Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇക്കുറി എൽഡിഎഫ് നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി; ആകെ 35.15 ശതമാനം മാത്രം വോട്ട് നേടിയപ്പോൾ യുഡിഎഫ് മേൽകൈ 12.8 ശതമാനമായി ഉയർന്നു; ബിജെപി ശതമാനത്തിൽ മൂന്നാമത്തെ വലിയ പാർട്ടിയായി; സിപിഎമ്മിൽ 40ശതമാനത്തിൽ ഏറെ പിന്തുണ നേടിയത് ആരിഫും ജയരാജനും ശ്രീമതി ടീച്ചറും മാത്രം; എൽഡിഎഫിന്റെ എട്ടുപേർക്ക് 35 ശതമാനം വോട്ട് പോലും ലഭിച്ചില്ല; നവോത്ഥാനത്തിന്റെ നഷ്ടക്കണക്കെടുപ്പിൽ ആകെ തകർന്ന് സിപിഎം

ഇക്കുറി എൽഡിഎഫ് നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി; ആകെ 35.15 ശതമാനം മാത്രം വോട്ട് നേടിയപ്പോൾ യുഡിഎഫ് മേൽകൈ 12.8 ശതമാനമായി ഉയർന്നു; ബിജെപി ശതമാനത്തിൽ മൂന്നാമത്തെ വലിയ പാർട്ടിയായി; സിപിഎമ്മിൽ 40ശതമാനത്തിൽ ഏറെ പിന്തുണ നേടിയത് ആരിഫും ജയരാജനും ശ്രീമതി ടീച്ചറും മാത്രം; എൽഡിഎഫിന്റെ എട്ടുപേർക്ക് 35 ശതമാനം വോട്ട് പോലും ലഭിച്ചില്ല; നവോത്ഥാനത്തിന്റെ നഷ്ടക്കണക്കെടുപ്പിൽ ആകെ തകർന്ന് സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിന്റെ തിരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഇടതുമുന്നണി ഇത്തവണ നേരിട്ടത്. കിട്ടിയത് 35.15% വോട്ട് മാത്രം. കേരളത്തിൽ ഇടതു പക്ഷത്തിന് സംഘടനാ വോട്ടുകൾ തന്നെ 38 ശതമാനത്തോളം ഉണ്ടെന്നാണ് വയ്‌പ്പ്. ഇതു പോലും ഇത്തവണ നേടാനായില്ല. എൽഡിഎഫിന്റെ വോട്ടു വിഹിതം ഇത്രയും താഴേക്കു പോകുന്നത് ഇതാദ്യമാണ്. നേരിയ വോട്ട് ശതമാനത്തിലെ വ്യത്യാസം മാത്രമേ യുഡിഎഫും എൽഡിഎഫും തമ്മിൽ സാധാരണ ഉണ്ടാകാറൂള്ളൂ. നിഷ്പക്ഷരുടെ വോട്ടാണ് പലപ്പോഴും വിധി നിർണ്ണയിക്കുന്നത്. എന്നാൽ ഇത്തവണ യുഡിഎഫിനെക്കാൾ ഏതാണ്ടു 12.08 % വോട്ട് എൽഡിഎഫിനു കുറഞ്ഞു. യുഡിഎഫ് നേടിയത് 47.23% വോട്ടാണ്. എൻഡിഎയ്ക്ക് 15.53% കോൺഗ്രസും (37.27) സിപിഎമ്മും (25.83%) തമ്മിലും വലിയ വ്യത്യാസം. ബിജെപിയാണു പാർട്ടിയെന്ന നിലയിൽ മൂന്നാം സ്ഥാനത്ത് 12.93%.മിക്ക മണ്ഡലങ്ങളിലും യുഡിഎഫ് നേടിയ വൻഭൂരിപക്ഷമാണ് ഇടതിന് ഇത്രയും വലിയ തിരിച്ചടിയായത്.

യുഡിഎഫ് 2 സീറ്റു മാത്രം നേടിയ 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അവർക്ക് 38.38% വോട്ട് ലഭിച്ചു. എൽഡിഎഫിന് അന്നു കിട്ടിയത് 46.15% ആണ്. 2009 ൽ ഇടതുമുന്നണിക്കു 4 സീറ്റ് മാത്രം ലഭിച്ചപ്പോഴും അവർക്കു 41.98% വോട്ടുകിട്ടി. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ പാടേ പിന്തള്ളപ്പെട്ടപ്പോഴും യുഡിഎഫ് 38.59% വോട്ടു നേടിയിരുന്നു. 1984 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് എൽഡിഎഫ് വോട്ടുവിഹിതം ഏറ്റവും താഴ്ന്നത്: 41.86%. അക്കൗണ്ട് തുറന്നില്ലെങ്കിലും എൻഡിഎയുടെ ഏറ്റവും വലിയ വോട്ടു വിഹിതമാണ് ഇത്തവണത്തേത് 15.53%. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ 14.93 ശതമാനത്തിലും അൽപം കൂടുതൽ. ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ കണക്കിലെടുത്താൽ 2004 ലായിരുന്നു ഇതുവരെയുള്ള റെക്കോർഡ് 12.08%. ബിജെപി രൂപീകൃതമായ ശേഷം, 1984 ലെ കേരളത്തിലെ ആദ്യ ലോക്‌സഭാ മൽസരത്തിൽ നേടിയത് 4.83% വോട്ട്.

സിപിഎമ്മിന്റെ കേഡർ വോട്ടുകൾ ചോർന്നുവെന്നതിന് തെളിവാണ് ഈ ശതമാന കണക്ക്. ഇടതുമുന്നണിക്കു കേരളത്തിൽ 45% ജനങ്ങളുടെ പിന്തുണയുണ്ടെന്നു സിപിഎം അവകാശപ്പെടാറുണ്ടെങ്കിൽ ഇക്കുറി കിട്ടിയത് അതിലും 10% താഴ്ന്നു. 2006 ൽ 98 സീറ്റുമായി ഇടതുമുന്നണി 48.58% വോട്ടു നേടിയ ചരിത്രവുമുണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥികളിൽ 40 ശതമാനത്തിലേറെ വോട്ടു നേടിയതു 3 പേർ മാത്രം. എ.എം. ആരിഫ് (ആലപ്പുഴ- 40.96%), പി.കെ. ശ്രീമതി (കണ്ണൂർ- 41.29%), പി.ജയരാജൻ (വടകര-41.49%). ഇതിൽ കണ്ണൂരിൽ കെ. സുധാകരൻ 50.27% വോട്ടു നേടിയപ്പോഴാണ് ശ്രീമതി 40 പിന്നിട്ടത്. യുഡിഎഫിന്റെ 8 സ്ഥാനാർത്ഥികൾ 50 ശതമാനത്തിൽ കൂടുതൽ വോട്ടു നേടിയപ്പോൾ ഇടതുമുന്നണിയുടെ 9 പേർ മുന്നണിയുടെ ശരാശരിയായ 35% പോലും തൊട്ടില്ല.

സ്ത്രീപുരുഷസമത്വത്തിനു വേണ്ടി നിലകൊണ്ടതിന്റെ പേരിൽ വോട്ടോ സീറ്റോ കുറയുന്നുവെങ്കിൽ കുറയട്ടെയെന്ന പിണറായി വിജയന്റെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ സിപിഎം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. അതായിരുന്നു ഉറച്ച നിലപാടെങ്കിൽ ഈ പ്രചാരണവേളയിൽ എന്തുകൊണ്ട് നവോത്ഥാന മുദ്രാവാക്യം ഉയർത്തിയതേയില്ലെന്ന ചോദ്യവും ഉയർന്നു കഴിഞ്ഞു. എന്തായാലും സിപിഎം അടിത്തറയിലേക്ക് ശബരിമല വിഷയം കയറിയെന്നത് വസ്തുതയാണ്.

'ന്യൂനപക്ഷ ഏകീകരണം മാത്രമല്ല, പരാജയത്തിനു മറ്റു ചില കാരണങ്ങളുമുണ്ട്. മുഖ്യമന്ത്രിയുടെ ശൈലിയിൽ ചിലതൊക്കെ ദുർവ്യാഖ്യാനങ്ങൾക്കു കാരണമായി. ചില കാര്യങ്ങൾ പറയാൻ സ്വീകരിക്കുന്ന ഭാഷ നന്നായില്ലെങ്കിൽ ദുർവ്യാഖ്യാനം വരും. പാർട്ടി കുടുംബങ്ങളിലെ സ്ത്രീകളെപ്പോലും ശബരിമല വിഷയം സ്വാധീനിച്ചുവെന്ന് മുതിർന്ന നേതാവ് എംഎം ലോറൻസിനെ പോലുള്ളവർ പരസ്യമായി പറഞ്ഞു കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP