Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞാൻ ചെയർമാൻ.. ഞാനാണ് പാർട്ടി ലീഡർ... ഞാൻ തന്നെയാണ് മന്ത്രി... തെരഞ്ഞെടുപ്പൊന്നും നടക്കുന്ന കാര്യമല്ല; നിലപാട് വീണ്ടും വ്യക്തമാക്കി പിജെ ജോസഫ്; ജനാധിപത്യത്തെ എന്തിന് പേടിക്കുന്നുവെന്ന് മാണി വിഭാഗം; ഫലപ്രഖ്യാപനം കഴിഞ്ഞതോടെ കേരളാ കോൺഗ്രസിൽ നീക്കങ്ങൾക്ക് വീണ്ടും ശക്തിയാർജ്ജിച്ചു

ഞാൻ ചെയർമാൻ.. ഞാനാണ് പാർട്ടി ലീഡർ... ഞാൻ തന്നെയാണ് മന്ത്രി... തെരഞ്ഞെടുപ്പൊന്നും നടക്കുന്ന കാര്യമല്ല; നിലപാട് വീണ്ടും വ്യക്തമാക്കി പിജെ ജോസഫ്; ജനാധിപത്യത്തെ എന്തിന് പേടിക്കുന്നുവെന്ന് മാണി വിഭാഗം; ഫലപ്രഖ്യാപനം കഴിഞ്ഞതോടെ കേരളാ കോൺഗ്രസിൽ നീക്കങ്ങൾക്ക് വീണ്ടും ശക്തിയാർജ്ജിച്ചു

കോട്ടയം: കേരളാ കോൺഗ്രസിലെ പദവികളൊന്നും വിട്ടു കൊടുക്കില്ലെന്ന് പിജെ ജോസഫ്. ചെയർമാൻ പദവിക്കൊപ്പം പാർട്ടി ലീഡറും താനായിരിക്കുമെന്ന് ജോസഫ് പറയുന്നു. കെ.എം. മാണി വഹിച്ചിരുന്ന കേരള കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി നേതൃസ്ഥാനവും നിയമസഭാ കക്ഷി നേതാവിന്റെ ചുമതലയും വഹിക്കുമെന്നു പി.ജെ. ജോസഫ് പരസ്യമായി പ്രഖ്യാപിച്ചതോടെ ജോസ് കെ മാണി വിഭാഗം അസംതൃപ്തിയിലുമായി.

'പാർലമെന്ററി പാർട്ടിയുടെ ഡപ്യൂട്ടി ലീഡറായ ഞാൻ പാർലമെന്ററി പാർട്ടി ലീഡറാകും. പാർട്ടി ലീഡറായ കെ.എം. മാണി മരിച്ച സാഹചര്യത്തിൽ സ്വാഭാവികമാണത്. സംസ്ഥാന കമ്മിറ്റി യോഗം ഉടൻ വിളിക്കില്ല.' പി.ജെ. ജോസഫ് എംഎൽഎ തൊടുപുഴയിൽ പറഞ്ഞു. സംസ്ഥാന കമ്മിറ്റി ചേരില്ലെന്ന പി.ജെ. ജോസഫിന്റെ ആവർത്തിച്ചുള്ള പ്രഖ്യാപനങ്ങൾ പാർട്ടി ഭരണഘടനയുടെ ലംഘനമാണ്. പാർട്ടിയിൽ ഒരു പദവിയും സ്വയം പ്രഖ്യാപിതമല്ലെന്ന് മാണി വിഭാഗവും പറയുന്നു.

ഒരു പദവിയുടെയും കാര്യം ഇങ്ങനെ സ്വയം പ്രഖ്യാപിക്കുകയല്ല വേണ്ടതെന്നും, വിഭാഗീയത സൃഷ്ടിക്കുന്ന പ്രസ്താവനകൾ നടത്തുന്നത് നേതാവിനു ചേർന്നതല്ലെന്നും മാണി വിഭാഗത്തിന്റെ മുന്നറിയിപ്പും എത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോട്ടയത്തെയും ഇടുക്കിയിലെയും മിന്നുന്ന പ്രകടനം ഇരുവിഭാഗത്തിനും ഏറ്റുമുട്ടലിനുള്ള കരുത്താവകയാണ്. പാർട്ടി അംഗങ്ങളുടെ യോഗം ചേർന്നു വേണം പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കണമെന്നാണ് ജോസ് കെ മാണിയുടെ നിലപാട്.

സമവായമെന്നു നടിച്ച ശേഷം പാർട്ടിയിൽ വിഭാഗീയത സൃഷ്ടിക്കുന്ന പ്രസ്താവനകൾ നൽകുന്നത് ഒരു നേതാവിനും ചേർന്നതല്ലെന്ന് പിജെ ജോസഫിന് മറുപടിയായി ഡോ. എൻ. ജയരാജ് പറഞ്ഞു കഴിഞ്ഞു. 27നു നിയമസഭ ചേരാനിരിക്കെയാണു നേതൃത്വ തർക്കം മുറുകുന്നത്. പാർട്ടി സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കുക സംസ്ഥാന സമിതിയാണ്. ഇവിടെ ജോസ് കെ മാണിക്കാണ് ഭൂരിപക്ഷം. അതുകൊണ്ടാണ് പിജെ ജോസഫ് സംസ്ഥാന സമിതി വിളിക്കാത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP