Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ആ രംഗം പിറ്റേന്നെടുക്കാമെന്ന് പറഞ്ഞപ്പോൾ അന്ന് രാത്രി മുഴുവൻ ഞാൻ കരഞ്ഞു; മെഡിസിന് തിരിച്ച് പോകുയാണെന്നും നല്ല നടിയാകാൻ കഴിയില്ലെന്നും അമ്മയോട് പറഞ്ഞു'; സൂര്യ നായകനാകുന്ന എൻജികെയുടെ സെറ്റിൽ വെച്ചുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് നടി സായി പല്ലവി; പിറ്റേന്ന് ടേക്ക് എടുത്തപ്പോൾ എന്ത് സംഭവിച്ചെന്നും വെളിപ്പെടുത്തി മലയാളത്തിന്റെ 'മലർ'

'ആ രംഗം പിറ്റേന്നെടുക്കാമെന്ന് പറഞ്ഞപ്പോൾ അന്ന് രാത്രി മുഴുവൻ ഞാൻ കരഞ്ഞു; മെഡിസിന് തിരിച്ച് പോകുയാണെന്നും നല്ല നടിയാകാൻ കഴിയില്ലെന്നും അമ്മയോട് പറഞ്ഞു'; സൂര്യ നായകനാകുന്ന എൻജികെയുടെ സെറ്റിൽ വെച്ചുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് നടി സായി പല്ലവി; പിറ്റേന്ന് ടേക്ക് എടുത്തപ്പോൾ എന്ത് സംഭവിച്ചെന്നും വെളിപ്പെടുത്തി മലയാളത്തിന്റെ 'മലർ'

മറുനാടൻ ഡെസ്‌ക്‌

മലയാളത്തിന്റെ 'മകളാണ്' പ്രിയനടി സായി പല്ലവി. പ്രേമം എന്ന നിവിൻ പോളി ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കവർന്ന താരം ഇപ്പോൾ തമിഴും തെലുങ്കും കന്നഡവും കടന്ന് മുന്നേറുകയാണ്. ഈ വേളയിലാണ് തമിഴ് സൂപ്പർ താരം സൂര്യ നായകനാകുന്ന ചിത്രം എൻജികെയുടെ സെറ്റിൽ വച്ചുണ്ടായ അനുഭവം താരം വെളിപ്പെടുത്തുന്നത്. സൂര്യയുടെ ഏറ്റവും പുത്തൻ ചിത്രമായ എൻജികെ പൊളിറ്റിക്കൽ ത്രില്ലറാണ്.

സിനിമയിലെ ഒരു പ്രത്യേക രംഗം ചിത്രീകരിക്കുമ്പോൾ സംവിധായകന്റെ പ്രതീക്ഷയ്ക്കൊത്തുള്ള പ്രകടനം കാഴ്ചവയ്ക്കാൻ കഴിയാതിരുന്നതിനെക്കുറിച്ചാണ് സായി പല്ലവി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ആ ഷോട്ട് പിറ്റേദിവസത്തേക്ക് നീട്ടിവെച്ചപ്പോൾ താൻ അക്ഷരാർത്ഥത്തിൽ തളർന്നുപോയെന്നാണ് നടിയുടെ വാക്കുകൾ.'

ആ ദിവസം മുഴുവൻ ഞാൻ കരയുകയായിരുന്നു. വീട്ടിൽചെന്ന് മെഡിസിന് തിരിച്ച് പോകുവാണെന്നും ഞാൻ ഒരു നല്ല നടിയല്ലെന്നും അമ്മയോട് പറഞ്ഞു. ഭാഗ്യത്തിന് അടുത്തദിവസം എന്റെ ആദ്യ ടേക്ക് തന്നെ ഓക്കെയായി', നടി പറഞ്ഞു.നടൻ സൂര്യയും സെൽവരാഘവന്റെ പ്രതീക്ഷയ്ക്കൊപ്പമെത്താൻ പല ടേക്കുകൾ എടുക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോഴാണ് തനിക്ക് സമാധാനമായതെന്നും സായി കൂട്ടിച്ചേർത്തു.

പ്രേമത്തിലെ മലരിന് പിറന്നാൾ ആശംസയുമായി നടൻ നിവിൻ പോളി ഈ മാസം ആദ്യ വാരം രംഗത്തെത്തിയത് ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. പ്രേമത്തിലെ ചിത്രത്തിനൊപ്പമായിരുന്നു നിവിന്റെ സന്ദേശം. മികച്ചൊരു വർഷമാകട്ടെ കടന്നുവരുന്നതെന്ന് കുറിച്ച നിവിൻ അനുഗ്രഹവും പങ്കുവച്ചു. ചിത്രം പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ സായി പല്ലവിയുടെ മറുപടിയുമെത്തി. നന്ദിയറിയിക്കുന്നതായിരുന്നു സായിയുടെ മറുപടി. എന്തായാലും ട്വിറ്ററിൽ ആരാധകർ വലിയ ആഘോഷമാക്കുകയാണ് നിവിന്റെ ആശംസയും സായിയുടെ മറുപടിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP