Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അമേഠിയിൽ ഇടതുപാർട്ടിക്ക് 988 വോട്ട് കിട്ടിയപ്പോൾ സരിത ഒറ്റയ്ക്ക് നേടിയെടുത്തത് 569 വോട്ടുകൾ; കാവി തരംഗം കോൺഗ്രസിന് മേൽ വരെ വീശിയടിച്ച മണ്ഡലത്തിൽ ചെങ്കോടിക്ക് മുന്നിൽ സോളാർ നായികയുടെ പച്ചമുളകിന് തന്നെ 'ഭേദപ്പെട്ട സ്‌കോർ'; അമേഠിയിൽ പൊട്ടിയ രാഹുൽ വയനാട് തൂത്തുവാരിയതിന് പിന്നാലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന പരാതിയുമായി 'വിവാദതാരം' ഹൈക്കോടതിയിലേക്ക്

അമേഠിയിൽ ഇടതുപാർട്ടിക്ക് 988 വോട്ട് കിട്ടിയപ്പോൾ സരിത ഒറ്റയ്ക്ക് നേടിയെടുത്തത് 569 വോട്ടുകൾ; കാവി തരംഗം കോൺഗ്രസിന് മേൽ വരെ വീശിയടിച്ച മണ്ഡലത്തിൽ ചെങ്കോടിക്ക് മുന്നിൽ സോളാർ നായികയുടെ പച്ചമുളകിന് തന്നെ 'ഭേദപ്പെട്ട സ്‌കോർ'; അമേഠിയിൽ പൊട്ടിയ രാഹുൽ വയനാട് തൂത്തുവാരിയതിന് പിന്നാലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന പരാതിയുമായി 'വിവാദതാരം' ഹൈക്കോടതിയിലേക്ക്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഇന്ത്യയുടെ ഭരണചക്രം വീണ്ടും ആരിലേക്ക് എത്തും എന്ന ചോദ്യത്തിന് കഴിഞ്ഞ ദിവസം ഉത്തരം വന്നിരുന്നു. കാവിതരംഗം ആഞ്ഞുവീശിയ ഇന്ത്യയിൽ കോൺഗ്രസിന് മുൻതൂക്കം ലഭിച്ചത് കേരളമടക്കം ചുരുക്കം സ്ഥലങ്ങളിൽ മാത്രമാണ് ബിജെപിക്ക് വിജയം തൊടാനാവതെ പോയത്. രാജ്യം ഉറ്റു നോക്കിയിരുന്ന അമേഠിയിൽ നടന്ന മത്സരമായി ഏറെ ശ്രദ്ധ നേടിയ പോരാട്ടങ്ങളിലൊന്ന്. ബിജെപിയുടെ സ്ഥാനാർത്ഥിയും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനിയും രാഹുൽ ഗാന്ധിയും തമ്മിലുള്ള പോരാട്ടത്തിൽ ഇഞ്ചോടിഞ്ച് ലീഡാണ് ആദ്യം കണ്ടതെങ്കിലും അരലക്ഷത്തിലധികം വോട്ടുകൾക്ക് സ്മൃതി വിജയം ഉറപ്പിച്ചു.

എന്നാൽ അമേഠിയിലെ മത്സരത്തിൽ കൗതുകകരമായ സംഗതി എന്തായിരുന്നെന്നാൽ ബിജെപിക്ക് കോൺഗ്രസിനും ഇടയിൽ പിടിച്ചു നിൽക്കാൻ പെടാപ്പാടു പെട്ട ഇടതു പാർട്ടി സ്ഥാനാർത്ഥി നേടിയ വോട്ടും സോളാർ വിവാദ നായിക സരിതാ എസ് നായർ ഒറ്റക്ക് നേടിയ വോട്ടും ശ്രദ്ധിച്ചാൽ ഭേദപ്പെട്ട സ്‌കോർ സരിതയ്ക്ക് തന്നെയാണ്. സിപിഐ (മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ്)യുടെ ബാസ് ഡിയോ മൗര്യ 988 വോട്ടുകൾ നേടിയപ്പോൾ പച്ചമുളക് ചിഹ്നത്തിൽ മത്സരിച്ച സരിതാ എസ് നായർ നേടിയത് 569 വോട്ടുകളാണ്.

ഒരു പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടതും ഒറ്റയ്ക്ക് നിന്ന് സരിത നേടിയ വോട്ടുകളും താരതമ്യം ചെയ്താൽ സരിത തന്നെ ഭേദമെന്ന് സമൂഹ മാധ്യമം അടക്കം പറയുന്നു. അമേഠിയിൽ വിജയിച്ചില്ലെങ്കിലും വയനാട്ടിൽ രാഹുൽ ഗാന്ധി റെക്കോർഡ് വിജയം കരസ്ഥമാക്കിയതിന് പിന്നാലെയാണ് കോൺഗ്രസ് അധ്യക്ഷന്റെ വിജയത്തിനെതിരെ സരിത കോടതിയിലേക്ക് നീങ്ങുന്നത്. സരിത അമേഠിയിൽ സമർപ്പിച്ച പത്രിയ ആദ്യം ഒരു ബുദ്ധിമുട്ടുമില്ലാതെ സ്വീകരിച്ചത്.

എന്നാൽ വയനാട്ടിൽ തന്റെ പത്രിക തള്ളിയ നടപടിക്കെതിരെയാണ് സോളാർ വിവാദ നായിക ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. തിരഞ്ഞെടുപ്പ് അന്യായമായി ഉന്നയിക്കുന്ന കേസിൽ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് സരിതയുടെ ആവശ്യം.

അമേഠിയിലെ 'സ്മൃതി' പ്രഭാവം

വയനാട്ടിൽ നാലുലക്ഷത്തിൽപരം വോട്ടിന് ജയിച്ച രാഹുൽ ഗാന്ധി അമേഠിയിൽ 44082 വോട്ടുകൾക്കാണ് ബിജെപിയിലെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടത്. വയനാട്ടിലെ റെക്കോർഡ് ഭൂരിപക്ഷത്തിന്റെ എല്ലാ ശോഭകളും കെടുത്തിക്കളയുന്ന രീതിയിലാണ് അമേഠിയിലെ ഫലം വന്നത്. ഏറെ രാഷ്ട്രീയ ശ്രദ്ധയാകർഷിച്ച മണ്ഡലമായിരുന്നു ഉത്തർപ്രദേശിലെ അമേഠി. വാശിയേറിയ പോരാട്ടത്തിനൊടുവിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനിയോട് 44082 വോട്ടുകൾക്കാാണ്് പരാജയപ്പെട്ടത്.

2014-ലെ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിനുള്ള മധുരപ്രതികാരമായി സ്മൃതിയുടെ അമേഠിയിലെ വിജയം. വോട്ടെണ്ണലിന്റെ തുടക്കം മുതൽ ലീഡ് നില മാറിമറിഞ്ഞ അമേഠിയിൽ അഞ്ചാം റൗണ്ടിനുശേഷം സ്മൃതി ഇറാനി സ്ഥിരമായ ലീഡ് നിലനിർത്തുകയായിരുന്നു. 2004 മുതൽ അമേഠിയെ പ്രതിനിധീകരിക്കുന്നത് രാഹുലാണ്. കഴിഞ്ഞ മൂന്ന് തവണയും എതിരാളികളേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ ജയിച്ചു കയറിയ രാഹുൽ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പരാജയം എന്താണെന്നറിഞ്ഞു.

ജനങ്ങൾക്കു മുന്നിൽ 'ന്യായ്' പോലെയുള്ള പദ്ധതികൾ അവതരിപ്പിച്ചിട്ടും സ്വന്തം സഹോദരി പ്രിയങ്കാ ഗാന്ധിയെ കളത്തിലിറക്കിയിട്ടും പരാജയത്തിൽ നിന്നു രക്ഷ നേടാൻ രാഹുലിനായില്ല. കേരളത്തിൽ വയനാട് എന്ന സുരക്ഷിത മണ്ഡലമില്ലായിരുന്നെങ്കിൽ ഒരു പക്ഷേ രാഹുൽ ഗാന്ധിക്ക് മുൻപിൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വാതിൽ തന്നെ കൊട്ടിയടക്കപ്പെടുമായിരുന്നു.നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന ജനഹിതം മാനിക്കുന്നുവെന്നും ഒപ്പം അമേഠിയിലെ ജനവിധിയും അംഗീകരിക്കുന്നുവെന്നും ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

വയനാട്ടിൽ വീറോടെ രാഹുൽ

ഏറെ ശ്രദ്ധ നേടിയ വയനാട് മണ്ഡലത്തിൽ കേരളത്തിലെ തന്നെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിജയ മുറപ്പിച്ചത്. 431770 വോട്ട് ഭൂരിപക്ഷത്തിലാണ് രാഹുലിന്റെ മിന്നും വിജയം. 706367 വോട്ട് രാഹുൽ നേടിയപ്പോൾ രാഹുലിന്റെ ഭൂരിപക്ഷത്തിന്റെ പകുതിയോളം വോട്ട് നേടാൻ മാത്രമാണ് ഇടത് സ്ഥാനാർത്ഥി പി പി സുനീറിനായത്.

274597 വോട്ടാണ് സുനീറിന് ലഭിച്ചതെങ്കിൽ ബിഡിജെഎസിന്റെ തുഷാർ വെള്ളാപ്പള്ളി നേടിയത് 78816 വോട്ട് മാത്രം. കോൺഗ്രസ് അധ്യക്ഷന്റെ വരവോടെ തൃശൂരിൽ നിന്നും വയനാട്ടിലേക്ക് മത്സരിക്കാൻ എത്തിയ ബിഡിജെഎസ് അധ്യക്ഷൻ തുഷാറിന് കനത്ത പ്രഹരമാണേറ്റത്. രാഹുലിനെതിരെ മത്സരിച്ച തുഷാറിന് കെട്ടിവെച്ച കാശ് പോലും നേടാൻ സാധിച്ചില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP