Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രവാസികൾക്ക് ആശ്വാസമായി ഒമാനിൽ ഇനി തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിന് ഫാസ്റ്റ് ട്രാക്ക് സംവിധാനം; തൊഴിലാളികളുടെ പരാതികൾ കോടതിയിലെത്തും മുമ്പ് ഒത്തുതീർപ്പ് ചർച്ചകളിലൂടെ പരിഹരിക്കുന്നതിന് പ്രത്യേക കമ്മിറ്റികൾ നിലവിൽ വരും; പുതിയ സംവിധാനം വഴി ഒഴിവാകുന്നത് തൊഴിൽ സംബന്ധമായ തർക്കങ്ങൾക്ക് പരിഹാരം കാണാൻ വേണ്ടിവരുന്ന നീണ്ട കാലഘട്ടം

പ്രവാസികൾക്ക് ആശ്വാസമായി ഒമാനിൽ ഇനി തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിന് ഫാസ്റ്റ് ട്രാക്ക് സംവിധാനം; തൊഴിലാളികളുടെ പരാതികൾ കോടതിയിലെത്തും മുമ്പ് ഒത്തുതീർപ്പ് ചർച്ചകളിലൂടെ പരിഹരിക്കുന്നതിന് പ്രത്യേക കമ്മിറ്റികൾ നിലവിൽ വരും; പുതിയ സംവിധാനം വഴി ഒഴിവാകുന്നത് തൊഴിൽ സംബന്ധമായ തർക്കങ്ങൾക്ക് പരിഹാരം കാണാൻ വേണ്ടിവരുന്ന നീണ്ട കാലഘട്ടം

മറുനാടൻ മലയാളി ബ്യൂറോ

മസ്‌ക്കറ്റ്: ഒമാനിൽ തൊഴിൽതർക്ക പരിഹാരവുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായുള്ള പുതിയ സംവിധാനം നിലവിൽ വരുന്നു. ഇതിന്റെ ഭാഗമായി തൊഴിലാളികളുടെ പരാതികൾ ഒത്തുതീർപ്പ് ചർച്ചകളിലൂടെ പരിഹരിക്കുന്നതിനായി പ്രത്യേക കമ്മിറ്റി രൂപവത്‌രിക്കും. മാനവ വിഭവശേഷി മന്ത്രാലയം കൈമാറുന്ന സ്വദേശികളുടെയും വിദേശികളുടെയും തൊഴിൽ കേസുകളാകും ഒത്തുതീർപ്പ് കമ്മിറ്റി പരിഗണിക്കുക.

കേസുകളിൽ അനുയോജ്യമായ പരിഹാര മാർഗങ്ങൾ നിർദേശിക്കുകയാണ് നിയമപരമായ അധികാരങ്ങളുള്ള കമ്മിറ്റിയുടെ ചുമതല. പരാതികൾ കോടതിയിലേക്ക് കൈമാറുന്നതിന് മുമ്പാകും കമ്മിറ്റിയുടെ പരിഗണനക്ക് അയക്കുക. തൊഴിൽതർക്കങ്ങൾ വേഗത്തിലും കാര്യക്ഷമതയോടെയും തീർപ്പാക്കണമെന്ന മാനവവിഭവശേഷി മന്ത്രാലയത്തിന്റെയും നീതിന്യായ മന്ത്രാലയത്തിന്റെയും പ്രതിബദ്ധതയുടെയും ഭാഗമാണ് പുതിയ സംവിധാനം.

കമ്മിറ്റി രൂപവത്കരിക്കുന്നതു സംബന്ധിച്ച സഹകരണകരാറിൽ നീതിന്യായ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ മാലിക് അൽ ഖലീലിയും മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ അൽ ബക്‌രിയും കഴിഞ്ഞദിവസം ഒപ്പുവെച്ചു. തുടക്കത്തിൽ തലസ്ഥാന പരിധിയിൽ മാത്രം നടപ്പിലാക്കുന്ന പദ്ധതി പിന്നീട് രാജ്യമാകെ വ്യാപിപ്പിക്കും.

റോയൽ ഡിക്രി 98/200 പ്രകാരമാണ് കമ്മിറ്റി രൂപവത്കരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ ഇതാദ്യമായാണ് ഇത്തരത്തിൽ ഫാസ്റ്റ് ട്രാക്ക് സംവിധാനം ആരംഭിക്കുന്നത്. തൊഴിൽതർക്ക പരിഹാരത്തിന് സുസജ്ജമായ സംവിധാനം രൂപവത്കരിക്കുക വഴി പരിഹാരത്തിന് മാസങ്ങളും വർഷങ്ങളുമൊക്കെ വേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ സാധിക്കുമെന്ന് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ ട്രേഡ്‌യൂനിയൻസ് ചെയർമാൻ നബ്ഹാൻ അൽ ബതാഷി പറഞ്ഞു.

നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിക്സ് ആൻഡ് ഇൻഫർമേഷൻ കണക്കുകൾ പ്രകാരം ഒമാനിലെ മൊത്തം ജനസംഖ്യയുടെ 43.7 ശതമാനം വിദേശികളാണ്. ഇന്ത്യൻ വംശജർ തന്നെയാണ് ഒമാനിൽ കൂടുതലുള്ളതെന്നും റിപോർട്ടുകൾ പറയുന്നു. വിദേശികളിൽ ഇന്ത്യക്കാരുടെ എണ്ണം 36.9 ശതമാനമാണ്. ഇതിൽ നല്ലൊരു പങ്കും മലയാളികളുമാണ്. 36.8 ശതമാനമുള്ള ബംഗ്ലാദേശികളാണ് വിദേശികളിൽ രണ്ടാമത്.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, എന്നിവിടങ്ങളിൽ നിന്നുള്ള വിദേശികളുടെ എണ്ണം യഥാക്രമം 4.1 ശതമനം,4.8 ശതമനം,7.3 ശതമനം എന്നിങ്ങനെ കുറഞ്ഞതായും കണക്കുകൾ സൂചിപ്പിക്കുന്നു. 2017ഡിസംബർ മുതലാണ് സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിന് തുടക്കമായത്. സ്വദേശിവത്കരണത്തിന് വേഗത വർധിപ്പിക്കാൻ മലയാളികളടക്കം വിദേശികളിൽ കൂടുതലായി തൊഴിലെടുക്കുന്ന 87 തസ്തികകളിൽ കഴിഞ്ഞ വർഷം ജനുവരിയിൽ വിസാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് ആറുമാസത്തേക്ക് കൂടി തുടരാൻ മാനവ വിഭവശേഷി മന്ത്രാലയം അടുത്തിടെ ഉത്തരവിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP