Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫേക്ക് അക്കൗണ്ടുകൾക്കിട്ട് മുട്ടൻ പണികൊടുത്ത് ഫേസ്‌ബുക്ക്; ആറു മാസം കൊണ്ട് പൂട്ടിയത് 300 കോടിയിലധികം വ്യാജന്മാരെ; തീവ്രവാദവുമായി ബന്ധപ്പെട്ട 1.11 കോടിയും അക്രമാസക്തമായ ഉള്ളടക്കങ്ങളുള്ള 5.23 കോടിയും അക്കൗണ്ടുകൾക്കും പൂട്ടു വീണു; നടപടി ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന ആരോപണത്തെ തുടർന്ന്

ഫേക്ക് അക്കൗണ്ടുകൾക്കിട്ട് മുട്ടൻ പണികൊടുത്ത് ഫേസ്‌ബുക്ക്; ആറു മാസം കൊണ്ട് പൂട്ടിയത് 300 കോടിയിലധികം വ്യാജന്മാരെ; തീവ്രവാദവുമായി ബന്ധപ്പെട്ട 1.11 കോടിയും അക്രമാസക്തമായ ഉള്ളടക്കങ്ങളുള്ള 5.23 കോടിയും അക്കൗണ്ടുകൾക്കും പൂട്ടു വീണു; നടപടി ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന ആരോപണത്തെ തുടർന്ന്

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: ഫേക്ക് അക്കൗണ്ടുകൾക്കിട്ട് പണി കൊടുത്ത് ഫേസ്‌ബുക്ക്. വ്യാജ അക്കൗണ്ടുകൾ പൂട്ടിക്കാനുള്ള ശ്രമം ശക്തമാക്കിയതിന്റെ ഭാഗമായി സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്‌ബുക്ക് ആറ് മാസംകൊണ്ട് 300 കോടിയിലധികം വ്യാജ അക്കൗണ്ടുകളാണ് നീക്കം ചെയ്തത്. 2018 ഒക്ടോബറിനും 2019 മാർച്ചിനും ഇടയിലാണ് ഇത്രയും വ്യാജന്മാരെ പൂട്ടിയത്.

ഫേസ്‌ബുക്കിലൂടെ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന് ആരോപിച്ച് കമ്പനിക്കെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഫേസ്‌ബുക്ക് ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്തതെന്ന് കമ്പനി വ്യക്തമാക്കിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

പതിവായി ഫേസ്‌ബുക് ഉപയോഗിക്കുന്നവരിൽ അഞ്ചു ശതമാനം പേർ വ്യാജന്മാരാണെന്നാണ് റിപ്പോർട്ട്. 2018 ലെ നാലാം പാദത്തിൽ 120 കോടിയും 2019 ലെ ആദ്യ പാദത്തിൽ 219 കോടി അക്കൗണ്ടുകളും നീക്കം ചെയ്തു.

ഒരോ അക്കൗണ്ടിനുമുള്ള ആക്റ്റീവിറ്റി പാറ്റേൺ നോക്കിയാണ് ആ അക്കൗണ്ടുകൾ വ്യാജമാണോ അല്ലയോ എന്ന് തീരുമാനിക്കുക. മാസത്തിൽ 230 കോടി ആക്റ്റീവ് ഉപയോക്താക്കളാണ് ഫേസ്‌ബുക്കിനുള്ളത്. ഇതിൽ അഞ്ച് ശതമാനം അക്കൗണ്ടുകളും വ്യാജമാണെന്ന് കമ്പനി ഈ വർഷം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2018 ഒക്ടോബർ മുതൽ 2019 മാർച്ച് വരെ 1.11 കോടി തീവ്രവാദവുമായി ബന്ധപ്പെട്ടതും 5.23 കോടി അക്രമാസക്തമായ ഉള്ളടക്കങ്ങളുമുള്ള പോസ്റ്റുകളും അകൗണ്ടുകളും ഫേസ്‌ബുക്ക് നീക്കം ചെയ്തിട്ടുണ്ട്. ഇത് കൂടാതെ വർഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്ന 73 കോടി പോസ്റ്റുകളും ഫോട്ടോകളും ഫേസ്‌ബുക്ക് നീക്കം ചെയ്തിട്ടുണ്ട്.

വ്യാപകമായി അക്കൗണ്ട് വിവരങ്ങൾ ചോർന്നതിനെ തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 120 കോടി വ്യാജ അകൗണ്ടുകൾ ഫേസ്‌ബുക്ക് നീക്കം ചെയ്തിരുന്നു. അമേരിക്കൻ സെനറ്റ് കമ്മറ്റിക്ക് മുമ്പാകെ ഫേസ്‌ബുക്ക് ഡയറക്ടർ ഷെറിൽ സാൻഡ്ബർഗ്ഗ് അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഫേസ്‌ബുക്ക് ഉള്ളടക്കങ്ങൾ ഓരോ 10,000 തവണ നോക്കുമ്പോഴും അതിൽ 11 മുതൽ 14 തവണ വരെ കാണുന്നത് ഫേസ്‌ബുക്കിന്റെ അശ്ലീല ഉള്ളടക്കങ്ങൾ സംബന്ധിച്ച നിബന്ധനകൾ ലംഘിക്കുന്ന ഉള്ളടക്കങ്ങളാണ് എന്ന് ഫേസ്‌ബുക്ക് വൈസ് പ്രസിഡന്റ് ഗയ് റോസൻ പറഞ്ഞു. 25 തവണ കാണുന്നത് അക്രമങ്ങളും, അതിക്രമങ്ങളും നിറഞ്ഞ അപകടകരമായ ഉള്ളടക്കങ്ങളാണ്.

2018 പകുതിയായപ്പോഴേക്കും പ്രാദേശിക നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള ഉള്ളടക്ക നിയന്ത്രണങ്ങൾ കൂടുതൽ ശക്തമായി. ഇന്ത്യയിൽ കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ നിരവധി ഉള്ളടക്കങ്ങൾ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.

ഈ കാലയളവിൽ തന്നെ പകർപ്പാവകാശ നിയമം ലംഘിച്ചുവെന്നാരോപിച്ചുകൊണ്ടുള്ള 5,11,706 റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 25,95,410 ഉള്ളടക്കങ്ങൾ ഫേസ്‌ബുക്ക് നീക്കം ചെയ്തുവെന്നും 81,243 ട്രേഡ്മാർക്ക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 2,14,877 ഉള്ളടക്കങ്ങൾ നീക്കം ചെയ്തുവെന്നും വ്യാജപതിപ്പ് സംബന്ധിച്ച 62,829 റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 7,81,875 ഉള്ളടക്കങ്ങൾ നീക്കം ചെയ്തുവെന്നും റോസൻ വ്യക്തമാക്കുന്നു.

കൂടാതെ മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് 90,00,00 ഉള്ളടക്കങ്ങൾ നീക്കം ചെയ്തു. തോക്ക് വിൽപനയുമായി ബന്ധപ്പെട്ട് 670,000 ഉള്ളടക്കങ്ങളും നീക്കം ചെയ്യപ്പെട്ടതായി റോസൻ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP