Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബാലിയിലെ അഗൂങ് അഗ്നിപർവ്വതം വീണ്ടും തീ തുപ്പുന്നു; മൂന്ന് കിലോമീറ്റർ ചുറ്റളവിൽ അഗ്നിമഴ തുടരുന്നു; സർവ്വ വിമാനങ്ങളും റദ്ദ് ചെയ്ത് ഇന്തോനേഷ്യ; ടൂറിസ്റ്റ് ദ്വീപിലുള്ളവർ കുടുങ്ങി; അപൂർവ്വ കാഴ്ചയുടെ ദൃശ്യങ്ങൾ ഏറ്റെടുത്ത് ലോകം

ബാലിയിലെ അഗൂങ് അഗ്നിപർവ്വതം വീണ്ടും തീ തുപ്പുന്നു; മൂന്ന് കിലോമീറ്റർ ചുറ്റളവിൽ അഗ്നിമഴ തുടരുന്നു; സർവ്വ വിമാനങ്ങളും റദ്ദ് ചെയ്ത് ഇന്തോനേഷ്യ; ടൂറിസ്റ്റ് ദ്വീപിലുള്ളവർ കുടുങ്ങി; അപൂർവ്വ കാഴ്ചയുടെ ദൃശ്യങ്ങൾ ഏറ്റെടുത്ത് ലോകം

ന്യൂസ് ഡെസ്‌ക്‌

ബാലി:കഴിഞ്ഞ ദിവസം ഇന്തോനേഷ്യയിലെ മൗണ്ട് അഗൂങ് അഗ്‌നിപർവതം പൊട്ടി തെറിച്ച് ലാവ മൂന്ന് കിലോമീറ്ററുകളോളം ഒഴുകുന്നു. പൊട്ടിത്തെറിച്ചതിനെത്തുടർന്ന് വിനോദസഞ്ചാകേന്ദ്രമായ ബാലിയിലെ വിമാനത്താവളം അടച്ചു. പൊട്ടിത്തെറിക്ക് പിന്നാലെ വിമാനത്താവളം പുകയും ചാരവും കൊണ്ട് മൂടി. ഇതിനു പിന്നാലെയാണ് വിമാനത്താവളം അടച്ചത്. അഗ്നിപർവ്വതം പൊട്ടി തെറിച്ചത് സമീപ പ്രദേശങ്ങളായ കാരംഗസ്സം ബംഗ്ലി എന്നിവടങ്ങളേയും സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി അഗ്നിപർവ്വതം പൊട്ടി ഒഴുകിയത് നാലര മിനിറ്റോളം തുടർന്നു.

അന്താരാഷ്ട്ര സർവീസുകൾ നടത്തുന്ന വിമാനത്താവളം അടച്ചതോടെ ബാലിയിലെത്തിയ വിനോദസഞ്ചാരികൾ ഇവിടെ കുടുങ്ങിയിരിക്കുകയാണ്. 450 വിമാനസർവീസുകൾ റദ്ദുചെയ്തുവെന്നും ഇത് 75000 ൽ ഏറെ യാത്രക്കാരെ ബാധിച്ചേക്കുമെന്നാണ് ദേശീയ ദുരന്തനിവാരണ അഥോറിറ്റിയുടെ വിലയിരുത്തൽ.കിഴക്കൻ ജാവയിലെ ചെറിയ രണ്ട് വിമാനത്താവളങ്ങളും അടച്ചിരിക്കുകയാണ്. അഗ്‌നിപർവത സ്ഫോടനം മൂലമുണ്ടായ ചാരം വിമാനങ്ങളുടെ എഞ്ചിൻ തീപിടുക്കുന്നതിന് കാരണമാകുമെന്നതിനാലാണ് വിമാന സർവീസുകൾ റദ്ദാക്കിയിട്ടുള്ളത്.

ഈ മാസം തന്നെ ഇത് മൂന്നാമത്തെ തവണയാണ് അഗ്നിപർവ്വതം പൊട്ടുന്നത്. നേരത്തെ മെയ് 12, 18 തീയതികളിലും അഗ്നിപർവ്വതം പൊട്ടിയിരുന്നു. നേരത്തെ ഇത്തരത്തിൽ ഒരു അപകടമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ദേശീയ ദരന്ത നിവാരണ അതോരിറ്റി അംഗം പറയുന്നത്. ബാലിയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന ഇൗ പ്രതിഭാസത്തിന്റെ കാഴ്ചകൾ ലോകം ഏറ്റെടുത്തിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP