Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സാമാന്യ മര്യാദയ്ക്ക് നിരക്കാത്ത പച്ചനുണകൾ എനിക്കെതിരെ പ്രചരിപ്പിച്ചു; വർഗ്ഗീയവാദിയെന്ന തരത്തിൽ മുല്ലപ്പള്ളി നടത്തിയ പ്രചാരണം ന്യൂനപക്ഷങ്ങളെ സ്വാധീനിച്ചു; നിലയ്ക്കൽ-മാറാട് കലാപങ്ങൾക്ക് നേതൃത്വം നൽകിയ ആളെന്നായിരുന്നു കുപ്രചാരണം; മതവിദ്വേഷമുണ്ടാക്കാനുള്ള കോൺഗ്രസ് നീക്കത്തിന് സിപിഎമ്മും കൂട്ടുനിന്നെന്നും കുമ്മനം രാജശേഖരൻ

സാമാന്യ മര്യാദയ്ക്ക് നിരക്കാത്ത പച്ചനുണകൾ എനിക്കെതിരെ പ്രചരിപ്പിച്ചു; വർഗ്ഗീയവാദിയെന്ന തരത്തിൽ മുല്ലപ്പള്ളി നടത്തിയ പ്രചാരണം ന്യൂനപക്ഷങ്ങളെ സ്വാധീനിച്ചു; നിലയ്ക്കൽ-മാറാട് കലാപങ്ങൾക്ക് നേതൃത്വം നൽകിയ ആളെന്നായിരുന്നു കുപ്രചാരണം; മതവിദ്വേഷമുണ്ടാക്കാനുള്ള കോൺഗ്രസ് നീക്കത്തിന് സിപിഎമ്മും കൂട്ടുനിന്നെന്നും കുമ്മനം രാജശേഖരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാനത്തെ തിരഞ്ഞടുപ്പിൽ തോൽവിക്ക് പിന്നാലെ തനിക്കെതിരെ നടന്ന കുപ്രചാരണം വെളിപ്പെടുത്തി ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജേശേഖരൻ. താൻ വർഗ്ഗീയവാദിയാണെന്ന തരത്തിൽ, കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പ്രചാരണം ന്യൂപപക്ഷങ്ങളെ സ്വാധീനിച്ചു. നിലയ്ക്കൽ, മാറാട് കലാപങ്ങൾക്ക് നേതൃത്വം നൽകിയ ആൾ എന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തി. യാഥാർഥ്യവുമായി ബന്ധമില്ലാത്ത പച്ചനുണകൾ സമാന്യ മര്യാദ ലംഘിച്ച് പ്രചരിപ്പിച്ചുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിലയ്ക്കൽ പ്രശ്നം പരിഹരിക്കാനാണ് താൻ ശ്രമിച്ചത്. ക്രൈസ്തവ മത മേലധ്യക്ഷന്മാരുമായി ചർച്ച നടത്തി പ്രശ്നം പരിഹരിച്ചു. ഏറ്റുമുട്ടൽ ഉണ്ടായില്ല. പ്രശ്നങ്ങൾ സംസാരിച്ച് പരിഹരിക്കാൻ കഴിഞ്ഞു. മുൻ മുഖ്യമന്ത്രി കെ. കരുണാകരൻപോലും ഇതേപ്പറ്റി വിശദീകരിക്കുകയും തന്നെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. മതത്തിന്റെ പേരിൽ ഒരു പ്രശ്നവുമുണ്ടാകരുതെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നു. എന്നാൽ, വളരെ മുമ്പുനടന്ന പ്രശ്നം കുത്തിപ്പൊക്കി മതവിദ്വേഷമുണ്ടാക്കാൻ കോൺഗ്രസ് ശ്രമിച്ചു. കമ്യൂണിസ്റ്റ് പാർട്ടി അതിന് കൂട്ടുനിന്നുവെന്നും കുമ്മനം ആരോപിച്ചു.

മാറാട് പ്രശ്നവും പരിഹരിക്കാനാണ് താൻ ശ്രമിച്ചത്. മുസ്ലിം ലീഗ് നേതാക്കൾ ഒരുമിച്ചിരുന്നാണ് ചർച്ച നടത്തിയത്. എം.കെ മുനീറും പി.കെ കുഞ്ഞാലിക്കുട്ടിയുമെല്ലാം എങ്ങനെയാണ് പ്രശ്നങ്ങൾ പരിഹരിച്ചതെന്ന് വിശദമാക്കണം. മുസ്ലിം ലീഗിന്റെ അഭിപ്രായത്തിന് വിലയുണ്ട്. യാഥാർഥ്യം പുറത്തുവരണം. ന്യൂനപക്ഷ സഹോദരങ്ങളെ പ്രചാരണത്തിലൂടെ തെറ്റിദ്ധരിപ്പിച്ചു. അവ വിജയിച്ചുവെന്നാണ് കണക്കപകൾ വ്യക്തമാക്കുന്നത്.

ആരാണ് തോൽക്കേണ്ടത് എന്ന് തീരുമാനിക്കുന്നതിൽ അവർ ഒറ്റക്കെട്ടായിരുന്നു. കുമ്മനം ജയിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, ആര് ജയിക്കുമെന്ന് പറഞ്ഞില്ല. തന്നെ തോൽപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം. രണ്ടുകൂട്ടരും ആഗ്രഹച്ചത് തന്റെ തോൽവിയായിരുന്നു. പല തരത്തിലുള്ള പ്രവർത്തനങ്ങൾ നടന്നതുകൊണ്ടാണ് തോൽക്കേണ്ടവന്നത്. എന്നാൽ, മുമ്പത്തേക്കാൾ വോട്ടുകൾ നേടാൻ കഴിഞ്ഞു. കേരളത്തിൽ അഭിമാനാർഹമായ വോട്ടുകൾ നേടിയാണ് എൻഡിഎ മുന്നോട്ടുപോയത്. ഭാവിയുടെ ചൂണ്ടുപലകയാണത്.

കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങളുണ്ടാകും. ദിശാസൂചികയാണ് തിരഞ്ഞെടുപ്പ് ഫലം. അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ലെങ്കിൽപ്പോലും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞു. തിരുവനന്തപുരത്ത് തന്നെ സഹായിച്ച എല്ലാവർക്കും നന്ദി പറയുന്നു. തിരുവനന്തപുരത്തിന്റെ പുരോഗതിക്കുവേണ്ടി ഇനിയും പ്രവർത്തിക്കാൻ തയ്യാറാണ്. എല്ലാ പ്രവർത്തനങ്ങൾക്കും ജനങ്ങളുടെ പിന്തണയുണ്ടാവണം. പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കന്മാരുടെ ബൂത്തുകളിൽപോലും എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തേക്കുപോയി. പല ബൂത്തുകളിലും എൻഡിഎ ഒന്നാംസ്ഥാനത്തുണ്ട്. പാർട്ടിയുടെ അടിത്തറ ഇളകിയിട്ടില്ല. എൻഡിഎ.യ്ക്ക് ഉറച്ച അടിത്തറയാണുള്ളത്. അത് വിപുലപ്പെടുത്തും. വീഴ്ചകളുണ്ടെങ്കിൽ തിരുത്തും.

സൂക്ഷമമായ അവലോകനം നടത്തും. എല്ലാ നിയോജന കണ്ഡലങ്ങളിലും പോയി പരാജയ കാരണങ്ങൾ പഠിക്കും. ന്യൂനപക്ഷങ്ങളിൽ ഭയാശങ്ക സൃഷ്ടിച്ച് മോദി ന്യൂനപക്ഷങ്ങളെ ഹിംസിക്കുന്നയാളെന്ന പ്രചാരണം നടത്തി. ന്യൂനപക്ഷങ്ങൾ അതെല്ലാം തിരിച്ചറിയുമെന്ന് പറയുന്നു. ക്രൈസ്തവ സഭ നേതാക്കളാരും തന്നെപ്പറ്റി മോശമായ അഭിപ്രായം പറയില്ല. എന്നാൽ, രാഷ്ട്രീയക്കാർ കുത്തിത്തിരിപ്പുണ്ടാക്കുന്നു. വോട്ട് നേടുന്നതിനായി മതവിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചിച്ചിട്ട് എന്തുകിട്ടാനാണെന്നും കുമ്മനം ചോദിച്ചു.

കുമ്മനം ഒരു ലക്ഷത്തിൽപരം വോട്ടുകൾക്കാണ് കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂരിനോട് പരാജയപ്പെട്ടത്. പരാജയത്തിന് ശേഷം കുമ്മനം ഫേസ്‌ബുക്ക് ലൈവിലൂടെ തിരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതികരിച്ചു. ഒരു ലക്ഷത്തിലേറെ വോട്ടിനായിരുന്നു കുമ്മനത്തിന്റെ തോൽവി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എനിക്ക് വേണ്ട പിന്തുണയും സഹായവും നൽകിയ എല്ലാവരോടും എനിക്ക് ഉള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. തിരുവനന്തപുരം പാർലമെന്റ് നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തന വേളയിൽ ഒട്ടനവധി സമ്മതിദായകരെ നേരിൽ കാണാൻ കഴിഞ്ഞു. നാടിന്റെയും, നാട്ടുകാരുടെയും പ്രശ്‌നങ്ങൾക്കു പരിഹാരം കണ്ടെത്തുവാൻ എന്തു ത്യാഗം സഹിച്ചും പ്രവർത്തിക്കുമെന്നും ജനങ്ങളോടൊപ്പം നിന്ന് നാടിന്റെ വികസനത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുമെന്നും ഉള്ള എന്റെ വാഗ്ദാനം ഒരിക്കലും ഞാൻ ലംഘിക്കുകയില്ല. പ്രതിജ്ഞാബദ്ധനായി എല്ലാവരോടും ഒപ്പം ഞാനുണ്ടാകും. തോൽവി അതിനൊരു തടസ്സമല്ല. നമുക്ക് ഒരുമിച്ച് നിന്ന് നാടിന്റെ സർവ്വതോന്മുഖമായ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കാം. ആരോടും വിദ്വേഷമോ, പരിഭവമോ ഇല്ലാതെ എന്നെന്നും ജനങ്ങളെ ഈശ്വരനായി കരുതി തുടർന്നും പ്രവർത്തിക്കണമെന്നാണഗ്രഹം.
ഒരുമയോടെ ഇനിയും മുന്നോട്ടു പോകാൻ കഴിയുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്.

ദേശീയതലത്തിൽ എൻ.ഡി.എയ്ക്ക് ലഭിച്ച അംഗീകാരവും പിന്തുണയും ജനങ്ങളുടെ ദേശീയ ബോധത്തെയും, പ്രതിബദ്ധതയെയും ആണ് കാണിക്കുന്നത്.
ശ്രീ നരേന്ദ്ര മോദിയുടെ കരങ്ങൾക്ക് ശക്തി പകരുന്നതിന് കേരളത്തിൻന്റെ സംഭാവനയും അനിവാര്യമാണ്. കേരളത്തിൽ എൻ.ഡി.എയ്ക്ക് വോട്ടിങ് ശതമാനം വർധിച്ചത് ഒട്ടേറെ പ്രതീക്ഷകൾ നൽകുന്നു. കേരളത്തിന്റെ സമഗ്ര പരിവർത്തനത്തിന് ഇത് സഹായകമാകട്ടെ. വിജയം വരിച്ച എല്ലാവർക്കും എന്റെ ആശംസകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP