Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊന്നിൻ തിങ്കൾ നൽകിയ സെൻസെക്‌സ് തിളക്കം 'വെള്ളിയാഴ്‌ച്ച' പ്രതിഫലിച്ചില്ല; മോദിപ്രഭാവം രണ്ടാമതും ആഞ്ഞുവീശിയപ്പോൾ മിന്നിതിളങ്ങിയ ഓഹരി വിപണിക്ക് ചെറു താഴ്‌ച്ചയ്ക്ക് പിന്നാലെ കിട്ടിയത് 'മോശമല്ലാത്ത ക്ലോസിങ്'; സെൻസെക്‌സ് 623 പോയിന്റ് ഉയർന്ന് 39434ലും നിഫ്റ്റി 187.10 പോയിന്റ് ഉയർന്ന് 11844.10ലും; സ്ഥിരതയുള്ള സർക്കാർ വിപണിയുടെ അനുഗ്രഹമെങ്കിലും നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നത് 'സുരക്ഷിത ഭാവിയോ' എന്ന ചോദ്യം

പൊന്നിൻ തിങ്കൾ നൽകിയ സെൻസെക്‌സ് തിളക്കം 'വെള്ളിയാഴ്‌ച്ച' പ്രതിഫലിച്ചില്ല; മോദിപ്രഭാവം രണ്ടാമതും ആഞ്ഞുവീശിയപ്പോൾ മിന്നിതിളങ്ങിയ ഓഹരി വിപണിക്ക് ചെറു താഴ്‌ച്ചയ്ക്ക് പിന്നാലെ കിട്ടിയത് 'മോശമല്ലാത്ത ക്ലോസിങ്'; സെൻസെക്‌സ് 623 പോയിന്റ് ഉയർന്ന് 39434ലും നിഫ്റ്റി 187.10 പോയിന്റ് ഉയർന്ന് 11844.10ലും; സ്ഥിരതയുള്ള സർക്കാർ വിപണിയുടെ അനുഗ്രഹമെങ്കിലും നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നത് 'സുരക്ഷിത ഭാവിയോ' എന്ന ചോദ്യം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കേന്ദ്രത്തിൽ വീണ്ടും താമര വിരിയുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങളിൽ തുടങ്ങിയതാണ് ഇന്ത്യൻ ഓഹരി വിപണിയുടെ രാശി ദിനങ്ങൾ. സെൻസെക്‌സ്് 40,000 പോയിന്റ് വരെ കടക്കുന്ന മാന്ത്രിക കാഴ്‌ച്ചയും ഇതിനോടകം നാം കണ്ടിരുന്നു. എന്നാൽ വോട്ടെണ്ണൽ പിന്നിട്ട് ബിജെപി സീറ്റ് ഉറപ്പിച്ച വേളയിൽ ഓഹരി വിപണി അൽപം താഴേയ്ക്ക് പോവുകയാണുണ്ടായത്. എന്നാൽ പൊന്നിൽ തിങ്കളിൽ തുടങ്ങിയ വ്യാപാരം ഇന്നവസാനിച്ചപ്പോൾ മോശമല്ലാത്ത പ്രകടനം കാഴ്‌ച്ചവെച്ച് വിപണിക്ക് ഉയരാനായി. അധികാരത്തുടർച്ച ഉറപ്പായ ശേഷമുണ്ടായ വില്പന സമ്മർദമാണ് വിപണിയെ പിന്നോട്ടടിച്ചത്.

പക്ഷേ വ്യാപാരത്തിന്റെ അവസാന ദിനം പോയിന്റ് ഉയർന്നത് നിക്ഷേപകർക്ക് ആശ്വാസമാകുകയാണ്. സെൻസെക്സ് 623.33 പോയന്റ് ഉയർന്ന് 39434.72ലും നിഫ്റ്റി 187.10 പോയന്റ് നേട്ടത്തിൽ 11844.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1823 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 676 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്കുകളുടെ ഓഹരികൾ 5.5 ശതമാനം നേട്ടമുണ്ടാക്കി. വാഹനം, ലോഹം, ഇൻഫ്ര തുടങ്ങി മിക്കവാറും സെക്ടറുകൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

സ്ഥിരതയുള്ള സർക്കാർ വീണ്ടും അധികാരത്തിൽ വന്നതാണ് വിപണിക്ക് തുണയായയത്. എന്നിരുന്നാലും മുന്നിലുള്ളത് വിപണിക്ക് ശുഭകരമായ ഭാവിയല്ലെന്നത് നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, വേദാന്ത, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, എസ്‌ബിഐ, ഹീറോ മോട്ടോർകോർപ്, ഐഷർ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.ടെക് മഹീന്ദ്ര, എൻടിപിസി, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക്, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

സെൻസെക്സ് 40,000ഉം നിഫ്റ്റി 12,000 കടന്ന വേളയിൽ ഷെയർ മൂല്യത്തിൽ മിക്ക കമ്പനികളും വൻ കുതിപ്പാണ് നേടിയത്. ഇതിൽ ബിസിനസ് വമ്പന്മാരായ റിലയൻസാണ് ഏറ്റവുമധികം മുന്നേറ്റം നടത്തിയത്. റിലയൻസിന്റെ ഹെവിവെയ്റ്റ് റിലയൻസ് ഇൻഡസ്ട്രീസ് ആൻഡ് ഭാരത് പെട്രോളിയത്തിന്റെ ഷെയർ മൂല്യം വൻ കുതിപ്പിലേക്ക് മുന്നേറിയതും നാം കണ്ടിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ പുറത്ത് വന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ ഓഹരി വിപണിയിലും വൻ പ്രതിഫലനമാണ് സൃഷ്ടിച്ചത്. എൻഡിഎയ്ക്ക് മികച്ച മുന്നേറ്റം ലഭിക്കുമെന്നാണ് മിക്ക എക്‌സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചത്. ഇതോടെ നാഴികകല്ല് സൃഷ്ടിക്കുന്ന കുതിപ്പുമായി ഓഹരി വിപണി മുന്നേറിയപ്പോൾ 2009ന് ശേഷം രേഖപ്പെടുത്തിയിരിക്കുന്നതിൽ ഏറ്റവും ഉയർന്ന പോയിന്റിലാണ് സൂചികകൾ ഏതാനും ദിവസം മുൻപ് എത്തിയത്. സെൻസെക്സ് 1421.90 പോയന്റ് ഉയർന്ന് 39352.67ലും നിഫ്റ്റി 421.10 പോയന്റ് നേട്ടത്തിൽ 11828.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

എക്സിറ്റ് പോൾ വന്ന ദിനത്തിന് പിറ്റേന്ന് വ്യാപാരം ആരംഭിച്ചപ്പോൾതന്നെ സെൻസെക്സ് 960 പോയന്റ് ഉയർന്നിരുന്നു. ബിഎസ്ഇയിൽ 2013 കമ്പനികളാണ് നേട്ടം കൊയ്തത്. എന്നാൽ 613 ഓഹരികൾ നഷ്ടത്തിലായതും ഏതാനും നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്. പൊതുമേഖല ബാങ്കുകൾ, ഇൻഫ്ര, വാഹനം, ഊർജം, എഫ്എംസിജി, ലോഹം, ഫാർമ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടത്തിലായത്.

ഇന്ത്യബുൾസ്  ഹൗസിങ്, എസ്‌ബിഐ, യെസ് ബാങ്ക്, എൽആൻഡ്ടി, എച്ച്ഡിഎഫ്സി, മാരുതി സുസുകി, ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, സിപ്ല, ഹിൻഡാൽകോ, ഭാരതി എയർടെൽ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP