Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇത്രമേൽ അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും തിരുവനന്തപുരത്ത് പോലും എന്തുകൊണ്ട് ഒരു ലക്ഷം വോട്ടിന് തോറ്റു എന്ന് ബിജെപിക്കാർ ആലോചിക്കട്ടെ ;അധികാരത്തിന്റെ പേരിൽ വടം വലിച്ചും ജയസാധ്യത ഉള്ളവരെ കാലുവാരിയും പച്ചയായ ജാതി വിവേചനം നടത്തിയും ശോഭ സുരേന്ദ്രന്മാരെ മൂലക്കിരുത്തിയും നിങ്ങൾക്ക് കേരളത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല; കേരളത്തിലെ ബിജെപിക്ക് ഇനിയെന്ത് സംഭവിക്കും?

ഇത്രമേൽ അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും തിരുവനന്തപുരത്ത് പോലും എന്തുകൊണ്ട് ഒരു ലക്ഷം വോട്ടിന് തോറ്റു എന്ന് ബിജെപിക്കാർ ആലോചിക്കട്ടെ ;അധികാരത്തിന്റെ പേരിൽ വടം വലിച്ചും ജയസാധ്യത ഉള്ളവരെ കാലുവാരിയും പച്ചയായ ജാതി വിവേചനം നടത്തിയും ശോഭ  സുരേന്ദ്രന്മാരെ മൂലക്കിരുത്തിയും നിങ്ങൾക്ക് കേരളത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല; കേരളത്തിലെ ബിജെപിക്ക് ഇനിയെന്ത് സംഭവിക്കും?

ഷാജൻ സ്‌കറിയ

രാജ്യം മുഴുവൻ കാവിക്കൊടി പാറിക്കുക എന്ന ദൗത്യം ഏറ്റെടുത്തുകൊണ്ട് അമിത് ഷായും മോദിയും തമ്മിൽ നടത്തുന്ന യജ്ഞം കേരള- തമിഴ്്‌നാട് അതിർത്തി വരെ എത്തി നിൽക്കുകയാണ്. ബിജെപിക്ക് കടന്നുകയറാൻ പ്രയാസം എന്ന് കരുതിയ ബംഗാളിലും ഒഡീഷയിലും പകുതിയോളം സീറ്റ് നേടി ആ ഓട്ടം ഏതാണ്ട് ലക്ഷ്യത്തിലെത്തിച്ചിരിക്കുയാണ്. കഴിഞ്ഞ തവണ ചെറുതായെങ്കിലും തമിഴ്‌നാട്ടിൽ അവർ അങ്കം കുറിച്ചപ്പോഴും ഒഴിവാക്കപ്പെട്ടത് കേരളം മാത്രമായിരുന്നു. ഇക്കുറി കേരളത്തിനൊപ്പം തമിഴ്‌നാടും ഉണ്ട് എന്നത് മാത്രമാണ് ബാക്കി. ഇക്കുറി കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സാധിച്ചില്ലെങ്കിൽ അതിനി ഒരിക്കലും സാധിക്കില്ല എന്ന് വിശ്വസിക്കുന്നവരുടെ കൂടെ ബിജെപികാരും ഉണ്ട് എന്ന് കരുതണം.

ബിജെപിക്ക് ഇതുപോലെ അനുകൂലമായ സാഹചര്യം ഇതിന് മുൻപ് കേരളത്തിൽ ഉണ്ടായിട്ടില്ല എന്നത് സത്യമാണ്. രാജ്യവ്യാപകമായി മോദിക്കനുകൂലമായി ഹൈന്ദവ സമുദായത്തിലുണ്ടായ അനുരണങ്ങൾ സ്വാഭാവികമായും ഹിന്ദു സമൂഹത്തിൽ പ്രതിഫലിക്കേണ്ടതാണ്. ഒപ്പം കേരളത്തിന്റെ സ്വന്തം ദൈവമായ ശ്രീ അയ്യപ്പനെ അപമാനിക്കുന്നതിനും അധിക്ഷേപിക്കുന്നതിനും സംഘടിതമായി ചിലർ സർക്കാരിനോടും പൊലീസിനോടും ചേർന്ന് നടത്തിയ നീക്കങ്ങൾ കൂടിയാകുമ്പോൾ ബിജെപിക്ക് ഉഴുതു മറിക്കാനും കൊയ്യാനും പറ്റിയ സാഹചര്യം തന്നെയായിരുന്നു എന്ന് കരുതേണ്ടി വരും. അത്തരം സാഹചര്യങ്ങളൊക്കെ അനുകൂലമായി വന്നിട്ടും എന്തുകൊണ്ട് ബിജെപി ഇവിടെ അക്കൗണ്ട് തുറന്നില്ല എന്നത് ഒരു ചോദ്യചിഹ്നം തന്നെയാണ്.

ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ വിജയത്തിനും സിപിഎമ്മിനുണ്ടായ തിരിച്ചടിക്കും ഏറ്റവും പ്രധാനപ്പെട്ട കാരണമായി പ്രവർത്തിച്ചത് ശബരിമലയാണ് എന്ന് പറയുമ്പോഴും കേവലം 16000 വോട്ടുകൾക്ക് മാത്രം തോറ്റ തിരുവനന്തപുരത്ത് എങ്ങനെയാണ് ശബരിമല സംരക്ഷണ സമിതി ഏറ്റവും വലിയ പ്രതീകം എന്ന് വാഴ്‌ത്തപ്പെട്ടിരുന്ന കുമ്മനം രാജശേഖരൻ തോറ്റത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ബിജെപി ശബരിമലയുടെ പേരിൽ വോട്ടു വർധിപ്പിച്ചിട്ടും എന്തുകൊണ്ടാണ് തിരുവനന്തപുരത്ത് ആനുപാതികമായ വർധന സംഭവിക്കാതെ പോയത്. കുമ്മനം രാജശേഖരനെ പോലെയുള്ള ഒരു സ്ഥാനാർത്ഥിയെ തിരുവനന്തപുരത്ത് കണ്ടെത്താൻ കഴിയുകയില്ല എന്നുള്ളതും യാഥാർത്ഥ്യം മാത്രമാണ്.

87ൽ ബിജെപി ആരംഭിക്കുന്നതിന് മുൻപ് ഹിന്ദു മുന്നണിയുടെ പേരിൽ മത്സരിച്ച് തിരുവനന്തപുരത്തെ മണ്ഡലത്തിൽ രണ്ടാമതെത്തിയ ജനകീയ അടിത്തറയുള്ള നേതാവാണ് കുമ്മനം രാജശേഖരൻ. എന്നിട്ടും എന്തുകൊണ്ടാണ് ഇതുപോലെ അനുകൂലമായ സാഹചര്യത്തിൽ പോലും കുമ്മനത്തിന് പോലും വിജയിക്കാനാവതെ പോയത്. ശബരിമല എന്ന വികാരത്തിന്റെ ഏറ്റവും വലിയ പ്രതീകമായ സുരേന്ദ്രന്റേയും ഹിന്ദു വിശ്വാസികൾക്കിടയിൽ ഏറെ ജനപ്രീതിനേടിയ സുരേഷ് ഗോപിയുടേയും പരാജയം ഒരുപക്ഷേ നമുക്ക് മനസിലാക്കാൻ കഴിയും.

രാഷ്ട്രീയപരമായി തൃശ്ശൂരിലും പത്തനംതിട്ടയിലും ബിജെപിയുടെ ശക്തി അത്രമാത്രമാണ്. സുരേഷ് ഗോപിയും സുരേന്ദ്രനും രണ്ട് ലക്ഷം വോട്ടുകൾ അധികം പിടിച്ചുവെന്നത് അത്ര ചെറിയ കാര്യമല്ല. അതുകൊണ്ട് തന്നെ സുരേന്ദ്രനും സുരേഷ് ഗോപിയും ലക്ഷ്യം കണ്ടു എന്ന് തന്നെ പറയണം. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP