Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാറിന് മുകളിൽ ചാണകം പൂശി ചൂടിനെ പ്രതിരോധിച്ചയാളെ പിടികിട്ടി; ടൊയോട്ട കൊറോള കാറിന് ചാണകം പൂശിയത് സേജൽ ഷാ എന്ന വനിത; ചാണകത്തിന് ചൂടിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന തിരിച്ചറിവിലാണ് താനിത് ചെയ്തതെന്നും വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി കാറുടമ

കാറിന് മുകളിൽ ചാണകം പൂശി ചൂടിനെ പ്രതിരോധിച്ചയാളെ പിടികിട്ടി; ടൊയോട്ട കൊറോള കാറിന് ചാണകം പൂശിയത് സേജൽ ഷാ എന്ന വനിത; ചാണകത്തിന് ചൂടിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന തിരിച്ചറിവിലാണ് താനിത് ചെയ്തതെന്നും വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി കാറുടമ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു ചൂടിനെ പ്രതിരോധിക്കാൻ കാറിനെ ചാണകം കൊണ്ട് പൊതിഞ്ഞ സംഭവം. രുപേഷ് ഗൗരംഗ ദാസ് എന്നയാളുടെ ഫേസ്‌ബുക്ക് പോസ്റ്റോടെയാണ് സംഭവം പുറംലോകം അറിയുന്നത്. കാറിനെ പൂർണമായും ചാണകം മെഴുകിയിട്ടുണ്ട്. ആദ്യ കാഴ്ചയിൽ വാഹനം പെയിന്റ് ചെയ്‌തോ സ്റ്റിക്കർ ഒട്ടിച്ചോ മാറ്റം വരുത്തിയതാണ് എന്നേ അളുകൾക്ക് തോന്നു. ചാണകമാണ് കാറിന്റെ ബോഡിയിൽ മെഴുകിയിരിക്കുന്നത് എന്ന് തിരിച്ചറിയണം എങ്കിൽ കാറിന്റെ അടുത്തെത്തി പരിശോധിക്കണം. സേജൽ ഷാ എന്നൊരു സ്ത്രീയാണ് ഇത് ചെയ്തതെന്ന് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

ഇത്തരത്തിൽ കാറിനെ ചാണകത്തിൽ പൊതിഞ്ഞ കാറുടമ ആരെന്ന അന്വേഷണത്തിലായിരുന്നു അതിനു ശേഷം ചിലർ. തുടർന്ന് മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. സംഭവം ഇവർ സ്ഥിരീകരിക്കുകയും ചെയ്തു. ഇപ്പോഴിതാ അവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നു. ചാണകത്തിന് ചൂട് കുറയ്ക്കാനുള്ള കഴിവുണ്ടെന്ന് അനുഭവത്തിലൂടെ അറിഞ്ഞതിന് ശേഷമാണ് കാറിനും ചാണകം പൂശിയതെന്നാണ് കാറുടമ പറയുന്നത്.

ഗുജറാത്ത് സ്വദേശിനിയായ സേജൽ ഷാ എന്ന സ്ത്രീയാണ് ആ കാറുടമ. അഹമ്മദാബാദ് സ്വദേശിനിയായ സേജൽ ഷാ തന്റെ ടൊയോട്ട കൊറോള കാറിന്റെ പുറത്താണ് ചാണകം മെഴുകിയത്.

മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള കാറായിരുന്നു ഫോട്ടോയിൽ. കാറിൽ പുരട്ടിയിരിക്കുന്നത് ചാണകമാണോ എന്നും വ്യക്തമല്ലായിരുന്നു. എന്നാൽ ഇത് ചാണകം തന്നെയാണെന്നാണ് എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ സേജൽ ഷാ പറയുന്നത്. വീടിന്റെ തറയിൽ ചാണകം മെഴുകുന്നത് ചൂടു കുറയ്ക്കുന്നുണ്ടെന്നും ഈ അനുഭവത്തിൽ നിന്നാണ് കാറിലും ചാണകം പൂശിയതെന്നുമാണ് സേജൽ ഷാ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP