Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹണിമൂൺ ട്രിപ്പിന് പോയ ദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു; ടാങ്കർ ലോറിയുടെ പിന്നിൽ കാറിടിച്ച് മരിച്ചത് നാലുപേർ; അപകടം കർണാടകയിലെ മാണ്ഡ്യക്കടുത്ത് മധൂറിൽ; ദുരന്തം വ്യാഴാഴ്ച രാത്രി നാട്ടിലേക്ക് മടങ്ങുമ്പോൾ

ഹണിമൂൺ ട്രിപ്പിന് പോയ ദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു; ടാങ്കർ ലോറിയുടെ പിന്നിൽ കാറിടിച്ച് മരിച്ചത് നാലുപേർ; അപകടം കർണാടകയിലെ മാണ്ഡ്യക്കടുത്ത് മധൂറിൽ; ദുരന്തം വ്യാഴാഴ്ച രാത്രി നാട്ടിലേക്ക് മടങ്ങുമ്പോൾ

രഞ്ജിത് ബാബു

ബെംഗളൂരു: കർണാടകയിലെ മാണ്ഡ്യക്കടുത്ത് മധൂറിലുണ്ടായ വാഹനാപകടത്തിൽ, നവദമ്പതികളായ നാലുപേർ മരിച്ചു. കുത്തുപറമ്പ് സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ബംഗളൂരിലേക്ക് ഹണിമൂൺ ട്രിപ്പിന് പോയ ദമ്പതികൾ സഞ്ചരിച്ച കാർ ടാങ്കർ ലോറിയിലിടിച്ചാണ് അപകടം.

കൂത്തുപറമ്പ് പൂക്കോട്കുന്നപ്പാടി ബസാറിനടുത്ത ഈക്കിലിശ്ശേരി ജയദീപ് (31), ഭാര്യ ജ്ഞാന തീർത്ഥ (28), സുഹൃത്തായ ഏഴാംമൈലിലെ വീഡിയോഗ്രാഫർ കിരൺ (32) ഭാര്യ ചൊക്ലി യുപി. സ്‌കൂൾ അദ്ധ്യാപിക ജിൻസി (27) എന്നിവരാണ് മരിച്ചത്.ചൊവ്വാഴ്ച വൈകിട്ടാണ് ഇരുദമ്പതികളും യാത്ര പുറപ്പെട്ടത്. ഇന്നലെ രാത്രി നാട്ടിലേക്ക് തിരിച്ച് വരുമ്പോൾ പുലർച്ചെ മാണ്ഡ്യക്കടുത്തുള്ള മധൂറിൽ വച്ചാണ് അപകടം സംഭവിച്ചത്.

പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ട ടാങ്കർ ലോറിയുടെ പിന്നിൽ കാർ ഇടിച്ചുകയറുകയായിരുന്നു.ജയദീപിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപെട്ട കാർ. വാഹനമോടിച്ചിരുന്ന ജയദീപടക്കം മൂന്നു പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യയുമാണ് മരിച്ചത്.

സൗദിയിൽ കപ്പൽ ജീവനക്കാരാനാണ് മരിച്ച ജയദീപ്. ഒരു വർഷം മുമ്പ് വീടിന് സമീപം താമസിക്കുന്ന ജ്്ഞാന തീർത്ഥയെയാണ് ഇയാൾ വിവാഹം കഴിച്ചത്.ജിൻസിയുടെയും കിരണിന്റെയും വിവാഹം രണ്ട് മാസം മുൻപെയാണ് നടന്നത്. കിരണാണ് അപകടസമയം കാർ ഓടിച്ചിരുന്നത്.

ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് കാർ പൂർണ്ണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് കാറിനകത്തുണ്ടായിരുന്നവരെ ഓടിക്കൂടിയ പൊലിസും നാട്ടുകാരും പുറത്തെടുത്തത്. ചൊവ്വാഴ്ച വൈകിട്ടാണ് ഇരു ദമ്പതികളും കൂത്തുപറമ്പിനടുത്തെ കോട്ടയം പൊയിലിലെ വീടുകളിൽ നിന്നും യാത്ര പുറപ്പെട്ടത്. പുലർച്ചെ മൂന്നുമണിയോടെ മാണ്ഡ്യക്കടുത്ത് മധൂർ എന്ന സ്ഥലത്ത് വച്ചാണ് അപകടം. പ്രകാശൻ-ദീപ ദമ്പതികളുടെ മകനാണ് മരിച്ച ജയദീപ്. മേലേടത്ത് അശോകൻ-ഭാർഗവിദമ്പതികളുടെ മകനാണ് മരണപ്പെട്ട കിരൺ. വത്സൻ-പ്രജിന ദമ്പതികളുടെ മകളാണ് മരിച്ച ജ്ഞാന തീർത്ഥ. സംഭവം അറിഞ്ഞ് മരിച്ചവരുടെ ബന്ധുക്കളും നാട്ടുകാരും ബംഗളുരുവിലേക്ക് തിരിച്ചിട്ടുണ്ട്.മാണ്ഡ്യയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് രാത്രിയോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP