Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'യുഡിഎഫ്...എൽഡിഎഫ്...ബിജെപി..ആര് ജയിക്കും' ? നടൻ ജയസൂര്യ കുരുന്നിനോട് ചോദിച്ചപ്പോൾ ലഭിച്ച മറുപടി കേട്ട് ലോകം കുടുകുടെ ചിരിച്ചു; ഭംഗിയുള്ള മുടിയും കുസൃതിയൊളിപ്പിച്ച കണ്ണുകളുമുള്ള ആ മഞ്ഞക്കുപ്പായക്കാരിയുടെ കൊഞ്ചിയുള്ള സംസാരം സമൂഹ മാധ്യമത്തിൽ 'ബ്ലോക്ക് ബസ്റ്റർ' ഹിറ്റ്

'യുഡിഎഫ്...എൽഡിഎഫ്...ബിജെപി..ആര് ജയിക്കും' ?  നടൻ ജയസൂര്യ കുരുന്നിനോട് ചോദിച്ചപ്പോൾ ലഭിച്ച മറുപടി കേട്ട് ലോകം കുടുകുടെ ചിരിച്ചു; ഭംഗിയുള്ള മുടിയും കുസൃതിയൊളിപ്പിച്ച കണ്ണുകളുമുള്ള ആ മഞ്ഞക്കുപ്പായക്കാരിയുടെ കൊഞ്ചിയുള്ള സംസാരം സമൂഹ മാധ്യമത്തിൽ 'ബ്ലോക്ക് ബസ്റ്റർ' ഹിറ്റ്

മറുനാടൻ ഡെസ്‌ക്‌

കേരളത്തിലെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മുതൽ ഏവർക്കും ആകാംഷയായിരുന്നു ആര് ജയിക്കും എന്ന്. ഒടുവിൽ യുഡിഎഫ് മികച്ച വിജയം നേടിയിരിക്കുന്ന വേളയിലും വോട്ടെണ്ണൽ ദിനത്തിലെ 'ആകാംഷ ചോരാത്ത' വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലാകുന്നത്. കുരുന്നിനോട് ഏത് പാർട്ടിയാണ് വിജയിക്കുക എന്ന ചോദ്യത്തിന് നൽകിയ ഉത്തരം കേട്ട് കുടു കുടെ ചിരിക്കുകയാണ് ലോകം.

അതും ചോദ്യം ചോദിച്ചതാകട്ടെ സാക്ഷാൽ നടൻ ജയസൂര്യയും. യുഡിഎഫ് എൽഡിഎഫ് ബിജെപി ആര് ജയിക്കും എന്നാണ് താരം കുരുന്നിനോട് ചോദിച്ചത്. ഫലപ്രഖ്യാപനത്തിന് തലേ ദിവസം ചിത്രീകരിച്ച ഒരു വീഡിയോയാണ് ഇത്. ആരാണ് വിജയിക്കുകയെന്ന താരത്തിന്റെ ചോദ്യത്തിന് കിടിലൻ മറുപടി നൽകിയിരിക്കുകയാണ് പെൺകുട്ടി.

തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പറയാൻ എനിക്ക് പ്രായമായില്ലെന്നും നാളെ പ്രായമായ ശേഷം മറുപടി പറയാമെന്നുമാണ് കുഞ്ഞിന്റെ നിഷ്‌കളങ്കമായ മറുപടി. വീഡിയോ ഇട്ട് നിമിഷങ്ങൾക്കകം പതിനായിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP