Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭീകരവാദികളെ സഹായിക്കുന്ന പാക്കിസ്ഥാനോട് വിട്ടുവീഴ്‌ച്ചയുണ്ടാകില്ലെന്ന സൂചനയുമായി ഇന്ത്യ; തീവ്രവാദത്തെ പിന്തുണയ്ക്കുന്ന നിലപാട് മാറ്റാതെ പാക്കിസ്ഥാനുമായി യാതൊരു ചർച്ചകളുമില്ലെന്ന് യുഎസിലെ ഇന്ത്യൻ അംബാസിഡർ; ഓരോ ഇന്ത്യക്കാരനും ആഗ്രഹിക്കുന്നത് പാക്കിസ്ഥാനുമായുള്ള നല്ല ബന്ധമെന്നും ഹർഷവർധൻ ശ്രിങ്ക്‌ള

ഭീകരവാദികളെ സഹായിക്കുന്ന പാക്കിസ്ഥാനോട് വിട്ടുവീഴ്‌ച്ചയുണ്ടാകില്ലെന്ന സൂചനയുമായി ഇന്ത്യ; തീവ്രവാദത്തെ പിന്തുണയ്ക്കുന്ന നിലപാട് മാറ്റാതെ പാക്കിസ്ഥാനുമായി യാതൊരു ചർച്ചകളുമില്ലെന്ന് യുഎസിലെ ഇന്ത്യൻ അംബാസിഡർ; ഓരോ ഇന്ത്യക്കാരനും ആഗ്രഹിക്കുന്നത് പാക്കിസ്ഥാനുമായുള്ള നല്ല ബന്ധമെന്നും ഹർഷവർധൻ ശ്രിങ്ക്‌ള

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: തീവ്രവാദത്തെ പിന്തുണക്കുന്ന നിലപാട് മാറ്റാതെ പാക്കിസ്ഥാനുമായി യാതൊരുവിധ ചർച്ചകൾക്കുമില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് തൊട്ടുപിന്നാലെയാണ് നിലപാട് വ്യക്തമാക്കി യുഎസിലെ ഇന്ത്യൻ അംബാസഡർ ഹർഷവർധൻ ശ്രിങ്ക്‌ള രംഗത്തെത്തിയത്. ലോക്‌സഭ തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇംമ്രാൻ ഖാൻ നരേന്ദ്ര മോദിയെ അഭിനന്ദിക്കുകയും സമാധാന ശ്രമങ്ങൾ തുടരാൻ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ അംബാസഡർ നിലപാട് വ്യക്തമാക്കിയത്.

അമേരിക്കയിലെ മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഹർഷവർധൻ ഇക്കാര്യം പറഞ്ഞതെന്ന് ദേശീയ വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. കുറേ കാലങ്ങളായി ഒരു രാജ്യം തീവ്രവാദത്തെ നയമായി അംഗീകരിക്കുകയാണെന്നും ഈ നയം അവസാനിപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നും ഹർഷ് വർധൻ പറഞ്ഞു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നയം പാക്കിസ്ഥാൻ ഉപേക്ഷിക്കുകയും തീവ്രവാദം അവസാനിപ്പിക്കുകയും ചെയ്താൽ മാത്രമേ അവരുമായുള്ള ചർച്ച ഇന്ത്യൻ സർക്കാർ പരിഗണിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

പാക്കിസ്ഥാനുമായി ബന്ധം മെച്ചപ്പെടണമെന്ന് ഓരോ ഇന്ത്യക്കാരനും ആഗ്രഹിക്കുന്നതാണ്. പാക്കിസ്ഥാനൊഴികെയുള്ള എല്ലാ അയൽരാജ്യങ്ങളുമായും ഇന്ത്യക്ക് നല്ലബന്ധമാണെന്നും പശ്ചാത്യ രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്തുകയാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 14ന് നടന്ന പുൽവാമ ആക്രമണത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. 40 സിആർപിഎഫ് ജവാന്മാരാണ് ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തിരിച്ചടിയായി ബാലാകോട്ടെ ജെയഷെ കേന്ദ്രങ്ങളിൽ ഇന്ത്യ മിന്നലാക്രമണം നടത്തിയിരുന്നു. തുടർന്ന് വ്യോമാക്രമണത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ പൈലറ്റ് അഭിനന്ദൻ വർദ്ധമാൻ പാക് പിടിയിലാകുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP