൽപ്പിച്ചെന്ന് ജനപക്ഷം നേതാവ് പിസി ജോർജ്. പത്തനംതിട്ടയിൽ ഉറപ്പായും ബിജെപി വിജയിക്കുമായിരുന്നുവെന്നും എന്നാൽ സുരേന്ദ്രന് ഒപ്പം നടന്നവർ തന്ന ആന്റോ ആന്റണിക്ക് വോട്ട് ചെയ്‌തെന്ന് പിസി ആരോപിക്കുന്നു. കൂടെനടന്ന ന്യൂനപക്ഷ മോർച്ച നേതാക്കൾ തന്നെ ആന്റോ ആന്റണിക്ക് വോട്ടുചെയ്യാൻ പലരോടും ആവശ്യപ്പെട്ടുവെന്നും പി.സി ജോർജ് വെളിപ്പെടുത്തി.

പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും തോൽവി ബിജെപി ദേശീയ നേതൃത്വം അന്വേഷിക്കണമെന്നും പി.സി ജോർജ് ആവശ്യപ്പെട്ടു. കേരളത്തിൽ വലിയ സാധ്യതയുള്ള മണ്ഡലങ്ങളായി ബിജെപി കണക്കാക്കിയരുന്നതാണ് തിരുവനന്തപുരവും പത്തനംതിട്ടയും.ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് എപ്പോഴും സുരേന്ദ്രനൊപ്പമുണ്ട്.

ഫോണിൽ സംസാരിക്കുമ്പോൾ അയാൾ ആവശ്യപ്പെടുന്നത് ആന്റോ ആന്റണിക്ക് വോട്ട് ചെയ്യണമെന്നാണ്. അയാളുടെ മകനും മകളും വിദേശത്തുനിന്ന് വരാൻ പറഞ്ഞിട്ടുണ്ട്. അവർ വന്നുകഴിഞ്ഞാൽ ആന്റോ ആന്റണിക്ക് വോട്ട് ചെയ്യാൻ പറയുമെന്ന് പറഞ്ഞതായും പി.സി ജോർജ് പറഞ്ഞു. ഇത്തരത്തിൽ സുരേന്ദ്രനൊപ്പമുള്ള 10 നേതാക്കളുടെ ഫോൺവിളിയുടെ ശബ്ദരേഖ കൈവശമുണ്ടെന്നും അത് ഉടൻ പുറത്തുവിടുമെന്നും പി.സി ജോർജ് പറഞ്ഞു.

ശബരിമല വിഷയത്തെ സുവർണാവസരമാക്കി ലോക്സഭാ തെരഞ്ഞെടുപ്പിൽ അക്കൗണ്ടു തുറക്കാമെന്ന പ്രതീക്ഷ പൊലിഞ്ഞതോടെ ബിജെപിയിൽ പൊട്ടിത്തെറികൾ തുടങ്ങി. പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പോയതും തിരുവനന്തപുരത്തെ കുമ്മനം രാജശേഖരന്റെ ഞെട്ടിക്കുന്ന തോൽവിയും ബിജെപിക്കുള്ളിൽ കലഹങ്ങൾക്ക് കാരണമായിട്ടുണ്ട്.അതേസമയം തിരുവനന്തപുരത്ത് വോട്ട് കുറഞ്ഞുവെന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള അഭിപ്രായപ്പെട്ടത്. കേരളത്തിൽ സ്ഥാനാർത്ഥി നിർണയത്തിൽ കാലതാമസമുണ്ടായെന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് പാർട്ടി പ്രവർത്തനത്തിൽ എന്തെങ്കിലും കോട്ടമുണ്ടായോ എന്ന് പരിശോധിക്കും. ശബരിമലയെ രാഷ്ട്രീയ കമ്പോളത്തിൽ വിൽപന ചരക്കാക്കിയിട്ടില്ല. വിശ്വാസികളുടെ സമരത്തിന് പാർട്ടി കലവറയില്ലാത്ത പിന്തുണ നൽകുകയാണ് ചെയ്തിട്ടുള്ളത്. അതിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. ശബരിമലയെന്നത് ആത്മാവുമായി ബന്ധപ്പെട്ട വിഷയമാണെന്നും അതിൽ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ മത ധ്രുവീകരണം ഉണ്ടായിട്ടുണ്ടെന്നാണ് സിപിഎം പറയുന്നത്. അത് നടത്തിയത് ബിജെപിയല്ല കേന്ദ്രത്തിൽ ഒന്നിച്ച് അധികാരം പങ്കിടാൻ സിപിഎം ആഗ്രഹിച്ച കോൺഗ്രസാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. അതിനിടെ പാർട്ടി തീരുമാനം മറികടന്നുള്ള ആർഎസ്എസ് ഇടപെടലാണ് തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും തോൽവിക്കുള്ള കാരണമായി ശ്രീധരൻപിള്ള ദേശീയ നേതൃത്വത്തിന് മുന്നിൽ നിരത്താനൊരുങ്ങുന്നത്.ശബരിമല പ്രശ്നം ഉണ്ടായിട്ടും മുതലാക്കാനാകാതെ പോയതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമാണെന്നാണ് മുരളീധരപക്ഷത്തിന്റെ നിലപാട്. സമരങ്ങളിലടക്കം പ്രസിഡണ്ടിന്റെ അടിക്കടിയുള്ള നിലപാട് മാറ്റങ്ങളിലേക്കാണ് മുരളീപക്ഷം വിരൽ ചൂണ്ടുന്നത്. മുൻ നിലപാട് വിട്ട് ആർഎസ്എസ്സും മുരളീ പക്ഷത്തിനൊപ്പമുണ്ടാകുമെന്നതും പ്രധാനം. ഇത് തിരിച്ചറിഞ്ഞാണ് ആർഎസ്എസ്സിനെതിരായ പിള്ളയുടെ നീക്കം.

തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും തോൽവിയാണ് ആർഎസ്എസ്സിനെതിരായ പിള്ളയുടെ പ്രധാന ആയുധം. കുമ്മനത്തെയും സുരേന്ദ്രനെയും ഇറക്കാനുള്ള ആർഎസ്എസ് കടുംപിടുത്തം തോൽവിയുടെ കാരണങ്ങളായി പിള്ള പാർട്ടി ദേശീയ നേതൃത്വത്തിന് മുന്നിൽ നിരത്തും. തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ താൻ മത്സരിച്ചിരുന്നെങ്കിൽ ന്യൂനപക്ഷ വോട്ടുകൾ കൂടി താമരയിൽ വീഴുമായിരുന്നുവെന്നാണ് പിള്ളയുടെ വാദം. ആർഎസ്എസ്സിന്റ അമിത ഇടപെടലിൽ കൃഷ്ണദാസ് പക്ഷത്തിനും പരാതിയുണ്ട്. അടുത്തയാഴ്ച ചേരുന്ന സംസ്ഥാന നേതൃയോഗങ്ങളിൽ പരസ്പരം പഴിചാരലും പൊട്ടിത്തെറിയും ഉറപ്പാണ്. ശബരിമലയുടെ നേട്ടം യുഡിഎഫ് കൊണ്ടുപോയെന്ന സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തലൊന്നും ദേശീയ നേതൃത്വം അംഗീകരിക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP