Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

1500 പട്ടാളക്കാരും അനേകം യുദ്ധ വിമാനങ്ങളും ഡ്രോണുകളുമായി അമേരിക്കൻ യുദ്ധക്കപ്പലുകൾ ഇറാൻ തീരത്തേക്ക്; 10,000 പട്ടാളക്കാതെ ഒരുക്കി നിർത്താൻ ഉത്തരവ്; സൗദിക്ക് എത്രവേണമെങ്കിലും ആയുധങ്ങൾ നൽകാൻ പ്രത്യേക പദ്ധതി; ഇറാന്റെ തയ്യാറെടുപ്പുകൾ അമേരിക്കയെ വിരളി പിടിപ്പിക്കുമ്പോൾ ലോകം ആശങ്കയുടെ ദിനങ്ങളിലേക്ക്

1500 പട്ടാളക്കാരും അനേകം യുദ്ധ വിമാനങ്ങളും ഡ്രോണുകളുമായി അമേരിക്കൻ യുദ്ധക്കപ്പലുകൾ ഇറാൻ തീരത്തേക്ക്; 10,000 പട്ടാളക്കാതെ ഒരുക്കി നിർത്താൻ ഉത്തരവ്; സൗദിക്ക് എത്രവേണമെങ്കിലും ആയുധങ്ങൾ നൽകാൻ പ്രത്യേക പദ്ധതി; ഇറാന്റെ തയ്യാറെടുപ്പുകൾ അമേരിക്കയെ വിരളി പിടിപ്പിക്കുമ്പോൾ ലോകം ആശങ്കയുടെ ദിനങ്ങളിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ജിദ്ദ: ഇറാനുമായുള്ള സംഘർഷം ശക്തമായ സാഹചര്യത്തിൽ 1500 സൈനികരെ ഗൾഫിലേക്ക് അയക്കുകയാണ് അമേരിക്ക .600 സൈനികൾ നിലവിൽ ഗൾഫിലുണ്ടെന്നും 900 സൈനികരെ കൂടി വിന്യസിക്കുമെന്നും പെന്റഗൺ അറിയിച്ചു. ആവശ്യമെങ്കിൽ കൂടുതൽ സൈനികരെ വിന്യസിക്കുമെന്നും പെന്റഗൺ വൃത്തങ്ങൾ അറിയിച്ചു. അതെ സമയം, ഇറാൻ അമേരിക്ക തർക്കം ചർച്ചചെയ്യാൻ അറബ് ലീഗ് അടുത്തയാഴ്ച യോഗം ചേരും. ഇതിനിടെയാണ് പട്ടാളക്കാരേയും അനേകം യുദ്ധ വിമാനങ്ങളും എസ്‌പിയു ഡ്രോണുകളും വഹിച്ചു കൊണ്ട് അമേരിക്കൻ യുദ്ധക്കപ്പലുകൾ ഇറാൻ തീരത്തേക്ക് പോകുന്നത്. 10000 പട്ടാളക്കാരെ തയ്യാറാക്കി നർത്താനും പെന്റഗണ് ട്രംപ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടെ അമേരിക്കയും ഇറാനും തമ്മിലുള്ള ഭിന്നത ലോകയുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്ക പരക്കുന്നു.

ഇറാൻ ഉയർത്തുന്ന ഭീഷണി ചെറുക്കുക മാത്രമാണ് സൈനികവിന്യാസത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്നാണ് അമേരിക്കയുടെ വാദം. രണ്ട് യു.എസ് യുദ്ധകപ്പലുകൾ ഇതിനകം ഗൾഫ് സമുദ്രത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്. പാട്രിയട്ട് മിസൈൽ പ്രതിരോധ സംവിധാനവും സജ്ജമാണ്. ഗൾഫ് രാജ്യങ്ങളുടെ സേനകളുമായി ചേർന്ന് അമേരിക്കയുടെ അഞ്ചാം കപ്പൽപട സുരക്ഷാ പട്രോളിങ്ങും തുടരുന്നു. പശ്ചിമേഷ്യയിൽ അറുപതിനായിരത്തിലേറെ യു.എസ് സൈനികർ നിലവിലുണ്ട്. ഇറാഖിലും മറ്റും നിലയുറപ്പിച്ച യു.എസ് സൈനികർക്കു നേരെ ആക്രമണം നടത്താൻ ഇറാൻപദ്ധതിയിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്ക പടയൊരുക്കം ഊർജിതമാക്കുന്നത്. ഫുജൈറ തീരത്ത് അടുത്തിടെ നാല് എണ്ണ കപ്പലുകൾക്കു നേരെ നടന്ന അട്ടിമറി നീക്കത്തിനു പിന്നിൽ ഇറാൻ റവലൂഷനറി ഗാർഡാണെന്നും പെന്റഗൺ കുറ്റപ്പെടുത്തുന്നു.യുറേനിയം സമ്പുഷ്ടീകരണവുമായി മുന്നോട്ടു പോകാനുള്ള ഇറാൻ നീക്കം എന്തുവില കൊടുത്തും തടയും എന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.

സൗദിയുമായി ആയുധ കൈമാറ്റം പാടില്ലെന്ന നിലപാടാണ് അമേരിക്കൻ കോൺഗ്രസിനുള്ളത്. ഇതിനെ മറികടന്നാണ് സൗദിയുമായി ട്രംപിന്റെ സഹകരണം. യെമനിൽ സൗദി നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ മുൻ നിർത്തിയാണ് കോൺഗ്രസിന്റെ ഈ നിലപാട്. ന്യൂയോർക്ക്: ഇറാനിൽ നിന്നുള്ള ഭീഷണി കണക്കിലെടുത്താണ് ട്രംപിന്റെ അസാധാരണ തീരുമാനമെന്നാണ് വിശദീകരണം. 8.1 ബില്യൺ ഡോളറിന്റേതാണ് അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള ആയുധ കരാർ. സൗദിക്ക് പുറമേ യുഎഇയുമായും ജോർദാനുമായും ആയുധ കരാറുകളിൽ ഏർപ്പെടാൻ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. 22 അന്താരാഷ്ട്ര ആയുധ ഇടപാടുകളാണ് അമേരിക്ക നടത്തുക. ഇറാനുമായുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്. സഖ്യരാജ്യങ്ങളെ സുരക്ഷിതരാക്കേണ്ട ചുമതല അമേരിക്കയ്ക്ക് ഉണ്ടെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് യുഎസ് കോൺഗ്രസിനെ മറികടന്ന് ട്രംപ് സൗദിയുമായി ആയുധകരാറിൽ ഏർപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്.

സൗദിക്ക എല്ലാ വിധ സഹായവും അമേരിക്ക നൽകും. സൗദിക്ക് എത്രവേണമെങ്കിലും ആയുധങ്ങൾ നൽകാൻ പ്രത്യേക പദ്ധതിയും തയ്യാറാക്കും. 'പശ്ചിമേഷ്യയിലെ സുരക്ഷയാണ് നാം ആഗ്രഹിക്കുന്നത്. സുരക്ഷയുടെ ഭാഗമായി സൈന്യത്തിന്റെ ചെറുസംഘത്തെ ഗൾഫിലേക്ക് അയക്കുന്നു' ജപ്പാൻ സന്ദർശനത്തിന് പുറപ്പെടുന്നതിന് മുൻപ് ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിരോധ ലക്ഷ്യം മുൻനിർത്തിയാണ് സൈനികരെ വിന്യസിക്കുന്നതെന്ന് ട്രംപ് അറിയിച്ചു. ഗൾഫ് തീരത്ത് എണ്ണകപ്പലുകൾക്കു നേരെ നടന്ന ആക്രമണത്തിനു പിന്നിൽ ഇറാനാണെന്നും അമേരിക്ക കുറ്റപ്പെടുത്തി. 1500 പേർ ഉൾപ്പെട്ട താരതമ്യേന ചെറിയ തോതിലുള്ള സൈനിക വ്യൂഹത്തെയാണ് ഗൾഫിലേക്ക് അയക്കുന്നത്. സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമെങ്കിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കുമെന്ന സൂചനയും ട്രംപ് നൽകുന്നുണ്ട്. അതിനിടെ അമേരിക്ക വളരെ തിടുക്കുത്തൽ പശ്ചിമേഷ്യയിൽ നിന്ന് ഉദ്യോഗസ്ഥരെ പിൻവലിക്കാൻ തുടങ്ങി. ഏതാനും ഉദ്യോഗസ്ഥരെ ഒഴിച്ച് ഇറാഖിലുള്ള ബാക്കി എല്ലാവരോടും അമേരിക്കയിലേക്ക് തിരിച്ചുവരാൻ ആവശ്യപ്പെട്ടിരിക്കുകയാണ് അമേരിക്കൻ വിദേശകാര്യ വകുപ്പ്.

അതേസമയം, ഇറാഖ് സൈനികർക്ക് നൽകിയിരുന്ന പരിശീലനം ജർമൻ സൈന്യം നിർത്തിവച്ചു. ഇറാഖിൽ അമേരിക്കൻ പ്രതിനിധി മിന്നിൽ സന്ദർശനം നടത്തി മടങ്ങി. ഇറാൻ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന അമേരിക്കയുടെ വാദം ബ്രിട്ടീഷ് കമാന്റർ തള്ളി. യുദ്ധ സാധ്യത തള്ളാതെയാണ് റഷ്യ വിഷയത്തിൽ പ്രതികരിച്ചത്. അമേരിക്ക ചില കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് ബസറയിൽ നിന്നു അമേരിക്കൻ സൈനികരെ അടുത്തിടെ മാറ്റിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാൻ കഴിഞ്ഞാൽ ഷിയാ വിഭാഗത്തിന് നിർണായക സ്വാധീനമുള്ള അയൽരാജ്യമാണ് ഇറാഖ്. ഇവിടെയുള്ള ഒട്ടേറെ സംഘങ്ങൾക്ക് ഇറാനുമായി അടുത്ത ബന്ധമുണ്ട്. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് അമേരിക്കൻ സൈനികർക്ക് നേരെ ആക്രമണ സാധ്യതയുണ്ടെന്ന് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP