Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ഇങ്ങനെയൊരു ഫ്രോഡുണ്ടെന്ന് മിയ പറഞ്ഞിരുന്നു; അവളുടെ പേരിലാ നീ നമ്പർ വാങ്ങുന്നതല്ലേ ? ഞാനും മിയയും പാലാക്കാരാ..കളി ഞങ്ങളോട് വേണ്ട'; നടി മിയയുടെ പേരിൽ ഫേസ്‌ബുക്ക് മെസഞ്ചറിൽ നടന്ന തട്ടിപ്പ് പൊളിച്ചടുക്കി താരം; സിനിമയിൽ ചാൻസ് തരാമെന്ന് പറഞ്ഞ് വരുന്ന സന്ദേശങ്ങളിൽ വീഴരുതെന്നും വേരിഫൈഡ് പേജാണ് താൻ ഉപയോഗിക്കുന്നതെന്നും നടിയുടെ പോസ്റ്റ്

'ഇങ്ങനെയൊരു ഫ്രോഡുണ്ടെന്ന് മിയ പറഞ്ഞിരുന്നു; അവളുടെ പേരിലാ നീ നമ്പർ വാങ്ങുന്നതല്ലേ ? ഞാനും മിയയും പാലാക്കാരാ..കളി ഞങ്ങളോട് വേണ്ട'; നടി മിയയുടെ പേരിൽ ഫേസ്‌ബുക്ക് മെസഞ്ചറിൽ നടന്ന തട്ടിപ്പ് പൊളിച്ചടുക്കി താരം; സിനിമയിൽ ചാൻസ് തരാമെന്ന് പറഞ്ഞ് വരുന്ന സന്ദേശങ്ങളിൽ വീഴരുതെന്നും വേരിഫൈഡ് പേജാണ് താൻ ഉപയോഗിക്കുന്നതെന്നും നടിയുടെ പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

സിനിമാ നടിമാരുടെ പേരിൽ വ്യാജ പ്രൊഫയൽ സമൂഹ മാധ്യമത്തിൽ ഉണ്ടാക്കുന്നത് സ്ഥിരം കലാപരിപാടിയാണെന്ന് നമുക്കറിയാം. എന്നാൽ അതുവഴി സിനിമയിൽ ചാൻസ് തരാമെന്നും കാണാനുള്ള അറേഞ്ച്‌മെന്റ് വരെ നടത്തിയെന്നുമുള്ള ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. അതും നടി മിയയുടെ പേരിൽ. തന്റെ വേരിഫൈയ്ഡ് പേജിലൂടെയാണ് ഇക്കാര്യം താരം വെളിപ്പെടുത്തിയത്.

മിക്ക ആരാധകർക്കും തന്റെ പേരിൽ വ്യാജ സന്ദേശങ്ങൾ മെസഞ്ചറിൽ വരുന്നുണ്ടെന്നും സൂക്ഷിക്കണമെന്നുമാണ് താരം വെളിപ്പെടുത്തിയത്. മിയ മിയ എന്ന അക്കൗണ്ടിൽ നിന്നാണ് നടിയുടെ പേരിൽ മെസേജുകൾ പോകുന്നത്. താൻ ഒരു സിനിമ സംവിധാനം ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞു കൊണ്ടുള്ള സന്ദേശമാണ് നിരവധി പേരിലേക്ക് എത്തിയിരിക്കുന്നത്. പുതുമുഖങ്ങളെ വച്ചാണ് സിനിമ ചെയ്യുന്നതെന്നും താത്പര്യമുള്ളവർ അറിയിക്കാനും സന്ദേശത്തിൽ പറയുന്നുണ്ട്.

മിക്കവരും ഈ സന്ദേശങ്ങളോട് പ്രതികരിച്ചെന്നും താരം പറയുന്നു. ചിലരെ കാണാനുള്ള അറേഞ്ച്‌മെന്റ് വരെ തട്ടിപ്പിലൂടെ ശ്രമം നടന്നിട്ടുണ്ട്. മിയയുടെ കസിൻ ഈ വ്യാജ പ്രൊഫയൽ കൈകാര്യം ചെയ്ത വ്യക്തിയുമായി നടത്തിയ ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് അടക്കം വച്ചാണ് മിയ പോസ്റ്റിട്ടത്.

മിയയുടെ ഫേസ്‌ബുക്ക് കുറിപ്പ്

മിയ മിയ എന്ന പേരിൽ ഉള്ള ഒരു അക്കൗണ്ടിൽ നിന്നും മെസഞ്ചർ ത്രൂ ആക്ടറെസ്സ് മിയ ആണെന്ന് പറഞ്ഞു ഒരുപാട് ആളുകൾക്ക് മെസ്സേജസ് പോകുന്നതായും ചാറ്റ് ചെയ്യുന്നതായും അറിയാൻ കഴിഞ്ഞു. Film direct ചെയ്യാൻ പോകുന്നു എന്നാണ് ആൾ പറയുന്നത്. പലരോടും നമ്പർ വാങ്ങി കാണാൻ ഉള്ള അറേഞ്ച്‌മെന്റ് വരെ എത്തി എന്നാണ് അറിഞ്ഞത്. ഞാൻ മിയ എന്ന ഈ വെരിഫൈഡ് പേജ് ആണ് ഉപയോഗിക്കുന്നത്.

മിയ എന്ന പേരിൽ എനിക്കൊരു അക്കൗണ്ട് ഇല്ല. അതിനാൽ മറ്റു അക്കൗന്റ്‌സ്ലൂടെ വരുന്ന മെസ്സേജസ് നു ഞാൻ ഉത്തരവാദി അല്ല എന്ന് അറിയിക്കുന്നു. This msg is to inform u all that i dont chat with people in social media. I dnt even have messenger in my phone. Plz be careful. Dont fall for such fake offers. Thanks to the people who personally contacted me nd informed me abt this.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP