Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആത്മാർത്ഥമായി പരിശ്രമിച്ചോളൂ ജയം കൂടെയുണ്ടാകും എന്ന് രാജ്‌മോഹൻ ഉണ്ണിത്താനെ അനുഗ്രഹിച്ച മുത്തപ്പന്റെ പ്രവചനം ഫലിച്ചു; മണ്ഡലം പര്യടനത്തിനിടെ വിജയം പ്രവചിച്ച മുത്തപ്പന് വിജയിപ്പിച്ചവരെ ഒരിക്കലും മറക്കില്ലെന്ന ഉണ്ണിത്താന്റെ ഉറപ്പും; തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുത്തപ്പനെ കണ്ട് അനുഗ്രഹം വാങ്ങിയ കാസർകോട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിൽ സന്തോഷിക്കുന്നത് മുത്തപ്പന്റെ ഭക്തരും

ആത്മാർത്ഥമായി പരിശ്രമിച്ചോളൂ ജയം കൂടെയുണ്ടാകും എന്ന് രാജ്‌മോഹൻ ഉണ്ണിത്താനെ അനുഗ്രഹിച്ച മുത്തപ്പന്റെ പ്രവചനം ഫലിച്ചു; മണ്ഡലം പര്യടനത്തിനിടെ വിജയം പ്രവചിച്ച മുത്തപ്പന് വിജയിപ്പിച്ചവരെ ഒരിക്കലും മറക്കില്ലെന്ന ഉണ്ണിത്താന്റെ ഉറപ്പും; തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുത്തപ്പനെ കണ്ട് അനുഗ്രഹം വാങ്ങിയ കാസർകോട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിൽ സന്തോഷിക്കുന്നത് മുത്തപ്പന്റെ ഭക്തരും

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: മുത്തപ്പന്റെ അനുഗ്രഹമാണോ കാസർകോട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിന്റെ അടിസ്ഥാനം? തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഉണ്ണിത്താനെ അനുഗ്രഹിക്കുകയും വിജയം പ്രവചിക്കുകയും ചെയ്യുന്ന മുത്തപ്പന്റെ അനുഗ്രഹം ഫലിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുത്തപ്പനെ കണ്ട് അനുഗ്രഹം വാങ്ങിയ ഉണ്ണിത്താന് വിജയം പ്രവചിക്കുന്നതിനൊപ്പം ഇത് ജനസേവനമാണ് എന്ന് ഓർമ്മിപ്പിക്കുക കൂടി ചെയ്തു മുത്തപ്പൻ.

ഉത്തരകേരളത്തിലെ പ്രധാന ആരാധനാ മൂർത്തിയാണ് മുത്തപ്പൻ. മുത്തപ്പന്റെ അനുഗ്രഹം തേടിയാൽ എല്ലാ തടസ്സങ്ങളും നീങ്ങുമെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ ഈ പ്രദേശത്തെ കാണപ്പെട്ട ദൈവമായി മുത്തപ്പനെ വന്ദിക്കുന്നു. ഇക്കാര്യം മനസ്സിലാക്കിയ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ തന്റെ മണ്ഡലം പര്യടനത്തിനിടയിൽ മുത്തപ്പനെ ദർശിക്കാൻ സമയം കാണുകയും അനുഗ്രഹം തേടുകയും ചെയ്തു. രാജ്‌മോഹനെ അനുഗ്രഹിച്ചു കൊണ്ട് മുത്തപ്പൻ പറഞ്ഞതിങ്ങനെ. ഭാഗ്യം കൂടെ വേണം. യോഗവും വേണം. യോഗം തരേണ്ടത് ദൈവമാണ്.

വിജയങ്ങൾ ലഭിച്ചാൽ വിജയിപ്പിച്ചവരെ മറന്നുപോകുമോ? മുത്തപ്പന്റെ ചോദ്യത്തിന് മുന്നിൽ വിനീത ഭക്തനായി ' ഇല്ല ഒരിക്കലുമില്ല.' രാജ്‌മോഹന്റെ മറുപടി. വീണ്ടും മുത്തപ്പൻ. അവരവരുടെ കാര്യത്തിന് വേണ്ടിയിട്ടല്ല ഇത്. കേട്ടുവോ? ഇത് ജനസേവനമാണ്. ശരീരസേവനം കൊണ്ട് ധന്യമായ ഒരു സന്തോഷത്തെയാണ് ആഗ്രഹിക്കേണ്ടത്. ആത്മാർത്ഥമായി പരിശ്രമിച്ചോളൂ. ജയം കൂടെയുണ്ടാകും. മുത്തപ്പന്റെ മൊഴി രാജ്‌മോഹന്റെ കാര്യത്തിൽ ഫലപ്രാപ്തിയിലെത്തി. സാമൂഹ്യ പ്രവർത്തനം സേവനമായി കാണണമെന്ന് മുത്തപ്പൻ ഉത്‌ബോധിപ്പിക്കുകയും ചെയ്തു.

കൺ മുന്നിൽ കാണുന്ന ഭക്തനോട് അവന്റെ ഭാഷയിൽ സംസാരിക്കുന്ന ദൈവക്കോലമാണ് മുത്തപ്പൻ. ഏറ്റവും അപകട സാധ്യതയുള്ള സാഹസിക ജോലികളിൽ ഏർപ്പെട്ടിരുന്നവർ വിളിച്ചാൽ വിളിപ്പുറത്ത് വരുന്ന ദേവനായാണ് മുത്തപ്പനെ സങ്കൽപ്പിക്കുന്നത്. ഗ്രീക്കുകാർക്ക് അപ്പോളോ ദേവൻ എങ്ങിനെയോ അതുപോലെയാണ് വടക്കേ മലബാറിന് മുത്തപ്പൻ.

മുത്തപ്പന്റെ അനുഗ്രഹം രാജ്‌മോഹൻ ഉണ്ണിത്താന് ഫലിച്ചിരിക്കുകയാണ്. തങ്ങളുടെ ആരാധനാ മൂർത്തിയുടെ പ്രവചനം ഫലിച്ചതിന്റെ സന്തോഷത്തിലാണ് ഭക്തരും. തികഞ്ഞ ഈശ്വരവിശ്വാസിയായ ഉണ്ണിത്താൻ മുത്തപ്പനെ കാണാൻ ഇനി എന്നാണ് വരുക എന്നാണ് മുത്തപ്പൻ ഭക്തർ ഉറ്റുനോക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP