Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെട്ടി വച്ച കാശു പോയെങ്കിലും തുഷാർ വെള്ളാപ്പള്ളിയുടെ മോഹങ്ങൾക്ക് കുറവില്ല; തനിക്ക് രാജ്യസഭാ അംഗത്വവും നേതാക്കൾക്ക് കോർപ്പറേഷൻ-ബോർഡ് അംഗത്വവും വേണമെന്ന് ആവശ്യപ്പെട്ട് അമിത് ഷായെ കാണും; അച്ഛനെ കൂടി കാമ്പിൽ എത്തിച്ചില്ലെങ്കിൽ ഒന്നുമില്ലെന്ന് പറയാൻ അമിത് ഷായുടെ മേൽ സമ്മർദ്ദം; തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ വീണ്ടും സമ്മർദ്ദ തന്ത്രങ്ങളുമായി ബിഡിജഎസ്

കെട്ടി വച്ച കാശു പോയെങ്കിലും തുഷാർ വെള്ളാപ്പള്ളിയുടെ മോഹങ്ങൾക്ക് കുറവില്ല; തനിക്ക് രാജ്യസഭാ അംഗത്വവും നേതാക്കൾക്ക് കോർപ്പറേഷൻ-ബോർഡ് അംഗത്വവും വേണമെന്ന് ആവശ്യപ്പെട്ട് അമിത് ഷായെ കാണും; അച്ഛനെ കൂടി കാമ്പിൽ എത്തിച്ചില്ലെങ്കിൽ ഒന്നുമില്ലെന്ന് പറയാൻ അമിത് ഷായുടെ മേൽ സമ്മർദ്ദം; തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ വീണ്ടും സമ്മർദ്ദ തന്ത്രങ്ങളുമായി ബിഡിജഎസ്

ആലപ്പുഴ: ഒരു മണ്ഡലത്തിലും വിജയിക്കാൻ കഴിയാത്തില്ലെങ്കിലും മോഹത്തിന് കുറവില്ല. ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കു രാജ്യസഭാംഗത്വം ആവശ്യപ്പെടാൻ പാർട്ടി തീരുമാനം. മന്ത്രിസഭാ രൂപീകരണത്തിനു മുന്നോടിയായുള്ള എൻഡിഎ ചർച്ചകൾക്കു തുഷാർ നാളെ ഡൽഹിയിലേക്കു പോകും. ഈ യോഗത്തിനിടെ ആവശ്യങ്ങൾ ബിജെപി അധ്യക്ഷൻ അമിത് ഷായെ അറിയിക്കാനാണ് നീക്കം.

രാജ്യസഭാംഗത്വവും ബോർഡ്, കോർപറേഷൻ സ്ഥാനമാനങ്ങളും സംബന്ധിച്ചു തിരഞ്ഞെടുപ്പിനു മുൻപു അമിത് ഷായുമായി തുഷാർ ധാരണയുണ്ടാക്കിയിരുന്നു. മന്ത്രിസഭാ രൂപീകരണത്തിനു ശേഷം ഇക്കാര്യത്തിൽ തുടർചർച്ചയുണ്ടാകും. ശക്തമായ രാഹുൽ തരംഗമുണ്ടായ വയനാട്ടിൽ തുഷാറിനു കെട്ടിവച്ച പണം നഷ്ടമാകുന്ന സ്ഥിതിയുണ്ടായതിനെപ്പറ്റി എൻഡിഎ അന്വേഷിക്കും. ഇത് ബിഡിജെസിന് നാണക്കേടായിട്ടുണ്ട്. തുഷാറിന് എംപിയകാണമെന്നാണ് മോഹം. അതിനിടെ ബിജെപിക്ക് എതിരാണ് എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വെള്ളാപ്പള്ളി കൂടി ബിജെപി പക്ഷത്ത് എത്തിയാലേ തുഷാറിന്റെ ആവശ്യങ്ങൾ ബിജെപി അംഗീകരിക്കൂ. ഇക്കാര്യം അമിത് ഷാ തുഷാറിനെ അറിയിക്കാൻ സാധ്യതയുണ്ട്.

ഉറച്ച ബിജെപി വോട്ടുകൾ ലഭിച്ചെങ്കിലും ബിഡിജെഎസിന്റെ അടിസ്ഥാനമെന്നു വിലയിരുത്തപ്പെടുന്ന എസ്എൻഡിപി വോട്ടുകൾ പ്രതീക്ഷിച്ചതുപോലെ ലഭിച്ചിട്ടില്ലെന്നാണു പാർട്ടി നേതൃത്വം വിലയിരുത്തുന്നത്. 1.50 ലക്ഷം വോട്ട് വരെ നേടുമെന്നാണ് ആദ്യഘട്ടത്തിൽ എൻഡിഎ വിലയിരുത്തിയത്. എന്നാൽ, പകുതി മാത്രമേ ലഭിച്ചുള്ളു. ബിഡിജെഎസിന്റെ തിരഞ്ഞെടുപ്പ് അവലോകനം ഉടനുണ്ടാകില്ല. എല്ലാ മണ്ഡലങ്ങളിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞുവെന്നാണ് പ്രാഥമിക വിലയിരുത്തൽ.

യുഡിഎഫ് തരംഗത്തിനിടയിലും മാവേലിക്കരയിൽ തഴവ സഹദേവന് 1.32 ലക്ഷം വോട്ട് നേടാനും ഇടുക്കിയിലും ആലത്തൂരിലും ഭേദപ്പെട്ട വിഹിതം നേടാനും കഴിഞ്ഞുവെന്നും ബിഡിജെഎസ് കരുതുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP