Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രിയുടെ പിറന്നാളിന് പിന്നാലെ സർക്കാരിന്റെ മൂന്നാം വാർഷികത്തിനും ആഘോഷമില്ല; ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് മാത്രം ഉറപ്പ് നൽകി പിണറായി വിജയൻ; ആഘോഷങ്ങളില്ലാത്തത് തെരഞ്ഞെടുപ്പിലെ നാണംകെട്ട തോൽവി കാരണം തന്നെ

മുഖ്യമന്ത്രിയുടെ പിറന്നാളിന് പിന്നാലെ സർക്കാരിന്റെ മൂന്നാം വാർഷികത്തിനും ആഘോഷമില്ല; ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് മാത്രം ഉറപ്പ് നൽകി പിണറായി വിജയൻ; ആഘോഷങ്ങളില്ലാത്തത് തെരഞ്ഞെടുപ്പിലെ നാണംകെട്ട തോൽവി കാരണം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനനന്തപുരം: കേരളത്തിലെ ഇടത്പക്ഷ സർക്കാരിന്റെ മൂന്നാം വാർഷികത്തിൽ ആഘോഷമില്ല. 2016 മെയ് 25ന് ആണ് പിണറായി വിജയൻ സർക്കാർ അധികാരത്തിലേറിയത്.ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റ കനത്ത പരാജയത്തിനു പഴികേൾക്കുന്നതിനിടെ ഇന്നലെയായിരുന്നു മുഖ്യമന്ത്രിക്ക് 75-ാം പിറന്നാൾ. എന്നാൽ രണ്ട് സന്തോഷ ദിനവും തീരെ ആഘോഷങ്ങളില്ലാതെയാണ് കടന്നു പോകുന്നത്. അല്ലെങ്കിൽ അത്തരത്തിൽ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള അവസ്ഥയിലല്ല കേരളത്തിലെ സിപിഎം ഇപ്പോൾ.

നിലവിൽ ന്യൂനപക്ഷവോട്ടുകളും ഹിന്ദുവോട്ടുകളും ഒരുപോലെ ഇടതുമുന്നണിയെ കൈവിട്ടതിൽ മുഖ്യമന്ത്രിയുടെ ശൈലിയേയും പ്രവർത്തിയേയും ഒരുപോലെ വിമർശിക്കുകയാണ്. പ്രതിപക്ഷം മുഖ്യമന്ത്രിക്ക് നന്ദിയെന്ന് പരിഹസിക്കുമ്പോൾ ഹിന്ദു വോട്ടുകൾ ചോർന്നതിനെ കുറിച്ച് വിശദമായി പരിശോധിക്കാൻ ഒരുങ്ങുകയാണ് പാർട്ടി. ശബരിമല തന്നെയാണ് പാർട്ടിക്ക് തിരിച്ചടിയായത് എന്ന് വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷവും പല നേതാക്കളും പരോക്ഷമായിട്ടെങ്കിലും ഇത് തുറന്ന് സമ്മതിക്കുകയും ചെയ്യുന്നു.

അധികാരമേറ്റതിനു ശേഷമുള്ള 1000 ദിനവും കഴിഞ്ഞ രണ്ട് മന്ത്രിസഭാ വാർഷികവും വലിയ രീതിയിൽ ആഘോഷിച്ചിരുന്നതാണ്. എന്നാൽ ഇത്തവണ മന്ത്രിസഭാ വാർഷികത്തിനും ആഘോഷമില്ല.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ആഘോഷമൊന്നും ഇല്ല. അതിനു ശേഷവും ആഘോഷ പരിപാടികൾ ഉണ്ടാകില്ലെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP